Advertisment

ഉച്ചഭാഷിണികൾ ഉപയോഗിക്കുന്നവർ അറിയേണ്ടതെന്തൊക്കെ...

New Update

publive-image

Advertisment

"Houses of God Should be kept peaceful and noise free as it is rightly said God is not deaf" - Kerala High Court -2000 (1) KLT 566.

നമ്മുടെ ആരാധനാലയങ്ങളിലും പൊതുപരിപാടികളിലും ഉൾപ്പെടെ ഉച്ചഭാഷിണികളും വാദ്യോപകരണ ങ്ങളും ഉപയോഗിക്കുന്നതുമൂലമുണ്ടാകുന്ന ശബ്ദകോലാഹലം പലവിധ ആരോഗ്യപ്രശ്നങ്ങളും മനുഷ്യരിൽ സൃഷ്ടിക്കുന്നുണ്ട്.

ബധിരത, ഹൃദയസംബന്ധമായ ബുദ്ധിമുട്ടുകൾ,മാനസിക വൈഷമ്യങ്ങൾ എന്നിവയൊ ക്കെയാണ് ഇതുമൂലം ജനങ്ങൾക്ക് സംഭവിക്കുന്നതെന്ന കേന്ദ്ര ആരോഗ്യമന്ത്രാലയത്തിൻ്റെ കണ്ടെത്തലുകളും മാർഗ്ഗനിർദ്ദേശങ്ങളും നിലവിലുള്ളതുമാണ്.

മതപരമായ ആഘോഷങ്ങൾക്കും / ചടങ്ങുകൾക്കും ഉച്ചഭാഷിണികൾ അനിയന്ത്രിതമായും നിയമവി രുദ്ധമായും ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട ബഹു.സുപ്രീം കോടതിവിധിയുടെ (2000 (3)KLT 651 (SC) അടിസ്ഥാനത്തിൽ ബഹു.കേരള ഹൈക്കോടതി ഈ വിഷയത്തിൽ പുറപ്പെടുവിച്ച വിധിന്യായത്തിലെ പരാമർശത്തിലാണ് മുകളിലുദ്ധരിച്ചിരിക്കുന്ന വാക്കുകൾ പറഞ്ഞിരിക്കുന്നത്. (Houses of God Should be kept peaceful and noise free as it is rightly said God is not deaf )

ഉച്ചഭാഷിണികളുടെ ഉപയോഗം മൂലമുള്ള "ശബ്ദശല്യം" ഒഴിവാക്കാൻ കർശനമായ നടപടി കൈക്കൊ ള്ളണമെന്നും ശബ്ദമലിനീകരണം ഇല്ലായ്മ ചെയ്യണമെന്നും കോടതി നിർദ്ദേശിച്ചിട്ടുണ്ട്.

തുടർന്ന് കേരള സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡും ,കേരള സർക്കാർ പരിസ്ഥിതി വകുപ്പും പുറത്തിറക്കിയ ഇതുസംബന്ധമായ ഉത്തരവുകളും പ്രാബല്യത്തിലുണ്ട്. അതിൻ പ്രകാരം :-

01. ആരാധനാലയങ്ങളിൽ ഉപയോഗിക്കുന്ന ഉച്ചഭാഷിണികളിൽ / സ്പീക്കറുകളിൽ നിന്നുള്ള ശബ്ദം അതാത് ആരാധനാലയത്തിന്റെ കോമ്പൗണ്ടിന് വെളിയിൽ പോകാൻ പാടുള്ളതല്ല. ( ഇത് കർശനമായി പാലിക്കണ മെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് അവരുടെ അധീനതയിലുള്ള എല്ലാ ക്ഷേത്രങ്ങൾക്കും നിർദ്ദേശം നൽകിയിട്ടുണ്ടെങ്കിലും അത് ആരും പാലിക്കുന്നില്ല എന്നതാണ് ദൗർഭാഗ്യകരം. ഇപ്പോഴും വെളുപ്പിനു തുടങ്ങി പലപ്പോഴും പകൽ മുഴുവനും ചിലപ്പോൾ രാത്രിയിലും ഉച്ചഭാഷിണിയിലൂടെ അത്യുച്ചത്തിലുള്ള ശബ്ദകോലാഹലങ്ങൾ അനവരതം തുടരുന്നുണ്ട്).

