Advertisment

സിഡിഎസ് ഹെലികോപ്റ്റർ ക്രാഷ്; എല്‍ടിടിഇ-ഐഎസ്ഐ- ചൈന ഗൂഡാലോചനയ്ക്കു സാധ്യത: റിട്ടയേഡ് ബ്രിഗേഡിയർ സുധീർ സാവന്ത് !

New Update

publive-image

Advertisment

35 വർഷത്തെ സൈനിക സേവനം പൂർത്തിയാക്കി റിട്ടയർ ചെയ്ത ബ്രിഗേഡിയർ സുധീർ സാവന്തിന്റെ ഈ വിഷയത്തിലെ വിശകലനങ്ങളും വിലയിരുത്തലുകളും ഇപ്രകാരമാണ്.

ഇതൊരു പ്ലാൻ ചെയ്ത അറ്റാക്കാകാനാണ് സാധ്യത. അപകടം നടന്ന മേഖലയിൽ എല്‍ടിടിഇക്ക് ജനപിന്തുണ കൂടുതലാണ്. ഐഎസ്ഐയുടെ പിന്തുണയോടെ എല്‍ടിടിഇയുടെ സ്ലീപ്പർ സെൽ നടത്തിയ ഗൂഢാലോചനയാകാനാണ് സാധ്യത. എല്‍ടിടിഇ പോരാളികൾ ഐഇഡി ബോംബ് സ്ഥാപിക്കുന്നതിൽ അതിവിദഗ്ദ്ധരാണ്. അവർക്ക് ഇന്ത്യൻ സൈനികമേധാവിയെ വകവരുത്തുന്നതിനുള്ള കാരണവുമുണ്ട്.

publive-image

റിട്ടയേഡ് ബ്രിഗേഡിയർ സുധീർ സാവന്ത്

എല്‍ടിടിഇയുടെ ജാഫ്‌നമുതൽ തമിഴ് നാട് ഉടനീളമുള്ള നെറ്റ്‌വർക്ക് തകർത്തു തരിപ്പണമാക്കിയത് ഇന്ത്യൻ സേനയാണ്. എന്നാൽ എല്‍ടിടിഇ പൂർണ്ണമായും ഇല്ലാതായെന്നും അവരുടെ പക്കൽ ഇപ്പോൾ ആയുധങ്ങളും വിസ്ഫോട നവസ്തുക്കളും സാങ്കേതിക വിദഗ്ദ്ധരും ഇല്ലെന്നും ആരെങ്കിലും ധരിച്ചുവച്ചിട്ടുണ്ടെങ്കിൽ അവർ വിഡ്ഢികളുടെ സ്വർഗ്ഗത്തിലാണ്. ഞാൻ 35 വർഷം രാജ്യത്തിനായി സേവനം ചെയ്ത സൈനിക ഓഫീസറാണ്.

ഞാൻ കമാൻഡോ ഇസ്ട്രക്ടറായിരുന്നു. എല്‍ടിടിഇയുമായി പലതവണ ഏറ്റുമുട്ടിയ അനുഭവമുണ്ട്. ഊട്ടി, കോയമ്പത്തൂർ, മേട്ടുപ്പാളയം ഒക്കെ അവരുടെ ശക്തമായ മേഖലകളായിരുന്നു. ഇപ്പോഴും അവരവിടെ സജീവമായുണ്ട്.

ഒരു ഹെലികോപ്റ്റർ ക്രാഷ് ആകാനുള്ള 3 കരണങ്ങളാണുള്ളത്:

1 . Technical Fault അഥവാ സാങ്കേതിക തകരാർ.

2 . Pilot error അഥവാ പൈലറ്റിന്റെ പിഴവ്

3 . ബോംബ് സ്ഫോടനം വഴി അല്ലെങ്കിൽ മിസൈൽ വഴി.

ആദ്യ രണ്ടു കാരണങ്ങളിലും പൈലറ്റും എയർ കൺട്രോൾ സിസ്റ്റവുമായി കമ്യൂണിക്കേഷൻ ഉണ്ടായിരിക്കും. പൈലറ്റ് സഹായമഭ്യർത്ഥിക്കും. ഇതെല്ലം ബ്ലാക്ക് ബോക്സിൽ റിക്കാർഡാകുകയും ചെയ്യും.

