Advertisment

എംഎല്‍എ ആയി തെരഞ്ഞെടുക്കപ്പെട്ട് മൂന്നുമാസം തികയും മുന്‍പേ ബയറണ്‍ ബിശ്വാസ് കാലുമാറിയത് എവിടെയും ചോദ്യം ചെയ്യനാകാത്ത നിലയില്‍ കോണ്‍ഗ്രസ് നേതൃത്വം; പാര്‍ട്ടിയുടെ ഏക എംഎല്‍എ കാലുമാറി വേറെ പാര്‍ട്ടിയില്‍ ചേര്‍ന്നാല്‍ അത് കൂറുമാറ്റ നിയമത്തിന്റെ പരിധിയില്‍ വരുന്നില്ല; ബംഗാളില്‍ വീണ്ടും വട്ടപ്പൂജ്യമായി കോണ്‍ഗ്രസ്

New Update

publive-image

Advertisment

കർണ്ണാടകയിൽ മുൻ ഉപമുഖ്യമന്ത്രി ലക്ഷ്മൺ സാവദി മന്ത്രിപദം പോലും ലഭിക്കാത്തതിൽ കടുത്ത അമര്‍ഷത്തിലാണ്. മന്ത്രിയാക്കാത്തതിൽ നിരാശയുണ്ടോ എന്ന ചോദ്യത്തിന് "രാഷ്ട്രീയത്തിൽ വരുന്നത് സന്യാസിയോ മഹാത്മാവോ ആകാനല്ലല്ലോ" എന്ന മറുചോദ്യമാണ് അദ്ദേഹം ഉന്നയിച്ചത്. ലിംഗായത്ത് വോട്ടുബാങ്ക് കോൺഗ്രസിന് അനുകൂലമാക്കിയതിൽ മുഖ്യപങ്കുവഹിച്ചത് ഇദ്ദേഹമാണ്.

ഡി.കെ ശിവകുമാർ, രാമലിംഗറെഡ്ഢി, എം.ബി പാട്ടീൽ, ജി പരമേശ്വർ എന്നിവരും തങ്ങൾക്കു ലഭിച്ച വകുപ്പുകളിൽ അസന്തുഷ്ടരാണ്. ഇതോടൊപ്പം കർണ്ണാടക വിധാൻ പരിഷത് മുൻ പ്രതിപക്ഷ നേതാവും 16 സംസ്ഥാനങ്ങളിൽ പാർട്ടി ചുമതലക്കാരനുമായിരുന്ന പ്രബലനായ ബി.കെ ഹരിപ്രസാദിനെ മന്ത്രിയാക്കാത്തതിൽ പാർട്ടിയിലെ ഒരു വിഭാഗം പ്രതിഷേധത്തിലാണ്.

publive-image

ഇതുമായി ബന്ധപ്പെട്ട് ഇന്ന് ഉപമുഖ്യമന്ത്രി ഡി.കെ മാധ്യമങ്ങളോട് പറഞ്ഞ വാക്കുകൾ വളരെ ശ്രദ്ധേയമാണ്. "തങ്ങൾ മറ്റേതെങ്കിലും പാർട്ടിയിലായിരുന്നെങ്കിൽ ഇതിലും ഉന്നതമായ പദവികൾ ലഭിക്കുമായിരുന്നു"എന്നാണ്.

ബംഗാളിൽ കഴിഞ്ഞ 2021 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് ഒരു സീറ്റിലും ജയിച്ചിരുന്നില്ല. എന്നാൽ ഇക്കൊല്ലം മാർച്ചിൽ മുർഷിദാബാദ് ജില്ലയിലെ സാഗർദീതി സീറ്റിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ ഇടതുപക്ഷപിന്തുണയോടെ വിജയിച്ച കോൺഗ്രസ്സ് എംഎല്‍എ ബയറൺ ബിശ്വാസ്, ഇന്ന് തൃണമൂൽ കോൺഗ്രസ്സ് ജോയിൻ ചെയ്തു. തെരഞ്ഞെടുപ്പിൽ അദ്ദേഹം തുണമൂൽ സ്ഥാനാർത്ഥിയെയാണ് പരാജയപ്പെടുത്തിയത്.

publive-image

കോൺഗ്രസിന് ആശ്വാസമായി ബംഗാൾ നിയമസഭയിൽ ഒരു സീറ്റു നേടുകയും സ്പീക്കർ മുൻപാകെ അദ്ദേഹം സത്യപ്രതിജ്ഞ ചെയ്യുകയും ചെയ്തിരുന്നു. ബയറൺ ബിശ്വാസ് എംഎല്‍എ ആയി തെരഞ്ഞെടുക്കപ്പെട്ട് മൂന്നുമാസം തികയും മുൻപേ കാലുമാറിയത് എവിടെയും ചോദ്യം ചെയ്യനാകാത്ത നിലയിലാണ് കോൺഗ്രസ് നേതൃത്വം. കാരണം ഒരു പാർട്ടിയുടെ ഏക എംഎല്‍എ കാലുമാറി വേറെ പാർട്ടിയിൽ ചേർന്നാൽ അത് കൂറുമാറ്റ നിയമത്തിന്റെ പരിധിയിൽ വരുന്നില്ല എന്നതുതന്നെയാണ് കാരണം. അങ്ങനെ കോൺഗ്രസ് ബംഗാളിൽ വീണ്ടും വട്ടപ്പൂജ്യമായി മാറി.

Advertisment