Advertisment

1947 ആഗസ്റ്റ് 14 അർദ്ധരാത്രി കൃത്യം 12 മണിക്ക് മൗണ്ട് ബാറ്റൺ പ്രഭു അധികാരകൈമാറ്റ ചിഹ്നമായി ചെങ്കോൽ ജവഹർലാൽ നെഹ്രുവിന്‌ നൽകി. മെയ് 28 ന് പുതിയ പാർലമെന്റ് മന്ദിരത്തിൻ്റെ ഉദ്‌ഘാടനവേളയിൽ ചരിത്രം ഒരിക്കൽക്കൂടി ആവർത്തിക്കപ്പെടും. ആ ചെങ്കോൽ പ്രധാന മന്ത്രി നരേന്ദ്രമോദി ഏറ്റുവാങ്ങി പുതിയ പാർലമെന്റിലെ സ്പീക്കറുടെ പീഠത്തിനു തൊട്ടടുത്തായി സ്ഥാപിക്കപ്പെടുകയാണ്. നമുക്ക് സ്വാതന്ത്ര്യം നേടിത്തന്നതിന്റെ പ്രതീകമായ ചെങ്കോൽ സ്ഥാപിക്കപ്പെടാൻ തീർത്തും ഉപയുക്തമായ ഇടംതന്നെയാണ് നമ്മുടെ പാർലമെന്റ്

author-image
പ്രകാശ് നായര്‍ മേലില
Updated On
New Update

publive-image

Advertisment

ബ്രിട്ടൻ ഇന്ത്യക്ക് സ്വാതന്ത്ര്യം കൈമാറുമ്പോൾ അതിൻ്റെ പ്രതീകചിഹ്നം എന്താകണമെന്ന് മൗണ്ട് ബാറ്റൺ പ്രഭു ജവഹർലാൽ നെഹ്രുവിനോട് ആരായുകയുണ്ടായി. നെഹ്‌റു ഇക്കാര്യം തൻ്റെ സഹപ്രവർത്തകനും പണ്ഡിതനുമായിരുന്ന സി.രാജഗോപാലാചാരിയുമായി വിശദമായി ചർച്ച ചെയ്തു.

പല ആലോചനകളും പഠനങ്ങളും രാജാജി നടത്തിയതിനൊടുവിൽ തമിഴ് പാരമ്പര്യമനുസരിച്ച് രാജഭരണം കൈമാറുന്ന അടയാളമായ ചെങ്കോൽ, രാജഗുരു പുതിയ രാജാവിന് സമർപ്പിക്കുന്ന ചടങ്ങ് ചോള സാമ്രാജ്യം മുതൽ അതായത് എട്ടാം നൂറ്റാണ്ടുമുതൽ നടന്നുവരുന്നതാണ്.

publive-image

ഇന്ത്യയുടെ രാജ്യഭരണം കൈമാറുന്ന അടയാളമായി ചെങ്കോൽ മൗണ്ട് ബാറ്റണിൽ നിന്നും സ്വീകരിക്കാവുന്നതാണെന്ന് രാജാജി നിർദ്ദേശിക്കുകയും നെഹ്‌റു അതംഗീകരിക്കുകയുമായിരുന്നു. ചെങ്കോൽ നിർമ്മിക്കാനുള്ള ഉത്തരവാദിത്വവും നെഹ്‌റു രാജഗോപാലാചാരിയെ ഏൽപ്പിച്ചു.

അങ്ങനെ അക്കാലത്തെ തമിഴ്‌നാട് തുറവാടുതുറൈ മഠത്തിലെ രാജഗുരുവിന്റെ വംശപരമ്പരയിലുള്ള 20 മത്തെ രാജഗുരു ശ്രീ അമ്പലവാൻ ദേശിക സ്വാമികൾ (Sri Ambalavan Desika Swamigal) ചെങ്കോൽ നിർമ്മിക്കുന്ന ഉത്തരവാദിത്വം ഏറ്റെടുക്കുകയും ചെന്നൈയിലുള്ള ഒരു ജൂവലറി ഗ്രൂപ്പ് സ്വർണ്ണത്തിലുള്ള ചെങ്കോൽ തയ്യറാക്കുകയും ചെയ്തു. ചെങ്കോലിന്റെ മുകളിൽ നന്ദിപ്പശുവിന്റെ രൂപം ഉണ്ടാകണമെന്ന് പൊതുവായി തീരുമാനിക്കുകയായിരുന്നു.