02. എല്ലാ ജില്ലകളിലെയും എൻവയോൺമെന്റൽ എഞ്ചിനീയർമാരും തിരുവനതപുരം, എറണാകുളം, കോഴിക്കോട് എന്നിവിടങ്ങളിലുള്ള എൻവയോൺമെന്റൽ മേഖലാ ഓഫീസുകളും ശബ്ദമലിനീകരണം ഒഴിവാക്കാൻ നിയമപരമായി ബാദ്ധ്യസ്ഥരാണ്.

03. ശബ്ദമലിനീകരണം നിയന്ത്രിക്കുന്ന വിഷയത്തിൽ അതാത് കളക്ടർമാരെപ്പോലെതന്നെ പോലീസ് സൂപ്രണ്ടുമാർക്കും കമ്മീഷണർമാർക്കും ഉത്തരവാദിത്വമുണ്ട്. ശബ്ദ തീവ്രത അളക്കാനുള്ള ഉപകരണങ്ങൾ എല്ലാ പോലീസ് സ്റ്റേഷനുകളിലും ലഭ്യമാക്കേണ്ടതുമാണ്.

04. രോഗബാധിതരും മുതിർന്നവരും ,കുട്ടികളും,വിദ്യാർത്ഥികളും ഉൾപ്പെടെയുള്ള സമൂഹത്തിന് ബുദ്ധിമുട്ടുണ്ടാക്കുന്ന തരത്തിൽ അവരുടെ ഉറക്കത്തെയും പഠനത്തെയും തടസ്സപ്പെടുത്തുന്നതുമായ ഉച്ചത്തിലുള്ള മതപരമായ പ്രാർത്ഥനകളും ചടങ്ങുകളും വെളുപ്പിനോ പകൽസമയത്തോ രാത്രിയിലോ ഒരു സമയത്തും അനുവദിക്കാൻ പാടുള്ളതല്ല എന്ന സുപ്രീംകോടതിവിധി (2000 Crl .J 4022) പാലിക്കാൻ എല്ലാവരും ബാദ്ധ്യസ്ഥരാണ്.

05. ഉച്ചഭാഷിണി ഉപയോഗം ഭരണഘടനാപരമായ അവകാശമല്ല എന്ന വസ്തുത കേരള ഹൈക്കോടതി വ്യക്തമായി പറഞ്ഞിട്ടുണ്ട്. എന്നാൽ ഉച്ചപ്പാടും ബഹളവുമില്ലാതെ ശബ്ദരഹിതവും ശാന്തവുമായ അന്തരീക്ഷത്തിൽ ജീവിക്കാനുള്ള അവകാശം നമ്മുടെ ഭരണഘടനയുടെ ആർട്ടിക്കിൾ 21 ഓരോ പൗരനും നൽകുന്നുണ്ട്.

ആരാധനാലയങ്ങളിൽ ഉച്ചഭാഷിണിയോ, വാഹനങ്ങൾ ഹോണടിക്കുകയോ, മൈക്ക് അനൗൺസ്മെന്റു കളോ, മറ്റുള്ള ഒച്ചപ്പാടുകളോ ഒന്നുമില്ലാതെ നിശബ്ദവും ശാന്തവുമായ അന്തരീക്ഷത്തിൽ ജീവിക്കുന്ന യൂറോപ്യൻ രാജ്യങ്ങൾ ശബ്ദമലിനീകരണ വിഷയത്തിലും ലോകത്തിനെല്ലാം ഉത്തമ മാതൃകയാണ്.

ആരാധനാലയങ്ങളിൽ നിന്നോ മറ്റേതെങ്കിലും ചടങ്ങുകളിൽനിന്നോ ഉള്ള ഹൈക്കോടതി നിഷ്കർഷിച്ച "ശബ്ദശല്യം" ബുദ്ധിമുട്ടാകുന്നുവെങ്കിൽ അത് വീഡിയോ റിക്കാർഡ് ചെയ്ത് ഉടൻതന്നെ അടുത്ത പഞ്ചായത്ത് / മുൻസിപ്പാലിറ്റി / നഗരസഭ സെക്രട്ടറിക്കും ആ പ്രദേശമുൾക്കൊള്ളുന്ന പോലീസ് എസ്എച്ച്ഒയ്ക്കും പരാതി നൽകാവുന്നതാണ്. നടപടി ഉണ്ടാകും. ഇല്ലെങ്കിൽ ഉത്തരവാദികളായവർ കോടതിയലക്ഷ്യനടപടികൾ നേരിടേണ്ടി വരാം.

voices
Advertisment