Advertisment

'സ്പൈഡർ-മാൻ: നോ വേ ഹോം' - കോവിഡ് കാലത്തെ ബ്ലോക്ക് ബസ്റ്റർ മൂവി !

New Update
publive-image
Advertisment

'സ്പൈഡർ-മാൻ: നോ വേ ഹോം' (Spider-Man: No Way Home) - കോവിഡ് കാലത്തെ ബ്ലോക്ക് ബസ്റ്റർ മൂവി. 2021 ലെ റിക്കാർഡ് കളക്ഷൻ, 11 ദിവസം കൊണ്ട് കളക്ഷൻ 1.05 ബില്യൺ ഡോളർ (ഏകദേശം 7882 കോടി രൂപ ) അതും ഈ കോവിഡ് കാലത്ത്. ഇക്കൊല്ലം ഇതൊരു വലിയ റിക്കാർഡാണ്‌.

2021 ൽ ചൈന - കൊറിയ യുദ്ധത്തെ ആധാരമാക്കി നിർമ്മിച്ച 'ദി ബാറ്റില്‍ അറ്റ് ലേക്ക് ചാങ്ജിൻ' (The Battle at Lake Changjin) നേടിയ 905 മില്യൺ ഡോളർ കളക്ഷനാണ് സ്‌പൈഡർമാൻ ഇപ്പോൾ തകർത്തിരിക്കുന്നത്‌.

publive-image

2019 ൽ റിലീസ് ചെയ്ത സ്റ്റാര്‍ വാര്‍സ്: ദി റൈസ് ഓഫ് സ്കൈവാക്കര്‍ (Star Wars: The Rise of Skywalker) ആണ് ഒരു ബില്യൺ ഡോളറിൽക്കൂടുതൽ കളക്ഷൻ നേടിയ ഹോളിവുഡ് ചിത്രം.

'സ്പൈഡർ-മാൻ: നോ വേ ഹോം' ഇന്ത്യയിൽ ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിൽ ഡബ്ബ് ചെയ്തു പ്രദർശിപ്പിച്ചുവരുന്നു. കളക്ഷനിൽ ഇനിയും ഈ ചിത്രം വലിയ മുന്നേറ്റം കുറയ്ക്കുമെന്നാണ് അനുമാനം.

Advertisment