Advertisment

പുതിയ കോഴ്സിന് ചേരുന്നതിനും ജീവിതത്തിന്‍റെ വിവിധ തുറകളില്‍ വിജയം പ്രതീക്ഷിക്കുന്നവര്‍ക്കും ഗുണകരമല്ല. സ്വത്ത് തര്‍ക്കം, വാക്ക് തര്‍ക്കം, കേസ് എന്നിവ സൂക്ഷിക്കണം. ഈശ്വര ധ്യാനത്തിനു ശേഷം കാര്യങ്ങള്‍ ചെയ്യുന്നത് ഗുണകരം - ഈ ബുധനാഴ്ച നിങ്ങള്‍ക്കിങ്ങനെ

author-image
nidheesh kumar
New Update

publive-image

Advertisment

ജൂലൈ 20 ബുധനാഴ്ചയിലെ ശംഖ് രാശി കന്നിയാകയാൽ വിശ്വാസികൾ ഇക്കാര്യങ്ങളിൽ ശ്രദ്ധിക്കേണ്ടത് വളരെ അത്യാവശ്യമാകുന്നു. വിദ്യാർത്ഥികൾക്ക് പുതിയ ഒരു കോഴ്സിന് ചേരാൻ ബുധനാഴ്ച നല്ല ദിവസമല്ല. ബുദ്ധിശക്തി, ഓർമ്മശക്തി, ജീവിതത്തിന്റെ വിവിധ തുറകളിൽ വിജയം പ്രതീക്ഷിക്കുന്നവർക്ക് ഈ ദിവസം അത്ര ഗുണകരമായി കാണുന്നില്ല.

വാശിയും, വൈരാഗ്യവും, സ്വത്ത് സംബന്ധമായ തർക്കങ്ങളും കടക്കാർ തമ്മിൽ കേസുകളും ചെറിയ ചെറിയ വാക്കുതർക്കങ്ങളും, അടിപിടികളും, കോടതി, പോലീസ് കേസുകളും സൂക്ഷിച്ചില്ലെങ്കിൽ ഈ ദിവസം വന്നുചേരാവുന്നതായി കാണുന്നു.

പരിഹാരം: ഈശ്വര പ്രാർത്ഥനയോട് കൂടി മറ്റുള്ളവരോട് നയപരമായി ഇടപെടുന്നതു വഴി ഓരോരുത്തർക്കും ആവശ്യമുള്ള കാര്യങ്ങൾ നേടിയെടുക്കുന്നതിനും മറ്റുള്ളവരുടെ സ്നേഹം നേടിയെടുക്കുന്നതിനും സഹായിക്കുന്ന ദിവസം കൂടിയാണ് ബുധനാഴ്ച.

പുതിയ വിദ്യകൾ പഠിക്കുന്നവർക്കും, പരീക്ഷ എഴുതുന്നവർക്കും വിജയ സാധ്യത കുറവുള്ള ദിവസമാകയാൽ പതിവിൽ കൂടുതൽ പ്രാർത്ഥനയും ധ്യാനവും വർദ്ധിപ്പിച്ച് ഈശ്വര കൃപ കൂടുതലായി തേടി മുന്നോട്ട് പോകേണ്ടുന്ന ദിവസം കൂടിയാണ് ഈ ദിവസം.

പുസ്തക രചന, മറ്റ് ലേഖനങ്ങൾ എഴുതുക, നോവൽ എഴുതുക തുടങ്ങി ഏത് എഴുത്ത് കാര്യങ്ങളും തുടങ്ങുന്നതിന്‌ മുൻമ്പ് നന്നായി പ്രാർത്ഥിച്ച് ഒരുങ്ങെണ്ടത് വളരെ അത്യാവശ്യമാണ്.

സർക്കാർ ജോലിക്ക് വേണ്ടി പരീക്ഷ എഴുന്നവർക്ക് വിജയം ലഭിക്കുന്നതായി കാണുന്നു. ഭാര്യ ഭർത്താക്കൻമാർ തമ്മിൽ നല്ല സ്നേഹ ബന്ധത്തിൽ കഴിയാൻ ഈ ബുധനാഴ്ച ദിവസം ഉപകരിക്കുന്നതായി കാണുന്നു.

