Advertisment

രണ്ട് യുവതികള്‍ക്കൊരു ഭര്‍ത്താവ് ഒരു വിവാഹം - മഹാരാഷ്ട്രയിലെ ഇരട്ട സഹോദരിമാരുടെ വിവാഹം നിയമവിരുദ്ധമോ ? പുലിവാല്‍ കല്യാണത്തിന്‍റെ വിശേഷങ്ങള്‍ ഇങ്ങനെ...

New Update

publive-image

Advertisment

ഈ വിവാഹം നിയമവിരുദ്ധമാണോ ? ഇരട്ടകളായ രണ്ടു യുവതികൾ ഒരു യുവാവിനെ വിവാഹം കഴിച്ച വാർത്ത വലിയ ചർച്ചയ്ക്ക് വഴിതെളിച്ചിരിക്കുകയാണ്. ഇപ്പോൾ അത് നിയമപരമായ വിഷയമായി മാറിയിരിക്കുകയാണ്.

ഈ വിവാഹത്തിനെതിരേ ഒരാൾ പോലീസിൽ പരാതിനല്കിയതുകൂടാതെ മഹാരാഷ്ട്രാ വനിതാ കമ്മീഷൻ അദ്ധ്യക്ഷയും അന്വേഷത്തിനുത്തരവിട്ടിരിക്കുകയാണ്.

ബോംബെ പ്രിവന്‍ഷന്‍ ഓഫ് ഹിന്ദു ബിഗാമസ് മാര്യേജസ് ആക്ട് 1946 (Bombay Prevention of Hindu Bigamous Marriages Act, 1946) പ്രകാരം ഒരു വ്യക്തി ആദ്യവിവാഹം നിയമപ്രകാരം വേർപെടുത്താതെ രണ്ടാമതൊരു വിവാഹം കഴിക്കാൻ പാടുള്ളതല്ല എന്നാണ്. ഇതേ നിയമം ക്രിസ്ത്യൻ, സിഖ്,പാഴ്സി മതവിഭാഗങ്ങൾക്കും ബാധകമാണ്.

മഹാരാഷ്ട്രാ വനിതാ കമ്മീഷൻ അദ്ധ്യക്ഷ ഷോലാപ്പൂർ എസ് .പി ക്ക് നൽകിയിരിക്കുന്ന നിർദ്ദേശ പ്രകാരം ഈ ഇരട്ട വിവാഹം ഐപിസി 494 പ്രകാരം കുറ്റകരമാണെന്നും ഇവരെ ഉടനടി കമ്മീഷനുമുൻപിൽ ഹാജരാക്കണമെന്നുമാണ്.

മഹാരാഷ്ട്രയിലെ ഷോലാപൂർ നിവാസിയായ അതുൽ എന്ന യുവാവാണ് മുംബൈ സ്വദേശികളും ഐ ടി എഞ്ചിനീയർമാരുമായ റിങ്കി,പിങ്കി എന്നീ ഇരട്ട സഹോദരിമാരെ വിവാഹം കഴിച്ചത്. ഇരട്ടകളായ ഇരുവരും ഒരിക്കലും വേർപിരിയാതെ ജീവിക്കാനായി ഒന്നിച്ചെടുത്ത തീരുമാനപ്രകാരമാണ് അവർ അതുലിനെ വിവാഹം കഴിക്കാനുറച്ചത്.

publive-image

ഇരുവരുടെയും തീരുമാനം അതുലും അംഗീകരിക്കുകയായിരുന്നു. വിവാഹം ഇക്കഴിഞ്ഞ ഡിസംബർ 2 ന് ഷോലാപൂരിലെ ഗാലാൻഡേ ഹോട്ടലിലാണ് നടന്നത്.

ഷോലാപ്പൂരിലെ അക്കലുജ് പോലീസ് സ്റ്റേഷനിൽ ഇവർ മൂവർക്കുമെതിരെ IPC 494 പ്രകാരം കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വിവാഹം നടന്ന ഹോട്ടൽ ഉടമയെ പോലീസ് ചോദ്യം ചെയ്തു.

ഭാര്യയോ ഭർത്താവോ ജീവിച്ചിരിക്കുമ്പോൾ ഇരുവരും മറ്റൊരു വിവാഹം കഴിക്കുകയാണെങ്കിൽ അതിനു നിയമപരിരക്ഷ ലഭിക്കില്ല എന്നതുകൂടാതെ കുറ്റകരവുമാണ്. ഇത് 7 വർഷം വരെ ശിക്ഷയും പിഴയും ലഭിക്കാവുന്ന കുറ്റമാണ്.

എന്നാൽ രണ്ടു സ്ത്രീകൾ ഒരു പുരുഷനൊപ്പം കഴിയാൻ അവർ സ്വയം തീരുമാനിക്കുകയാണെങ്കിൽ അത് കുറ്റമല്ല. പക്ഷേ നിയമപരിരക്ഷ ലഭിക്കില്ലെന്ന് മാത്രം. രാജ്യത്ത് ഇത്തരത്തിലുള്ള പല സംഭവങ്ങളും നടന്നി ട്ടുണ്ട്. എന്നാൽ രണ്ടു സ്ത്രീകളെ വിവാഹം കഴിക്കാൻ ഒരു പുരുഷനെ നിയമം അനുവദിക്കുന്നില്ല. ഒരു ഭാര്യ ജീവിച്ചിരിക്കുമ്പോൾ മറ്റൊരാളെ വിവാഹം കഴിക്കുന്നത് നിയമവിരുദ്ധമാണ്.

Advertisment