Advertisment

മാറ്റത്തിന്റെ ഈ കാഹളം സ്വാഗതാർഹം ! വോട്ടുനേടി 5 വർഷം തോന്നുംപടി ഭരിക്കാമെന്ന ധാരണ മാറ്റി ജനകീയപ്രശ്നങ്ങൾ നേരിട്ട് മനസ്സിലാക്കി അരവിന്ദ് കെജ്രിവാളിനെപ്പോലെ ജനങ്ങൾക്കൊപ്പം ചേർന്ന് പ്രവർത്തിക്കുന്ന നേതാക്കളും സർക്കാരുമാണ് ഇനി നമ്മുടെ നാടിനാവശ്യം

author-image
പ്രകാശ് നായര്‍ മേലില
Updated On
New Update

publive-image

Advertisment

ശാന്തിയും സമാധാനവും സദ്ഭരണവും ആഗ്രഹിക്കുന്നവർക്ക് മടുത്തുതുടങ്ങി. ഇരുമുന്നണികളും കേരളം മാറിമാറി ഭരിച്ചിട്ടും അഴിമതിയുടേയും സ്വജനപക്ഷപാതത്തിന്റെയും, അർഹതയില്ലാത്തവരെ പിൻവാതി ലുകൾ വഴി സർക്കാർ സർവീസുകളിൽ നിയമിക്കുന്നതിന്റെയും കഥകളല്ലാതെ മറ്റെന്താണ് ദിനം പ്രതി പുറത്തുവരുന്നത് ?

ബാർ കോഴ, സോളാർ തുടങ്ങി സ്വർണ്ണക്കടത്തും പാലാരിവട്ടം പാലവും, കോവിഡ് കാലത്ത് ആരോഗ്യവ കുപ്പിൽ നടന്നുവെന്ന് പറയുന്ന പർച്ചേഴ്‌സ് അഴിമതിയുമൊക്കെ കണ്ട് ജനം അന്ധാളിച്ചുനിൽക്കുകയാണ്. കെ റെയിലുമായി ബദ്ധപ്പെട്ട അഴിമതിയാരോപണങ്ങളാണ് ഇപ്പഴത്തെ ലേറ്റസ്റ്റ് ഐറ്റം.

നമ്മുടെ രാജ്യത്തെ നേതാക്കളുടെയും ഉന്നത ഉദ്യോഗസ്ഥരുടെയുമൊയൊക്ക ആസ്തികൾ പരിശോധിക്കണം. അതെല്ലാം മോണിറ്റർ ചെയ്യാനുള്ള പ്രത്യേക സംവിധാനം ഉണ്ടാകണം. അതിനു നേതാക്കൾ സമ്മതിക്കുമോ ? അതാണ് വിഷയം ? രാഷ്ട്രീയ - ഉദ്യോഗസ്ഥ തല അഴിമതി നിരോധനം ലക്ഷ്യമിട്ടുള്ള ലോക്‌പാൽ ബിൽ കഴിഞ്ഞ 11 വർഷമായി ഇപ്പോഴും ഫയലുകളിൽ നിദ്രയിലാണ്.

ജാർഖണ്ഡിലെ മൈനിംഗ് സെക്രട്ടറി പൂജാ സിംഗൾ ഐഎഎസുമായി ബന്ധപ്പെട്ട് ഇഡി നടത്തിയ റെയ്‌ഡിൽ 19 കോടി യോളം രൂപയുടെ ക്യാഷ് ഉൾപ്പെടെ 150 കോടിയുടെ ആസ്തിയാണ് കണ്ടെത്തിയത്. അവർക്ക് രാഷ്ട്രീയ ഭരണ നേതൃത്വവുമായുള്ള അടുത്ത ബന്ധവും പുറത്തുവന്നിട്ടുണ്ട്. ഇതുപോലുള്ള ഉന്നതർ എത്രയോ പേർ പിടിക്കപ്പെടാതെയുണ്ടാകാം.

publive-image

പൂജാ സിംഗാൾ ഐഎഎസും അവരുടെ വീട്ടിൽനിന്നുപിടികൂടിയ കിറൻസിനോട്ടുകളും

മന്ത്രി സജി ചെറിയാൻ തെരഞ്ഞെടുപ്പ് കാലത്ത് 35 ലക്ഷം രൂപയോളമാണ് തൻ്റെ സ്വത്ത് പ്രഖ്യാപിച്ചത്. എന്നാ ൽ തനിക്ക് 5 കോടി യോളം രൂപയുടെ സ്വത്തുണ്ടെന്ന് അദ്ദേഹം തന്നെ പരസ്യമായി പ്രഖ്യാപിച്ചതാണ്.

