Advertisment

ശരീരത്തിൻ്റെസൗന്ദര്യം കൂടുമെന്ന് കരുതി മണിക്കൂറുകളോളം ജിമ്മിൽ കഴിയുന്നവരും ഓർക്കുക, ഹൃദയവും ഒരു അവയവം മാത്രമാണ് എന്ന്. പ്രത്യേകിച്ചും മിഡിൽ ഏജ് കഴിഞ്ഞവർ. സൂക്ഷിക്കുക, അമിത വ്യായാമം അപകടകരമാണ് !

New Update

publive-image

Advertisment

സൂക്ഷിക്കുക, അമിത വ്യായാമം അപകടകരമാണ് ! ഡോക്ടർ സന്ധ്യ ജി.ഐ എഴുതുന്നു. വ്യായാമം ചെയ്തു എന്നത്കൊണ്ട് മാത്രം ഹൃദയാഘാതം തടയാൻ കഴിയില്ല. ഇത്രയും വ്യായാമം ചെയ്തിട്ടും ഇങ്ങനെ വന്നല്ലോ എന്ന കമൻ്റുകൾ കന്നട നടൻ മരിച്ചപ്പോൾ കണ്ടു.

പ്രായം, പാരമ്പര്യം അതായത് ജനിറ്റിക് ഫാക്ടേഴ്സ്, ജൻഡർ തുടങ്ങി പലതും കൊറോണറി ഹാർട്ട് ഡിസീസിന് (ഹൃദയത്തിലേക്കുള്ള രക്തകുഴലിൻ്റെ ബ്ലോക്ക് കാരണം ഉണ്ടാവുന്ന അസുഖം) കാരണമാകും.

ഫാമിലിഹിസ്റ്ററിയിൽ കൊറോണറി ഹാർട്ട് ഡിസീസ് അച്ഛനോ അമ്മക്കോ സഹോദരങ്ങൾക്കോ ഉണ്ടെങ്കിൽ നമുക്ക് വരാനുള്ള സാധ്യതകൂടുതലാണ്. വ്യായാമം മാത്രം പോരാ. നാൽപതിന് ശേഷം ഹാർട്ടിൻ്റെ പരിശോധനകൾ ചെയ്യണം.

രക്തസമ്മർദ്ദം, പ്രമേഹം ഇവയും ഹൃദയരോഗങ്ങൾക്ക് കാരണമാകാം. പുകവലിയും വലിയതോതിൽ ഹാർട്ട് അറ്റാക്ക് ഉണ്ടാക്കുന്നു. അമിതമായ വ്യായാമവും അപകടം തന്നെയാണ്. സംശയമില്ല.

ശരീരം ഒരു യന്ത്രം പോലെയാണ്. സൂക്ഷിച്ച് ഉപയോഗിച്ചാല്‍ വലിയ കേട്‌ വരാതെ കുറെ നാള് മുന്നോട്ട് പോകാം. ഹൃദയപരിശോധന നടത്തി 100 % ഒകെ ആണെങ്കിൽ മാത്രം വ്യായാമം ചെയ്യുക. അമിതവ്യായാമം ഹൃദയാഘാതം മൂലം പെട്ടെന്നുള്ള മരണത്തിനു കരണമായിട്ടുണ്ടെന്ന് പഠനങ്ങൾ തെളിയിച്ചിരിക്കുന്നു.

ശരീരത്തിൻ്റെസൗന്ദര്യം കൂടുമെന്ന് കരുതി മണിക്കൂറുകളോളം ജിമ്മിൽ കഴിയുന്നവരും ഓർക്കുക, ഹൃദയവും ഒരു അവയവം മാത്രമാണ് എന്ന്. പ്രത്യേകിച്ചും മിഡിൽ ഏജ് കഴിഞ്ഞവർ.

വാൽക്കഷണം: നടത്തം നല്ലതാണ്. പക്ഷേ അത് ശരിയായ രീതിയിലാകണം. പ്രായവും രോഗവും കണക്കാക്കി മിതമായ നടത്തവും നിരപ്പായ സ്ഥലവും തെരഞ്ഞെടുക്കണം. ആഴ്ചയിൽ ഒരു ദിവസം ശരീരത്തിന് വിശ്രമം അനുവദിക്കണം. ചെക്കപ്പ് മുടക്കരുത്. ചെറുപ്പക്കാരായ കായികതാരങ്ങൾ കാർഡിയാക് അറസ്റ്റ് മൂലം മരണപ്പെടുന്ന വർത്തകേട്ട് നമ്മൾ അതിശയിച്ചിട്ടുണ്ട്.

voices
Advertisment