Advertisment

ഭൂമി കറങ്ങും ഒരു മാറ്റവുമില്ലാതെ ! ഡിസംബർ 13 നെന്നല്ല ഒരു ദിവസവും ഭൂമിയുടെ ഭ്രമണം നിലയ്ക്കാൻ പോകുന്നില്ല. (ലേഖനം)

New Update

publive-image

Advertisment

വ്യാജ വീഡിയോകളിലും കള്ളക്കഥകളിലും ദയവായി ആരും വീഴരുത്. ഡിസംബർ 13 നെന്നല്ല ഒരു ദിവസവും ഭൂമിയുടെ ഭ്രമണം നിലയ്ക്കാൻ പോകുന്നില്ല.

നാസ ഇക്കാര്യങ്ങൾ അറിഞ്ഞിട്ടുപോലുമില്ല. അവർ ഇങ്ങനെയൊരു പൊട്ടത്തരം ലോകത്തോട് പറഞ്ഞിട്ടുമില്ല, പറയുകയുമില്ല. ഡിസംബർ 13 നു ഭൂമിയുടെ ഭ്രമണം നിലയ്ക്കും എന്നത് ഏതോ കുബുദ്ധികൾ കരുതിക്കൂട്ടി മെനഞ്ഞ ഒരു നുണക്കഥയാണ്. മനുഷ്യരെ ഭീതിയിലാഴ്ത്തി പല വിധേന മുതലെടുപ്പ് നടത്തുകയാകാം അവരുടെ ലക്‌ഷ്യം.

ഇതുസംബന്ധമായി മലബാർ ഓൺലൈൻ എന്ന പേരിൽ ഒരു വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ വൈറലാ യിരുന്നു. അതിൽ അവതാരകൻ പറയുന്ന പൊട്ടത്തരങ്ങൾ കേട്ടാൽ ഞെട്ടിപ്പോകും.ഇത്തരം തട്ടിപ്പു ചാനലുകൾക്കെതിരേ പോലീസ് എന്തുകൊണ്ടാണ് നടപടിയെടുക്കാത്തത് ?

അതുകൊണ്ട് ഡിസംബർ 13 ന് ഒരു ദിവസത്തേക്കോ ഡിസംബർ 21 മുതൽ മൂന്നു ദിവസത്തേക്കോ ഭൂമി നിശ്ചലമാകുമെന്ന അസത്യ പ്രവചനങ്ങൾ ആരും വിശ്വസിക്കരുത്, ആരും അത്തരക്കാരുടെ തട്ടിപ്പുകളിൽ വീഴരുത്.

നമ്മുടെ ഭൂമിക്ക് ഒരു കുഴപ്പവുമില്ല. അത് നിർബാധം ചലിക്കുകയാണ്, നമുക്കായി എന്നും ചലിച്ചുകൊ ണ്ടേയിരിക്കും.ഒപ്പം ഇത്തരമുള്ള അപവാദപ്രചാരങ്ങളും നുണക്കഥകളും മെനയുന്ന ചില ഖുദ്രജന്മങ്ങളെയും ഉൾക്കൊള്ളാൻ ഭൂമി നിർബന്ധിതയാകുന്നു എന്ന ദുഃഖം മാത്രമാണുള്ളത്.

Advertisment