Advertisment

ഉത്തർപ്രദേശിൽ മാത്രം 21 ലക്ഷം വ്യാജകർഷകരെയാണ് പിഎം കിസാന്‍ സ്‌കീമിൽ നിന്നും പുറത്താക്കിയിരിക്കുന്നത്. വ്യാജകർഷകർ ജാഗ്രതൈ...

New Update

publive-image

Advertisment

പിഎം കിസാന്‍ സ്‌കീം പ്രകാരം ഇന്ത്യയിലെ 10 കോടി കർഷകർക്ക് വർഷം 6000 രൂപ വീതം അവരുടെ അക്കൗണ്ടിലേക്ക് നേരിട്ട് നൽകുന്ന പദ്ധതിയുടെ 13 മത്തെ ഇൻസ്റ്റാൾമെന്റ് ഇപ്പോൾ നല്കിവരുകയാണ്.

ഈ ലിസ്റ്റിൽ ലക്ഷക്കണക്കിന് അനധികൃതർ കടന്നുകൂടിയിട്ടുണ്ടെന്ന വിവരം സർക്കാരിന് മനസ്സിലാകുകയും അതേത്തുടർന്ന് കെവൈസി ഓൺലൈനായി ഓരോരുത്തരും സമർപ്പിക്കാനും അത് വെരിഫൈ ചെയ്യാനും തീരുമാനിച്ചിരിക്കുകയാണ്. ഈ കെവൈസി പ്രകാരം ബിപിഎല്‍ കാർഡും ഒരു മാനദണ്ഡമാക്കി മാറ്റിയിരിക്കുന്നു.

ഉത്തർപ്രദേശിൽ മാത്രം 21 ലക്ഷം വ്യാജകർഷകരെയാണ് പിഎം കിസാന്‍ സ്‌കീമിൽ നിന്നും പുറത്താക്കിയിരിക്കുന്നത്. ഇവർ ഇതുവരെ കൈപ്പറ്റിയ തുകയും പലിശയും പിഴയും തിരിച്ചടയ്ക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്. ഇല്ലെങ്കിൽ റവന്യൂ റിക്കവറി നടപടി നേരിടേണ്ടിവരും.

കേരളത്തിലും അനർഹർ ഈ ലിസ്റ്റിൽ ധാരാളമായി കടന്നുകൂടിയിട്ടുണ്ട്. കൃഷിഭൂമി തരിശിട്ടിട്ട് ആനുകൂല്യം കൈപ്പറ്റുന്നവരും കൃഷിഭൂമി ഇല്ലാത്തവരും ഇതിലുണ്ട്. അനർഹരെ കണ്ടെത്താൻ താലൂക്ക്, വില്ലേജ് തലത്തിൽ ഭൂമിയുടെ വെരിഫിക്കേഷനും സോഷ്യൽ എൻക്വയറിയും നടത്തിയാണ് ഇവരെ കണ്ടെത്തുന്നത്. സർക്കാർ ഉദ്യോഗസ്ഥർക്കും ഇൻകം ടാക്സ് നൽകുന്നവർക്കും പിഎം കിസാന്‍ സ്കീമിന് അർഹതയില്ല.

Advertisment