publive-image

മനോഹരമായി നിർമ്മാണം പൂർത്തിയാക്കിയ ചെങ്കോൽ 1947 ആഗസ്റ്റ് 14 അർദ്ധരാത്രി 11.45 ന് അതായത് ഇന്ത്യക്ക് സ്വാതന്ത്ര്യം പ്രഖ്യാപിക്കുന്നതിന് 15 മിനിറ്റ് മുൻപ് രാജ്‌ഗുരു, ഗംഗാജലം തളിച്ച് ശുദ്ധമാക്കി മൗണ്ട് ബാറ്റണ് കൈമാറുകയും കൃത്യം 12 മണിക്ക് മൗണ്ട് ബാറ്റൺ അധികാരക്കൈമാറ്റ ചിഹ്നമായി അത് ജവഹ ർലാൽ നെഹ്രുവിന്‌ നൽകുകയും ചെയ്തു.

publive-image

പിന്നീട് ഈ ചെങ്കോലിന് എന്ത് സംഭവിച്ചു എന്ന് അധികമാർക്കുമറിയില്ലായിരുന്നു. ഈ ചെങ്കോൽ പൂർണ്ണമായും വിസ്മൃതിയിലേക്ക് മറയപ്പെട്ടു. ഇതെവിടെയാണെന്നുപോലും ആരുമറിഞ്ഞില്ല. എല്ലാവരും അത് മറന്നു. സ്വാതന്ത്ര്യത്തിന്റെ അടയാളമായി മാറപ്പെട്ട ഈ രാജദണ്ഡ് അഥവാ ചെങ്കോൽ ചരിത്രരേഖകളിലോ പാഠപുസ്തകങ്ങളിലോ പോലും ഇടം നേടിയതുമില്ല.

1978 ൽ ഈ സംഭവം കാഞ്ചിമഠത്തിലെ മഹാഗുരു തൻ്റെ ശിഷ്യനോട് വിവരിച്ചുനൽ കിയിരുന്നു. ശിഷ്യൻ ഇത് പിന്നീട് മാദ്ധ്യമങ്ങൾക്ക് നൽകുകയും പുസ്തകരൂപത്തിൽ പ്രസിദ്ധീകരിക്കുകയും ചെയ്തു. തമിഴ് മീഡിയ പിന്നീടുമുതൽ അത് സജീവമായി നിലനിർത്തിപ്പോന്നു.

publive-image

ഇപ്പോൾ ഈ ചെങ്കോൽ അലഹബാദ് മ്യൂസിയത്തിലാണ് സൂക്ഷിച്ചിരിക്കുന്നത്. അത് ഇപ്പോൾ അവിടെനിന്നും ഒരിക്കൽക്കൂടി ഇന്ദ്രപ്രസ്ഥത്തിലേക്ക് വരുകയാണ്. 2023 മെയ് 28 ന് പുതിയ പാർലമെന്റ് മന്ദിരത്തിൻ്റെ ഉദ്‌ഘാ ടനവേളയിൽ ചരിത്രം ഒരിക്കൽക്കൂടി ആവർത്തിക്കപ്പെടും.

തമിഴ് വംശ രാജഗുരുക്കളുടെ കൈകളിൽനിന്നും ഗംഗാജലം തളിച്ച് ശുദ്ധമാക്കിയ ആ ചെങ്കോൽ പ്രധാന മന്ത്രി നരേന്ദ്രമോദി ഏറ്റുവാങ്ങി പുതിയ പാർലമെന്റിലെ സ്പീക്കറുടെ പീഠത്തിനു തൊട്ടടുത്തായി സ്ഥാപിക്കപ്പെടുകയാണ്. നമുക്ക് സ്വാതന്ത്ര്യം നേടിത്തന്നതിന്റെ പ്രതീകമായ ചെങ്കോൽ എന്നേയ്ക്കുമായി സ്ഥാപിക്കപ്പെടാൻ തീർത്തും ഉപയുക്തമായ ഇടംതന്നെയാണ് നമ്മുടെ പാർലമെന്റ്.

Advertisment