Advertisment

ഒറ്റയ്‌ക്കൊരാൾക്ക് ഇത്ര സമർത്ഥമായി സെലിബ്രിറ്റികളെയും നേതാക്കളെയും പോലീസ് അധികാരികളെയും പറ്റിക്കാൻ കഴിയില്ല. മാത്രവുമല്ല പല സമ്പന്നരിൽ നിന്നും കോടികൾ തട്ടി യെടുത്തത് ഈ ഉന്നത ബന്ധങ്ങളുടെ മറവിലുമാണ്. ജഗ ഫ്രോഡ്...!

New Update

publive-image

Advertisment

ഇയാൾ ഒറ്റയ്ക്കല്ല, ഒരിക്കലൂം. ഒറ്റയ്‌ക്കൊരാൾക്ക് ഇത്ര സമർത്ഥമായി സെലിബ്രിറ്റികളെയും നേതാക്കളെയും പോലീസ് അധികാരികളെയും പറ്റിക്കാൻ കഴിയില്ല. മാത്രവുമല്ല പല സമ്പന്നരിൽ നിന്നും കോടികൾ തട്ടി യെടുത്തത് ഈ ഉന്നത ബന്ധങ്ങളുടെ മറവിലുമാണ്.

അനിതാ പുല്ലയിൽ ആരാണ് ? അവരും സംശയനിഴലിലാണ്. ഇറ്റലിയിൽ താമസക്കാരിയായ അവർ അവകാശപ്പെടുന്നത് പ്രവാസി മലയാളി ഫെഡറേഷന്റെ കോർഡിനേറ്ററാണ്‌ താണെന്നത്രേ ? ആ സംഘടനയിൽ എത്ര പേർ അംഗങ്ങളാണ് ? എവിടെയാണ് അത് രജിസ്റ്റർ ചെയ്തിരിക്കുന്നത് ? അത് വെറുമൊരു കടലാസ് സംഘടനയാണോ ?

ആ സംഘടനവഴി അവർ കേരള സഭ അംഗവുമായി. ഉന്നതരുമായുള്ള ബന്ധവും ഒപ്പം മോൻസൺ എന്ന തട്ടിപ്പുകാരനുമായുള്ള ചങ്ങാത്തവും ഒക്കെ അന്വേഷിക്കേണ്ടതാണ്. അനിതാ പുല്ലയിലിനെ വിശദമായി ചോദ്യം ചെയ്യേണ്ടതുതന്നെയാണ്.

അധികാര ഇടനാഴികളിലെ ദുരൂഹമായ സ്ത്രീസാന്നിദ്ധ്യങ്ങൾ സൂക്ഷ്മമായി നിരീക്ഷിക്കാതിരുന്നത് സംസ്ഥാന ഇന്റലിജൻസിന്റെ പിടിപ്പുകേടാണ്. ഇതൊക്കെ പലതവണയായി ആവർത്തിക്കപ്പെടുന്നു.

മൊൻസന്റെ താവളത്തിൽ സ്ത്രീകളുടെ സാന്നിദ്ധ്യം ഡിജിപിവരെ സംശയാസ്‌പദമായി നോക്കി ക്കണ്ടിരുന്നു എന്നാണ് അനിത ഇപ്പോൾ പറയുന്നത്. കൂടാതെ തിരുവനന്തപുരത്തുവച്ച് താന്നെയും ട്രാപ്പിൽപ്പെടുത്താൻ ശ്രമം നടന്നതായും അവർ പറയുന്നു. ഇതൊക്കെ സത്യമാണെങ്കിൽ വിഷയം ഗുരുതരമാണ്.

publive-image

പെൺകുട്ടികളെയും സ്ത്രീകളെയും ഉപയോഗിച്ച് അയാൾ ബ്ലാക്ക് മെയിൽ നടത്തിയിരുന്നുവെന്ന് ബലമായും സംശയിക്കാം. സ്ത്രീകളുമൊത്തുള്ള ഹണിട്രാപ്പ് ദൃശ്യങ്ങൾ പുറത്തു വിടുമെന്ന് അയാൾ ചിലരെയൊക്കെ ഭീഷണിപ്പെടുത്തിയിരുന്നുവെന്ന് പറയപ്പെടുന്നു. ഇതേരീതിയിൽ ആലപ്പുഴയുള്ള ഒരു സ്ത്രീയെയും അയാൾ ഭീഷണയപ്പെടുത്തിയത്രേ.

അതിസമർത്ഥമായി ഇത്തരം തട്ടിപ്പുനടത്തുന്ന വ്യക്തികൾ ഒരിക്കലും ചില്ലറക്കാരല്ല എന്നോർക്കണം. ഉന്നതബന്ധങ്ങൾ അവരുടെ തട്ടിപ്പിനുള്ള മറയാണ്. അവരെയെല്ലാം ഒപ്പം നിർത്താനും പിടിക്കപ്പെടുന്ന അവസ്ഥയിൽ രക്ഷപ്പെടാനും സ്ത്രീകളെ ഉപയോഗിച്ചുള്ള രക്ഷാകവചം ഇവർ മുൻകൂട്ടി ഒരുക്കിയിരിക്കും.

സ്ത്രീസൗഹൃദങ്ങൾ ഇക്കൂട്ടർ അതിനുവേണ്ടിയാണ് വിദഗ്ദ്ധമായി ഒരുക്കിവയ്ക്കുന്നത്. അറിയാതെ ആ കെണിയിൽ വീണുപോയവർ ഒന്നുകിൽ നിശ്ശബ്ദരാകും അല്ലെങ്കിൽ അയാളെ സഹായിക്കാൻ അഥവാ രക്ഷിക്കാൻ നിർബന്ധിതരാകും. ഞാൻ പുറത്തുവന്നാൽ കാണിച്ചുതരാം എന്ന അയാളുടെ ഭീഷണി അത്ര നിസ്സാരമായി കണക്കാക്കാനാകില്ല.

ഇക്കാരണങ്ങൾ കൊണ്ടുതന്നെ കേസന്വേഷണത്തെ അത് ബാധിക്കില്ല എന്ന് പറയാൻ ബുദ്ധിമുട്ടാണ്. സിറ്റിങ് ജഡ്ജിയെക്കൊണ്ടുള്ള ഒരു ജ്യുഡീഷ്യൽ അന്വേഷണത്തിനാണ് സർക്കാർ തയ്യാറാക്കേണ്ടത്. അതുവഴി ഈ തട്ടിപ്പിന്റെ എല്ലാ ചുരുളുകളും കണ്ണികളും ഒന്നൊന്നായി അഴിയപ്പെടുകയും ഇയാളുടെ പാർട്ട്ണർമാരായും സഹായികളായും പ്രവർത്തിച്ചവർ അഴിക്കുള്ളിലാകുകയും ചെയ്യുമെന്ന് പ്രതീക്ഷിക്കാം.

voices
Advertisment