അസുഖങ്ങൾ മാറുന്നതിനായി ഔഷധങ്ങൾ സേവിക്കുന്നവർക്ക് ഇന്ന് രോഗശാന്തി പെട്ടെന്ന് ലഭിക്കുന്നതാണ്. ഇന്ന് ബുദ്ധിശക്തി കൂടുതൽ ലഭിക്കുന്ന ദിവസമാകയാൽ ഈശ്വര പ്രാർത്ഥനയോടെ ചെയ്യുന്ന എല്ലാ കാര്യങ്ങളും ലാഭകരമായിത്തീരുന്നതാണ്. കൂട്ടുകച്ചവടം കഴിയുന്നതും ഒഴിവാക്കുന്നതാണ് നല്ലത്.

അവനവന്റെ വിശ്വാസ പ്രാകാരമുള്ള ജപ ധ്യാനങ്ങൾ കഴിവതും ഉദയത്തിനുള്ളിൽ തീർക്കുന്നത് ഇന്ന് ഏർപ്പെടുന്ന എല്ലാ മേഖലകളിലും വിജയം വരിക്കുവാൻ സഹായകരമാണ്.

രാവിലെ 5.20 മുതൽ 6.10 വരെയുള്ള സമയം ജപ ധ്യാനങ്ങൾക്കായി മാറ്റിവെയ്ക്കുന്നത് ജീവിത പൂരോഗതിക്ക് കൂടുതൽ ഗുണകരമായി കാണുന്നു.

ഈ പ്രാർത്ഥന ഈ ദിവസം ഉണർന്ന ഉടനെ ബെഡിൽ ഇരുന്നു കൊണ്ട് 11 തവണ ചൊല്ലുന്നത് നിങ്ങൾ ഈ ദിവസം ഏർപ്പെടുന്ന എല്ലാ മേഖലകളിലെയും തടസ്സങ്ങൾ അകന്ന് കൂടുതൽ പുരോഗതി ലഭിക്കാൻ സഹായിക്കുന്നതാണ്.

"ദൈവം എന്റെ കൂടെയുണ്ട് .

ദൈവം എന്നെ സഹായിക്കുന്നുണ്ട്.

ദൈവമാണ് എന്നെ നയിക്കുന്നത്. "

2, 11, 20, 29 എന്നി തിയതികളിൽ ജനിച്ചവർക്ക് ഇന്ന് വളരെ നല്ല ദിവസമായി കാണുന്നു. ഈ ദിവസം ജനിച്ചവർ ഇന്ന് തുടങ്ങി വെയ്ക്കുന്ന എല്ലാ വിധ സംരംഭങ്ങളും ഭാവിയിൽ നല്ല വിജയം വരിക്കുന്നതായി കാണുന്നു.

ഇളം പച്ചനിറത്തിലുള്ള വസ്ത്രങ്ങൾ ഇന്ന് ധരിക്കുന്നത് ഗുണഫലങ്ങൾ കൂടുതൽ ലഭിക്കാൻ സഹായകരമാണ്. അതിന് കഴിയാത്തവർ ഈ നിറം വരുന്ന പേനയോ, തൂവാലയോ കൈയ്യിൽ കരുതുക.

ബുദ്ധിപരമായ ജോലികൾ ചെയ്യുന്നവർ ഈ ദിവസം പ്രത്യേകം ജപ ധ്യാനങ്ങൾ ചെയ്ത് ഈശ്വരശക്തി കൂടുതൽ ആർജിക്കുന്നത് നിങ്ങളുടെ ജീവിതത്തെ കൂടുതൽ ഉന്മേഷ പൂരിതമാക്കാൻ സഹായിക്കുന്നതാണ്.

കലാപരമായ വിദ്യകൾ, സുഗ്ധങ്ങൾ വിൽക്കുന്നവർ, മറ്റ് സാസ്കാരിക രംഗങ്ങൾ കൈകാര്യം ചെയ്യുന്നവർക്കെല്ലാം ഈ ദിവസം വളരെ അനുഗ്രഹകരമാണ്.

സംശയങ്ങള്‍ക്ക്: ക്രിയാ യോഗി ഷൈൻ ജി വാരണം - 6238794709.

Advertisment