Advertisment

ലോകജനസംഖ്യയുടെ 25-35 ശതമാനം ആളുകൾ ഒരു മതത്തിലും വിശ്വസിക്കാത്തവരും നിരീശ്വരവാദികളുമാണ്. ലോകത്തെ പുതിയ പ്രമുഖ മതം : മതമില്ല

author-image
പ്രകാശ് നായര്‍ മേലില
Updated On
New Update

publive-image

Advertisment

എല്ലാ മതങ്ങളും പറയുന്നു തങ്ങളുടെ ദൈവമാണ് ശ്രേഷ്ഠനും സർവ്വ ശക്തനുമെന്ന് ? പിന്നെന്തുകൊണ്ടാണ് വെവ്വേറെ മതങ്ങൾ ? ജനത്തിന് കൺഫ്യൂഷൻ വർദ്ധിക്കുകയാണ്. അതു കൊണ്ടുതന്നെ മതങ്ങൾ ഉപേക്ഷിക്കുന്നവരുടെ എണ്ണം നാൾക്കുനാൾ ലോകത്ത് വർദ്ധിച്ചു വരുന്നു. 2021 വരെയുള്ള വിവിധ സർവ്വേകൾ പ്രകാരം മതമില്ലാത്തവരും യുക്തിവാദികളും ചേർന്ന് ലോകജനസംഖ്യയിൽ അവർ മൂന്നാം സ്ഥാനത്താണെന്ന് മാത്രമല്ല അവർ ഇന്ത്യയുടെ തുല്യമായ ജനസംഖ്യയിൽ എത്തിയിരിക്കുന്നുവത്രേ. അതായത് 120 കോടിയോളം. എന്നാൽ യഥാർത്ഥ കണക്കുകൾ ഇതിലും ഉയരെയാണ്.

മതങ്ങളിലും ദൈവത്തിലും വിശ്വസിക്കാത്തവരുടെ യഥാർത്ഥ കണക്കുകൾ ഇപ്പോൾ പുറത്തുവന്നിരിക്കുന്നതിലും അധികമാണ്. പല രാജ്യങ്ങളും സത്യസന്ധമായ കണക്കുകൾ ചില സമ്മർദ്ദങ്ങൾ മൂലവും ഭീതി കാരണവുമാണ് പുറത്തുവിടാത്തതെന്ന് കരുതാം. ലോകജനസംഖ്യയുടെ 25-35 ശതമാനം ആളുകൾ ഒരു മതത്തിലും വിശ്വസിക്കാത്തവരും നിരീശ്വരവാദികളുമാണ്. 200 -250 കോടിയോളമാണ് അവരുടെ ജനസംഖ്യ യെന്നനുമാനിക്കാം. ( The authors, citing a Gallup study, estimate that about 13 percent of the world's population is atheist, while 23 percent identify as simply "not religious.")

ക്രിസ്തുമതവും, ഇസ്‌ലാം മതവും ആണ് ഒന്നും രണ്ടും സ്ഥാനങ്ങളിൽ. നാലാം സ്ഥാനത്താണ് ഹിന്ദുമതം. ചൈനയിൽ 67 % ആളുകൾ ദൈവവിശ്വസികളല്ല. സ്വീഡനിൽ 18 % നിരീശ്വരവാദികളും 55 %ജനങ്ങൾ മതമുപേക്ഷിച്ചവരുമാണ്. ചെക്ക് റിപ്പബ്ലിക്കിൽ 25 % നിരീശ്വരവാദികളും 47 % മതമില്ലാത്തവരുമാണ്. ക്രിസ്തുമതത്തിൻ്റെ ഈറ്റില്ലമായിരുന്ന ബ്രിട്ടനിൽ 11 % ആളുകൾ നിരീശ്വരവാദികളും 58 % മതമില്ലാ ത്തവരു മാണ്. ജപ്പാനിൽ ദൈവവിശ്വസികൾ 29 % മാത്രം. അതായത് ഈ രാജ്യങ്ങളിലെല്ലാം ഭരണത്തിലെ മതസ്വാധീനം ഇല്ലാതായിരിക്കുന്നു എന്നർത്ഥം. ലോകമെമ്പാടും നടത്തിയ സർവ്വേപ്രകാരം ഏകദേശം 4 % ആളുകൾ മാത്രാമാണ് പൂർണ്ണമായും ആത്മാക്കളിൽ വിശ്വസിക്കുന്നവർ. മരണശേഷം ജീവിതമുണ്ടെന്നു വിശ്വസിക്കുന്നവർ 54 % ആണ്.

അമേരിക്കയിൽ 39 % ആളുകളും മതമില്ലാത്തവരാണ്. ക്രിസ്ത്യൻ മതവിശാസികൾ ഭൂരിപക്ഷമുള്ള അമേരിക്ക തങ്ങളുടെ ഡോളർ കറൻസിയിൽ "In God We Trust " (ഞങ്ങൾ ദൈവത്തിൽ വിശ്വസിക്കുന്നു) എന്നെഴുതിയത് മതമുപേക്ഷിക്കുന്നത് തടയാനുള്ള ശ്രമഫലമാകാം. worldpopulationreview.com പുറത്തുവിട്ട പുതിയ റിപ്പോർട്ട് പ്രകാരം ശ്രദ്ധേയമായ ഒരു വിഷയം സൗദി അറേബ്യയിൽ മതമില്ലാത്തവർ 24 % ഉണ്ടെന്നതാണ് കണക്കുകൾ. ബംഗ്ളാദേശിൽ 19 % വും ഇറാനിൽ 20 % വും ഇന്ത്യയിൽ 5 % വും പാക്കിസ്ഥാനിൽ 6 % വുമാണ് മതരഹിതർ. ഇറാക്കിലാകട്ടെ മതമില്ലാത്തവർ 34 % ത്തോളമാണ്.

ലോകത്തെ 13 രാജ്യങ്ങൾ നിരീശ്വരവാദത്തിന് വധശിക്ഷയാണ് കല്പിച്ചിരിക്കുന്നത്. Afghanistan, Iran, Malaysia, Maldives, Mauritania, Nigeria, Pakistan, Qatar, Saudi Arabia, Somalia, Sudan, United Arab Emirates,Yemen. എന്നിവയാണ് ആ രാജ്യങ്ങൾ. ബംഗ്ലാദേശിൽ പുരോഗനവാദികളായ എഴുത്തുകാർക്ക് നേരേ നിയമ നടപടികളും ആക്രമണ വുമുണ്ടായിട്ടുണ്ട്. അഹമ്മദ് റജീബ് ഹൈദർ എന്ന യുക്തിവാദിയായ എഴുത്തുകാരനെ അദ്ദേഹത്തിൻ്റെ വീടിനു മുന്നിലിട്ടാണ് അക്രമികൾ വെട്ടിക്കൊന്നത്. മതമില്ലാത്ത ലോകനേതാക്കളുടെ ലിസ്റ്റ് വിക്കിയിൽ തിരഞ്ഞാൽ അതിൽ അവസാനത്തെ പേര് നമ്മുടെ മുഖ്യമന്ത്രി പിണറായി വിജന്റേതാണ്‌ എന്ന് കാണാം. യുവതലമുറ പ്രത്യേകിച്ചും വിദ്യാസമ്പന്നരാണ് നിരീശ്വരവാദത്തിലേക്കും മതരഹിതജീവിതത്തിലേക്കും കൂടുതലായി ആകൃഷ്ടരാകുന്നത്

Advertisment