Advertisment

ഒമിക്രോൺ മരണം... ബ്രിട്ടനിൽ അടിയന്തര ബൂസ്റ്റർ ഡോസിനു നിർദ്ദേശം !

New Update

publive-image

Advertisment

ഒമിക്രോൺ മരണം... ബ്രിട്ടനിൽ അടിയന്തര ബൂസ്റ്റർ ഡോസിനു നിർദ്ദേശം ! ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ ഇന്നലെ നൽകിയ നിർദ്ദേശങ്ങൾ ഇങ്ങനെ :

പ്രായപൂർത്തിയായ എല്ലാവരും ബൂസ്റ്റർ ഡോസ് ഉടനടി സ്വീകരിക്കണം. ഈ മാസം അവസാനത്തോടെ എല്ലാവരും ബൂസ്റ്റർ ഡോസ് സ്വീകരിക്കണം. ഒമിക്രോൺ വൈറസിനെ ആരും നിസ്സാരമായി കാണരുത്. വളരെ വേഗത്തിലാണ് ഇപ്പോൾ വൈറസ് പടരുന്നത്. കടുത്ത ജാഗ്രത പുലർത്തിയില്ലെങ്കിൽ മൂന്നാം തരംഗം ഉണ്ടായേക്കാം.

publive-image

ബ്രിട്ടനിൽ ഇപ്പോൾ 4,713 പേർ ഒമൈക്രോൺ ബാധിതരാണ്. ലണ്ടൻ നഗരത്തിൽ ഒമിക്രോൺ ബാധിതർ 44 % ത്തിന്റെ വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്. ലണ്ടൻ നഗരത്തിൽ അടുത്ത 48 മണിക്കൂറിനുള്ളിൽ ഒമിക്രോൺ വകഭേദം രൂക്ഷമാകാൻ സാദ്ധ്യത കൂടുതലാണെന്ന് അനുമാനിക്കുന്നു. ഓരോ രണ്ടു ദിവസം കഴിയുമ്പോഴും ഒമിക്രോൺ ബാധിതരുടെ എണ്ണം ഇരട്ടിയായുയരുന്നത് ആശങ്കയുണർത്തുന്നു.

Advertisment