മൂന്നാമത്തെ കാരണമായ ബോംബ് സ്ഫോടനം വഴി തകർത്തതാണെങ്കിൽ പൈലറ്റും എയർ കൺട്രോൾ റൂമും തമ്മിൽ ഒരു കമ്യൂണിക്കേഷനുമുണ്ടാകില്ല. എല്ലാം ഞൊടിയിടയിലായിരിക്കും.

ഇതാണ് എല്‍ടിടിഇയുടെ ആക്രമണശൈലി. ഈ ഹെലികോപ്റ്റർ തകർന്ന രീതിയും എല്‍ടിടിഇയുടെ ആക്രമണ സ്റ്റൈൽ തന്നെയാണ് ഓർമ്മിപ്പിക്കുന്നത്.

ലോകത്ത് മാനവ ബോംബ് (Human Bomb), വിസ്ഫോടന സാമഗ്രി നിറച്ച വാഹനമിടിച്ചുകയറ്റിയുള്ള ആക്രമണം ഉൾപ്പെടെ ചാവേർ ആക്രമണം തുടങ്ങിവച്ചത് എല്‍ടിടിഇ ആണ്. ഇക്കാര്യത്തിൽ അവരുടെ അപാരമായ കഴിവ് ഏത് സൈനികശക്തിയെയും അമ്പരപ്പിക്കുന്നതാണ്. ഇപ്പോഴും അവരുടെ പക്കൽ വിസ്ഫോടനം നടത്താനുള്ള ടെക്‌നിക്കൽ എക്സ്പെർട്ടുകൾ നിലവിലുണ്ട്. ഒരു പക്ഷേ ഹൃസ്വദൂര മിസൈൽ ഈ ആക്രമണത്തിന് അവർ ഉപയോഗിച്ചിരിക്കാനുള്ള സാദ്ധ്യതയും തള്ളിക്കളയാനാകില്ല.

ഹെലികോപ്പ്റ്ററിൽ രഹസ്യമായി ബോംബ് ഘടിപ്പിക്കാൻ വലിയ ടീമിന്റെ ആവശ്യമില്ല. എല്‍ടിടിഇയെ സംബന്ധിച്ചിടത്തോളം വെറും രണ്ടുപേർ മാത്രം മതിയാകും ഇതിനായി. ഒരുപക്ഷേ ആന്തരിക സഹായം അവർക്ക് ചിലപ്പോൾ ലഭിച്ചിരിക്കാം.

ഇതിൽ ചൈനയെയും സംശയിക്കാൻ കാരണം, ഒരു വര്ഷം മുൻപ് തായ്‌വാൻ മിലിട്ടറി ചീഫ് ഇതേ രീതിയിലാണ് കൊല്ലപ്പെട്ടത്. ചൈനയ്‌ക്കെതിരെ അതിശക്തമായ നിലപാടെടുത്തിരുന്ന അദ്ദേഹത്തിൻ്റെ (ജനറൽ ഷെയ്ൻ ഈ മിംഗ്) മരണത്തിനുപിന്നിൽ ചൈനയുടെ കറുത്ത കൈക്കളാണെന്ന സംശയം ഇന്നും നിലനിൽക്കുന്നുണ്ട്. അന്ന് (03/01/2020) അദ്ദേഹത്തോടൊപ്പം യാത്രചെയ്തിരുന്ന 13 പേരിൽ 8 പേർ കൊല്ലപ്പെടു കയുണ്ടായി.

വിപിൻ റാവത്തും ചൈനയ്‌ക്കെതിരെ അതിശക്തമായാണ് നിലകൊണ്ടിരുന്നത്. അദ്ദേഹത്തിൻ്റെ biological warfare പരാമർശത്തിനെതിരേ ചൈന ശക്തമായി പ്രതികരിച്ചിരുന്നു. അതുകൊണ്ടുതന്ന ചൈനയെയും ഇതിൽ സംശയിക്കേണ്ടിയിരിക്കുന്നു.

ഈ അപകടവുമായി ബന്ധപ്പെട്ട് എന്‍ഐഎ അന്വേഷണം നടത്തി എല്ലാ സത്യവും പുറത്തുകൊണ്ടുവരണമെന്നും റിട്ടയേഡ് ബ്രിഗേഡിയർ സുധീർ സാവന്ത് ആവശ്യപ്പെട്ടു.

(അവലംബം : റിട്ടയേഡ് ബ്രിഗേഡിയർ സുധീർ സാവന്ത് ദൈനിക് ഭാസ്‌ക്കർ പത്രത്തിന് നൽകിയ ഇന്റർവ്യൂ)

ഫോട്ടോ - .

Advertisment