Advertisment

സൗന്ദര്യവും ബുദ്ധിയും ഒത്തുചേർന്ന സുന്ദരിയായ കാർ മെക്കാനിക്ക്... ജോലിയിലെന്നപോലെ മോഡലിംഗിലും അതിപ്രശസ്തയായ അവർ അറിയപ്പെടുന്നതുതന്നെ 'ദ മോസ്റ്റ് ബ്യൂട്ടിഫുള്‍ മെക്കാനിക് ' എന്നാണ് !

author-image
പ്രകാശ് നായര്‍ മേലില
Updated On
New Update

publive-image

Advertisment

ഒരു സുന്ദരിയായ കാർ മെക്കാനിക്കിനെ പരിചയപ്പെടാം... സൗന്ദര്യവും ബുദ്ധിയും ഒത്തുചേർന്ന ഒരുത്തമയുവതി... ജോലിയിലെന്നപോലെ മോഡലിംഗിലും അതിപ്രശസ്തയായ അവർ അറിയപ്പെടുന്നതുതന്നെ 'ദ മോസ്റ്റ് ബ്യൂട്ടിഫുള്‍ മെക്കാനിക് ' എന്നാണ്.

publive-image

26 കാരിയായ ഈ കാർ മെക്കാനിക്ക് സുന്ദരിയാണെന്നതോടൊപ്പം അവിവാഹിതയുമാണ്. അറിയപ്പെടുന്ന മോഡൽ കൂടിയായ ഇവർ കാർ മെക്കാനിക്ക് എന്ന നിലയിൽ ആഗ്രഗണ്യയാണ്. പേര് ടാറ്റിൻ ലെഗാസ്പ്പി മെനെസസ് (Tantin Legaspi Meneses). സ്വദേശം ഫിലിപ്പീൻസ്.

publive-image

ഹൈസ്‌കൂൾ പഠനകാലത്തുതന്നെ തനിക്ക് ഒരു കാർ മെക്കാനിക്ക് ആകണമെന്നായിരുന്നു ടാറ്റിൻ ആഗ്രഹി ച്ചിരുന്നത്. വീട്ടുകാരും അദ്ധ്യാപകരും വിലക്കിയെങ്കിലും ലക്ഷ്യത്തിൽ നിന്ന് വ്യതിചലിക്കാൻ ടാറ്റിൻ തയ്യറായില്ല.

ഹൈസ്‌കൂൾ പഠനശേഷം ഓട്ടോമൊബൈൽ എൻജിനീയറിംഗ് തെരഞ്ഞെടുത്തു പഠിച്ചു. കാർ മെക്കാനിക്കായി. ഇന്ന് സ്വന്തമായി വർക്ക് ഷോപ്പും അത്യാവശ്യം ജോലിക്കാരുമുണ്ട്, നല്ല വരുമാനവും ലഭിക്കുന്നു.

publive-image

ആദ്യമൊക്കെ പുരുഷന്മാരുടെ വലിയ ശല്യമായിരുന്നു. ലൈംഗികോദ്ദീപകമായ അറപ്പുളവാക്കുന്ന കമന്റുകൾ കേട്ട് അരിശം വന്നിട്ടുണ്ട്. പിന്നീട് അവയൊക്കെ അതിന്റേതായ അവജ്ഞയോടെ അവഗണിക്കാൻ പഠിച്ചു. അവരുടെ പരിപ്പുകറി തൻ്റെ അടുപ്പിൽ വേവില്ലെന്നു മനസ്സിലാക്കി മിക്കവരും താനേ പത്തിമടക്കി പിൻവലിഞ്ഞു.

ഗാരേജിൽ ഒറ്റയ്ക്ക് ജോലിചെയ്യനാണ്‌ ടാറ്റിൻ ഇഷ്ടപ്പെടുന്നത്. വർക്ക് ലോഡ് കൂടുതലാകുമ്പോൾ മറ്റാരെയെങ്കിലും വിളിക്കാറുണ്ട്. പുരുഷമേധാവിത്വമുള്ള ഈ ഫീൽഡിൽ നിലനിൽക്കാൻ മതിയായ തന്റേടം അനിവാര്യമാണെന്നാണ് അവരുടെ അഭിപ്രായം.

publive-image

ഫിലിപ്പീൻസിലെ സുന്ദരിയായ മെക്കാനിക്ക് എന്ന പേരിലാണ് താൻ അറിയപ്പെടുന്നതെന്നും 'ഫിലിപ്പിനോ ബ്യൂട്ടി' എന്ന പേരിൽ ചില മാദ്ധ്യമങ്ങൾ തന്നെ വിശേഷിപ്പിച്ചതിൽ അഭിമാനമുണ്ടെന്നും ടാറ്റിൻ പറയുന്നു.

