Advertisment

വീണ്ടും വരുന്നു ഒരു  സൈക്ലോണ്‍ കൂടി !

New Update

publive-image

Advertisment

ഒക്ടോബർ മാസത്തിനെ സെക്ലോണ്‍ മാസം എന്നാണറിയപ്പെടുന്നത്. ബംഗാൾ ഉൾക്കടലിൽ രൂപം കൊള്ളുന്ന ചുഴലിക്കാറ്റുകൾ ഒട്ടുമിക്കതും ഒക്ടോബർ മാസത്തിലാണ് എന്നുള്ളതാണ് ഇതിനു കാരണം.

ഇപ്പോഴിതാ ഈ മാസം പത്തിന് ആൻഡമാൻ ദ്വീപസമൂഹത്തിനരികേ പുതിയൊരു ചുഴലിക്കാറ്റ് രൂപം കൊള്ളുകയാണ്. ഇത് ഒഡീഷ, ആന്ധ്രാ തീരത്തേക്കാണ് ആഞ്ഞടിക്കാൻ സാദ്ധ്യതയുള്ളത്. ഏറ്റവും കൂടുതൽ ഭീഷണി ഒറീസ യ്ക്കായിരിക്കും. ഇപ്പോൾത്തന്നെ കാറ്റടിക്കാൻ സാദ്ധ്യതയുള്ള പ്രദേശങ്ങളിൽ മുൻകരുത ലെടുക്കുന്ന നടപടികൾ സർക്കാർ തുടങ്ങിക്കഴിഞ്ഞു.

1999 ഒക്ടോബർ 29 ന് ആഞ്ഞടിച്ച സൂപ്പർ സൈക്ളോണിൽ ഒറീസ്സയിൽ ഏകദേശം 10000 ആളുകൾക്കായിരുന്നു ജീവഹാനി സംഭവിച്ചത്.

പിന്നീട് സെക്ലോണ്‍സ് ഫൈലിന്‍ (Cyclones Phailin), ഹുദ്ഗുദ്, തിത്ലി എന്നിവ യഥാക്രമം 2013, 2014, 2018 എന്നീ വർഷങ്ങളിലെ ഒക്ടോബർ മാസങ്ങളിലായിരുന്നു കരയിൽ നാശംവിതച്ചു കടന്നുപോയത്.

Advertisment