Advertisment

സൂക്ഷിക്കണം ഒമിക്രോൺ അപകടകാരിയാണ്... ! മൂന്നാം തരംഗം ഉറപ്പാണ് !!

New Update

publive-image

Advertisment

യുകെയിൽ ഇന്നലെ ഒരു ദിവസം റിപ്പോർട്ട് ചെയ്തത് 10000 ത്തിലധികം ഒമിക്രോണ്‍ (Omicron) കേസുകൾ. ആകെ ഓമിക്രോണ്‍ ബാധിതർ 25000 ത്തിനുമുകളിൽ. ജനുവരിയിൽ മൂന്നാം തരംഗം ഉണ്ടാകാമെന്ന ആശങ്കയാണ്. മരണനിരക്ക് പ്രതിദിനം 5000 വരെയാകാം.

ഇറ്റലിയിലും ഫ്രാൻസിലും ഒമിക്രോണ്‍ വകഭേദം അതിശയകരമായി വ്യാപിക്കുന്നു. ഇന്ത്യയിൽ അടുത്ത ഫെബ്രുവരിയോടെ ഒമൈക്രോൺ വ്യാപനം രൂക്ഷമാകുമെന്നും മൂന്നാം തരംഗം ഉണ്ടാകാൻ സാദ്ധ്യതയുണ്ടെന്നും നാഷണല്‍ കോവിഡ്-19 സൂപ്പര്‍മോഡല്‍ (National Covid-19 Supermodel) പാനൽ മുന്നറിയിപ്പ് നൽകിയിരിക്കുന്നു.

publive-image

ഇന്ത്യയിൽ ഇപ്പോൾ 143 പേരിലാണ് ഒമിക്രോണ്‍ റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. ദിവസവും പുതിയ കേസുകൾ വന്നുകൊണ്ടിരിക്കുകയാണ്. കലശലായ തുമ്മൽ, തലവേദന, മൂക്കൊലിപ്പ്, തളർച്ച എന്നിവയാണ് ഇപ്പോൾ കാണപ്പെടുന്ന ഒമിക്രോണ്‍ വകഭേദത്തിന്റെ ആദ്യലക്ഷണങ്ങൾ. നാം കനത്ത ജാഗ്രത പുലർത്തേണ്ട സമയമായിരിക്കുന്നു...

Advertisment