ഗാരേജിലെത്തുന്നവർ ഭൂരിഭാഗവും പുരുഷന്മാരാണ്. ചിലർ തൻ്റെ സാമീപ്യം ആഗ്രഹിച്ചാണ് വാഹന ങ്ങളുമായി ഇല്ലാത്ത വർക്കുകൾ പറഞ്ഞുവരുന്നത്. മറ്റു ചിലർക്കാകട്ടെ സ്വകാര്യമായി താനുമായി സംസാരിക്കണമെന്നാണ് ആവശ്യം. ചെറിയൊരു വിഭാഗം മാത്രമാണ് വിവാഹത്തിന് താൽപ്പര്യം പ്രകടിപ്പിക്കുന്നത്. ഇതിൽ സമ്പന്നരും ഉൾപ്പെടുന്നു.

publive-image

ഇവരെയെല്ലാം വളരെ നയപരമായി ഒഴിവാക്കിയാണ് മുന്നോട്ടു നീങ്ങുന്നത്. ആദ്യമൊക്കെ വലിയ ബുദ്ധി മുട്ടായിരുന്നു.പലതരം ഭീഷണിയുമുണ്ടായിട്ടുണ്ട്. ഇപ്പോൾ ഈ ഫീൽഡിൽ 10 വർഷമാകുന്നു.രാവിലെ ഗ്ലാമർ വേഷത്തിലെത്തുന്ന താൻ വൈകുന്നേരം ഗ്രീസും കരിയും പുരണ്ട് കരിക്കോലമായാണ് വീട്ടിലേക്ക് പോകുന്നത്.

കാർ മെക്കാനിക്ക് ആയി ജോലിചെയ്യുന്നത് തൻ്റെ ജീവിതമാർഗ്ഗമാണ്. പുരുഷന്മാരെ ആകർഷിക്കലല്ല തൻ്റെ ജോലി. വരുന്ന വാഹനങ്ങൾ കൃത്യസമയത്തിനു പണിതീർത്തു ഡെലിവറി നൽകുകയാണ് ആത്യന്തികമായ തൻ്റെ ലക്ഷ്യമെന്നും ചില വാഹന ഉടമകൾ പണി തീർന്നു പോകും വരെ തന്നിൽനിന്ന് ദൃഷ്ടി മാറ്റാറില്ലെന്നും അതൊക്കെ ഇപ്പോൾ വളരെ ലാഘവത്തോടെ കാണാൻ താൻ പഠിച്ചെന്നുമാണ് ടാറ്റിൻ ദ സണ്‍ റിപ്പോർട്ടറോട് പറഞ്ഞത്.

publive-image

സുന്ദരിയായ ടാറ്റിൻ ലെഗാസ്പ്പി മെനെസസ് പാർട്ട് ടൈം മോഡലും കൂടിയാണ്. ഒഴിവുദിവസങ്ങളിലും ഒഴുവുള്ള സമയത്തും അവർ മോഡലിംഗ് വഴി നല്ല രീതിയിൽ പണം സമ്പാദിക്കുന്നുണ്ട്.

താൻ സൗന്ദര്യവതിയായതിനാലാണ് പുരുഷന്മാർ കൂടുതലായി തന്നെലേക്കാകർഷിക്കപ്പെടുന്നതെന്നും അക്കാര്യത്തിൽ അതീവ ബോധവതിയും ശ്രദ്ധാലുവുമായതിനാൽ ആരെയും അധികം അടുപ്പിക്കാനോ നിരാശരാക്കാനോ ശ്രമിക്കാറില്ലെന്നും മെക്കാനിക്ക് എന്ന നിലയിലും മോഡൽ എന്ന നിലയിലും വിജയിക്കാൻ തനിക്കാകുന്നത് അതുകൊണ്ടുകൂടിയാണെന്നും ഉറച്ചു വിശ്വസിക്കുകയാണ് ടാറ്റിൻ ലെഗാസ്പ്പി മെനെസസ് എന്ന ഫിലിപ്പിനോ മെക്കാനിക് ബ്യൂട്ടി.

Advertisment