Advertisment

ലോകോത്തര അംഗീകൃത മാനദണ്ഡങ്ങൾ അനുസരിച്ച് കേന്ദ്രസർക്കാർ അധീനതയിലുള്ള നീതി ആയോഗിന്‍റെ എംപിഐ വിഭാഗം തയാറാക്കിയ റിപ്പോര്‍ട്ട് പ്രകാരം ദരിദ്രരില്ലാത്ത ഇന്ത്യൻ സംസ്ഥാനങ്ങളില്‍ കേരളം വീണ്ടും ഒന്നാം സ്ഥാനത്ത് !

New Update

publive-image

Advertisment

കേരളം വീണ്ടും ഒന്നാം സ്ഥാനത്ത് ! ദരിദ്രരില്ലാത്ത ഇന്ത്യൻ സംസ്ഥാനമായി കേരളം മാറി. കേന്ദ്ര സർക്കാർ അധീനതയിലുള്ള നീതി ആയോ ഗിന്റെ മൾട്ടി ഡയമെൻഷണൽ പോവർട്ടി ഇൻഡക്സ് (എംപിഐ) പുറത്തുവിട്ട റിപ്പോർട്ട് ഇതാണ് വെളിപ്പെടുത്തുന്നത്.

കേരളത്തിൽ ദരിദ്രർ കേവലം 0.71% മാത്രമാണ്. അമേരിക്കയിൽ ഇത് 13.4 % ആണ്. ഇന്ത്യയിൽ ഏറ്റവും കൂടുതൽ ദരിദ്രരുള്ള സംസ്ഥാനങ്ങൾ ബീഹാർ, ജാർഖണ്ഡ്, ഉത്തർപ്രദേശ് എന്നിവയാണ്. ബീഹാറിൽ ആകെ ജനസംഖ്യയുടെ 51.91 % വും, ജാര്ഖണ്ഡിൽ 42.16 % വും ഉത്തർപ്രദേശിൽ 37.79 % വും ജനങ്ങൾ ദാരിദ്ര്യരേഖയ്ക്ക് താഴെയാണ് ജീവിക്കുന്നത്.

publive-image

മദ്ധ്യപ്രദേശ് 36.65 %,

മേഘാലയ 32.67,

ജമ്മു കശ്മീർ 12.58%,

രാജസ്ഥാൻ 29.46 %,

ഛത്തിസ് ഗഡ്‌ 29.91%,

ഒറീസ്സ 29.35%,

ബംഗാൾ 21.43 %,

ഗുജറാത്ത് 18.60,

മഹാരഷ്ട്ര 14.85 %,

തെലുങ്കാന 13.74 %,

കർണ്ണാടക 13.16,

ആന്ധ്ര 12.31

എന്നിങ്ങനെയാണ് ജനങ്ങളുടെ ബിപിഎല്‍ നിലവാരത്തിൻ്റെ കണക്കുകൾ.

സമ്പന്ന സംസ്ഥാനങ്ങളിൽ കേരളം കഴിഞ്ഞാൽ രണ്ടാം സ്ഥാനത്ത് ഗോവയാണ്. ഗോവയിൽ ബിപിഎല്‍ വിഭാഗം 3.76%വും തൊട്ടടുത്ത സിക്കിമിൽ 3.82% വുമാണ്. തമിഴ് നാടും (4.89%) പഞ്ചാബും (5.59%) വളരെ മികച്ച നിലയിലാണ്. തമിഴ് നാട് മുൻ വർഷങ്ങളെ അപേക്ഷിച്ച് അവരുടെ നിലവാരം കൂടുതൽ മെച്ചപ്പെടുത്തിയിരിക്കുന്നു.

publive-image

ലോകോത്തര അംഗീകൃത മാനദണ്ഡങ്ങൾ അനുസരിച്ചാണ് കേന്ദ്രസർക്കാർ അധീനതയിലുള്ള നീതി ആയോഗിന്റെ എംപിഐ വിഭാഗം ഈ റിപ്പോർട്ട് തെയ്യാറാക്കിയിരിക്കുന്നത്. ഓക്സ്ഫോർഡ് പവർട്ടി, ഹ്യൂമൻ ഡെവലപ്പ്മെന്റ് ഇൻഷിയെറ്റിവ്, യുഎന്‍ ഡെവലപ്പ്മെന്റ് പ്രോഗ്രാം എന്നിവയുടെ സന്നിവേശ രീതിയാണ് ഈ സർവ്വേക്കായി എംപിഐ അവലംബിച്ചത്.

ദാരിദ്ര്യത്തിൻ്റെ അളവുകോലായി ആരോഗ്യം, വിദ്യാഭ്യാസം, ജീവിതനിലവാരം ഉൾപ്പെടെ 12 വസ്തുതകളെ ആധാരമാക്കിയാണ് സർവ്വേ പൂർത്തീകരിച്ചത്.

Advertisment