Advertisment

" ദി ഗ്രേറ്റ് വാൾ ഓഫ് ഇന്ത്യ" ഒക്കെ ശരിതന്നെ... വിന്നിംഗ് ട്രാക്കിൽ ഇന്ത്യൻ ടീമിനെ എത്തിക്കുന്നതിന് അറ്റാക്കിംഗ് കളിക്കാരാരെങ്കിലുമാകണം ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ഹെഡ് കോച്ച്...

New Update

publive-image

Advertisment

കപിൽദേവ്, ധോണി, വീരേന്ദ്ര സെവാഗ് എന്നിവരെപ്പോലെ അറ്റാക്കിംഗ് കളിക്കാരാരെങ്കിലുമാകണം ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ഹെഡ് കോച്ച്, കാരണം 2011 ലെ ടി 20 വേൾഡ് കപ്പിനും 2013 ലെ ചാമ്പ്യൻസ് ട്രോഫിക്കും ശേഷം ഇന്ത്യൻ ടീം ഇതുവരെ ചാംപ്യൻഷി പ്പൊന്നും നേടിയിട്ടില്ല.

ടെസ്റ്റ്, വൺഡേ, ടി 20 ഇവയൊന്നും നേടാനാകാതെ പോയത് കോച്ച് രവി ശാസ്ത്രിയുടെയും ക്യാപറ്റൻ കൊഹ്ലിയുടെയും പരാജയം തന്നെയാണ്. ഇന്ത്യൻ ടീമിന് ഇത്തവണത്തെ ടി 20 ലോക കപ്പിലെ നോക്ക്ഔട്ട് റൗണ്ടിൽപ്പോലുമെത്താനായില്ല എന്നതാണ് ദുഖകരം.

വിന്നിംഗ് ട്രാക്കിൽ ഇന്ത്യൻ ടീമിനെ എത്തിക്കുന്നതിന് മത്സരങ്ങളിൽ പ്രതിരോധത്തെക്കാളുപരി ടീമിനുമൊത്തത്തിൽ ഒരു ആക്രമണോത്സുകത നൽകി മാനസികമായ പരിപക്വത അവരിൽ സന്നിവേശിപ്പിക്കുകയാണ് വേണ്ടത്.

Advertisment