അന്ന് അതൊരു കോലാഹലമാ യെങ്കിലും പിന്നീട് എല്ലാവരും അത് മറന്നു. കാരണം വിഷയം സീരിയസായാൽ ഒട്ടു മിക്ക നേതാക്കളെയും ഇത് ബാധിച്ചേക്കാം. ആരും സ്വത്തിന്റെ നിലവിലെ മാർക്കറ്റ് വില വെളിപ്പെടുത്താറില്ല.

ഒരുദാഹരണം പറയാം. 2006 ൽ National Election Watch പരസ്യപ്പെടുത്തിയ റിപ്പോർട്ട് പ്രകാരം അന്തരിച്ച ആർ ബാലകൃഷ്ണപിള്ളയുടെ ആസ്തി ഏകദേശം 8 കോടി രൂപയോളമായിരുന്നുവത്രേ. എന്നാൽ അദ്ദേഹത്തിൻ്റെ മരണശേഷം വന്ന വിൽ പ്പത്രവുമായി ബന്ധപ്പെട്ട റിപ്പോർട്ടുകൾ പ്രകാരം ആസ്തി 500 കോടിയോളം വരുമെന്ന് പറയപ്പെടുന്നു.

കേരളത്തിൽ പല നേതാക്കൾക്കെതിരെയും അഴിമതിയാരോ പണങ്ങൾ നിലവിലുണ്ട്.പക്ഷേ അതെല്ലാം തെളിയിക്കപ്പെടാൻ സാദ്ധ്യത കുറവാണ്. അതാണ് നമ്മൾ കണ്ടുവരുന്നത്. പൊതുപ്രവർത്തനമല്ലാതെ മറ്റൊരു ജോലിയും ചെയ്യാത്ത ഇവർ പലരും എങ്ങനെ ഞൊടിയിടയിൽ സമ്പന്നരാകുന്നു ? എന്താണ് ഇവരുടെ ആസ്തി ? എവിടുന്നുവന്നു ഇത്രയ്ക്ക് പണം ?

അഴിമതിയെപ്പറ്റി പറഞ്ഞാൽ ,PSC യെ നോക്കുകുത്തിയാക്കി കേരളത്തിലെ സഹകരണസ്ഥാപനങ്ങളിലും കമ്മീഷനുകളിലും ബോഡു കളിലും കോർപ്പറേഷനുകളിലുമെല്ലാം വ്യാപകമായി രാഷ്ട്രീയക്കാരെ തിരുകി ക്കയറ്റിയിട്ടുണ്ട്.

ഇതുകൂടാതെ ദിവസവേതനത്തിലും ധാരാളമാളുകൾ ജോലിചെയ്യുന്നു. നാളെ ഇവരൊക്കെ ജോലിയിൽ സ്ഥിരമായാലും അത്ഭുതപ്പെടാനില്ല. സർക്കാർ എയ്‌ഡഡ്‌ സ്ഥാപനങ്ങളിലെ അധ്യാപകർക്കും, ഉദ്യോഗസ്ഥർക്കും വരെ പരസ്യമായ രാഷ്ട്രീയപ്രവർത്തനം നടത്താൻ അനുമതി നൽകപ്പെട്ടിരിക്കുന്നു. ഒരർത്ഥത്തിൽ പറഞ്ഞാൽ ഖജനാവിൽ നിന്നുള്ള ശമ്പളത്തിൽ രാഷ്ട്രീയ പ്രവർത്തനം.

മറ്റൊന്ന്, രാഷ്ട്രീയക്കാരുടെ ഗുണ്ടായിസവും അക്രമങ്ങളും കൊലപാതകങ്ങളും പലപ്പോഴും പരിധിവിടാറുണ്ട്. ജനത്തിന്റെ സ്വൈരജീവിതത്തിന് ഇതെല്ലം ഭീഷണിയുമാണ്. ഭയം മൂലം ആരും പ്രതികരിക്കാറില്ല. പോലീസ് സ്റ്റേഷനുകൾ, സർക്കാർ സ്ഥാപനങ്ങൾ ഒക്കെ ഭരിക്കുന്നത് രാഷ്ട്രീയക്കാരാണ്. നമ്മുടെ ജനാധിപത്യത്തിലെ ഇന്നത്തെ പൊതുപ്രവർത്തന്നതിന്റെ അവസ്ഥാന്തരമാണ്‌ ഇത് കാണിക്കുന്നത്.

രാഷ്ട്രീയ - ഭരണ -ഉദ്യോഗസ്ഥതല അഴിമതിയാണ് നമ്മുടെ രാജ്യത്തെ സമ്പദ്‌വ്യവസ്ഥയെ കാർന്നുതിന്നുന്ന ക്യാൻസർ. 2021 ലെ ട്രാൻസ്പെരൻസി ഇന്റർനാഷണൽ പുറത്തുവിട്ട റിപ്പോർട്ടിൽ അഴിമതിയുടെ കാര്യത്തി ൽ ലോകത്ത് 85 മത്തെ റാങ്കെന്ന പരിതാപകരമായ നിലയിലാണ് ഇന്ത്യ ഉള്ളത്.

അരവിന്ദ് കെജ്‌രിവാൾ നമ്മുടെ ജീർണ്ണിച്ച വ്യവസ്ഥിതിയിൽ മാറ്റത്തിന്റെ പ്രതീകമാണ്. അരാഷ്ട്രീയവാദം എന്നൊക്കെ വൃഥാ വിലപിക്കുന്നവർ അദ്ദേഹം കാഴ്ചവയ്ക്കുന്ന സംശുദ്ധമായ ഭരണത്തെ മനപ്പൂർവ്വം ഇക ഴ്ത്തുകവഴി ജനങ്ങൾക്കുമുന്നിൽ സ്വയം അപഹാസ്യരാകുകയാണ്.

കൊച്ചിയിൽ തടിച്ചുകൂടിയ ജനാവലി അദ്ദേഹത്തിൻ്റെ ജനപിന്തുണയുടെ ഉത്തമ ഉദാഹരണ മാണ്. ഇപ്പോൾ ഇരുമുന്നണികളും എഎപി, 20-20 സഖ്യത്തിന് പിന്നാലെയാണ്. അതവരുടെ ഗതികേടാണ്. ഇരു വിഭാഗത്തിനും ജയിക്കാൻ വേറെ വഴികളില്ല.

publive-image

അരവിന്ദ് കെജ്‌രിവാൾ സൗജന്യങ്ങൾ വാരിക്കോരി നൽകുന്നത് ആപത്താണെന്നാണ് എതിരാളികൾ പറയുന്നത്. എന്താപത്താണുള്ളത് ? ജനങ്ങൾ നൽകുന്ന നികുതിപ്പണം രാഷ്ട്രീയ - ഉദ്യോഗസ്ഥ അച്ഛുതണ്ട് അടിച്ചുമാറ്റാതെ അതിലൊരു വിഹിതം സൗജന്യസേവ നത്തിലൂടെ അവർക്ക് മടക്കിനൽകുന്നു. അത്രമാത്രം. വികസിത രാജ്യങ്ങളിലും ഗൾഫ് മേഖലയിലുമൊക്കെ ഇതാണ് നടക്കുന്നത്.

സൗജന്യ വൈദ്യുതി,വെള്ളം, വാതിൽപ്പടി സേവനങ്ങൾ, അന്താരാഷ്ട്ര നിലവാരമുള്ള സ്‌കൂളുകൾ ,മികച്ച സൗകര്യങ്ങളുള്ള ആശുപത്രികൾ, ജനസുരക്ഷക്കായി എല്ലായിടത്തും ക്യാമറകൾ,മൊഹല്ല ക്ലിനിക്കുകൾ കൂടാതെ സ്ത്രീകൾക്കെല്ലാം ബസ്സുകളിലും മെട്രോയിലും സൗജന്യയാത്ര, മുതിർന്ന പൗരന്മാർക്ക് സൗജന്യ തീർത്ഥാടനം ഇതൊക്കെ അരാഷ്ട്രീയവാദമാണെങ്കിൽ ഓർക്കുക അത് ജനങ്ങൾ പൂർണ്ണമായും അംഗീക രിച്ചിരിക്കുന്നു എന്ന്.

എന്തുകൊണ്ട് ഇത് കേജ്രിവാളിനുമാത്രം കഴിയുന്നു ? ഒരു രൂപ പോലും എങ്ങുനിന്നും കടമെടുക്കാതെ മിച്ച ബജറ്റവതരിപ്പിച്ചു കൊണ്ടാണ് അദ്ദേഹം ഈ സജന്യങ്ങൾ ജനങ്ങൾക്ക് നൽകുന്നത്. അതിനുള്ള ഉത്തരം ഒന്നു മാത്രം. സർക്കാർ തലത്തിലും ഉദ്യോഗസ്ഥ തലത്തിലുമുള്ള അഴിമതികൾ പൂർണ്ണമായും ഇല്ലാതാക്കിയതു മൂലം ഖജനാവിലേക്കുള്ള പണത്തിന്റെ വരവ് വർദ്ധിച്ചു എന്നതുതന്നെയാണ്.

അരാഷ്ട്രീയവാദം എന്നാക്ഷേപിക്കുന്നവർ അഴിമതി നിർമ്മാർ ജ്ജനത്തെപ്പറ്റി ഒരക്ഷരം പോലും മിണ്ടുന്നില്ല എന്നുകൂടി ഓർക്കണം. നമ്മുടെ നിർമ്മാണമേഖലകളിലും ബെവ്കോയിലും പൊതുമരാമത്തു വിഭാഗ ങ്ങളിലും നടക്കുന്ന അഴിമതികളെപ്പറ്റി ആർക്കാണറിയാത്തത്.

ഭരണ ഉദ്യോഗസ്ഥതല അഴിമതിയും രാഷ്ട്രീയ അക്രമങ്ങളും ഗുണ്ടായിസവും സർക്കാരോഫീസുകളിൽ നടക്കുന്ന അഴിമതികളും കെടുകാര്യസ്ഥതയും കൂടാതെ പോലീസ് അതിക്രമങ്ങളും വിദ്യാഭ്യാസ - ആരോഗ്യമേഖലക ളുടെ പരിതാപ കരമായ അവസ്ഥയും ഒന്നും കാലോചിതമല്ലെന്ന ബോദ്ധ്യം ഇവിടുത്തെ ഭൂരിഭാഗം ജനങ്ങൾക്കും ഉണ്ടായിത്തുടങ്ങിയിരിക്കുന്നു.

രണ്ടുമുന്നണികളെയും മാറിമാറി പരീക്ഷിച്ചിട്ടും ജനത്തിന് മടുത്തുവെങ്കിൽ അവരെ കുറ്റം പറയാനാകില്ല. എന്നാൽ ബിജെപിയെ സംബന്ധിച്ചിടത്തോളം കേരളത്തിലെ മണ്ണ് അവർക്ക് ഇനിയും പാകമായിട്ടില്ല.

മാറ്റങ്ങൾ അനിവാര്യമാണ്. ഡൽഹി സംസ്ഥാനത്ത് സംഭവിക്കുന്ന വിപ്ലവകരമായ മാറ്റങ്ങളുടെ ശംഖൊലി കേരളത്തിലും മുഴങ്ങിക്ക ഴിഞ്ഞു എന്നതിന് തെളിവാണ് അരവിന്ദ് കെജ്‌രിവാളിനെ കേൾക്കാൻ ജനം കൊച്ചി യിലേക്കൊഴുകിയെത്തിയത്. മാറ്റം കാലത്തിന്റെ അനിവാര്യതയാണ്.അതിൽ ആരും വേവലാതി പൂണ്ടിട്ടു കാര്യമില്ല.

വോട്ടുനേടി 5 വർഷം തോന്നുംപടി ഭരിക്കാമെന്ന ധാരണ മാറ്റി ജനകീയപ്രശ്നങ്ങൾ നേരിട്ട് മനസ്സിലാക്കി അരവിന്ദ് കെജ്രിവാളിനെപ്പോലെ ജനങ്ങൾക്കൊപ്പം ചേർന്ന് പ്രവർത്തിക്കുന്ന നേതാക്കളും സർക്കാരുമാണ് ഇനി നമ്മുടെ നാടിനാവശ്യം.

Advertisment