Advertisment

രക്തം പുരണ്ട സാരിയിൽ ഇന്ദിരാഗാന്ധിയുടെ പ്രതിമയും അവരെ വെടിവയ്ക്കുന്ന രീതിയിൽ നിൽക്കുന്ന രണ്ടു സുരക്ഷാഭടന്മാരുടെ പ്രതിമയും; ഇന്ദിരാഗാന്ധിയെ സിഖ് സുരക്ഷാഭടന്മാർ വെടിവച്ചുകൊല്ലുന്ന ദൃശ്യത്തിന്റെ പുനരാവിഷ്ക്കാരം...

New Update

publive-image

Advertisment

കാനഡയിലെ ബ്രാംപ്ടണ്‍ നഗരത്തിൽ ഇന്നലെ നടന്ന ഒരു റാലിയുടെ ദൃശ്യങ്ങളാണ് ഇവിടെ നൽകിയിരിക്കുന്നത്. മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയെ സിഖ് സുരക്ഷാഭടന്മാർ വെടിവച്ചുകൊല്ലുന്ന ദൃശ്യത്തിന്റെ പുനരാവിഷ്ക്കാരമാണ് അവിടെ നടന്നത്.

ഖാലിസ്ഥാൻ തീവ്രവാദികളുടെ നേതൃത്വത്തിൽ ഏകദേശം 5 കിലോമീറ്റർ ദൂരം വരെ നടത്തപ്പെട്ട ഈ പരേഡിൽ ഒരു ട്രെയിലറിലാണ് ഈ ഫ്‌ളോട്ട് അവതരിപ്പിച്ചത്. രക്തം പുരണ്ട സാരിയിൽ ഇന്ദിരാഗാന്ധിയുടെ പ്രതിമയും അവരെ വെടിവയ്ക്കുന്ന രീതിയിൽ നിൽക്കുന്ന രണ്ടു സുരക്ഷാഭടന്മാരുടെ പ്രതിമയുമാണ് ഈ നിശ്ചലദൃശ്യത്തിൽ ഉണ്ടായിരുന്നത്.

publive-image

39 വർഷം മുൻപ് അമൃത്സറിലെ സുവർണ്ണ ക്ഷേത്രത്തിൽ നടന്ന ബ്ലൂസ്റ്റാർ ഓപ്പറേഷന്റെ ഓർമ്മദിനത്തിലാണ് ഈ റാലി കാനഡയിലെ ബ്രാംപ്ടൻ നഗരത്തിൽ നടത്തപ്പെട്ടത്.

കാനഡയിൽ ഏകദേശം എട്ടു ലക്ഷത്തോളം സിഖ് വംശജർ താമസിക്കുന്നുണ്ട്. അവിടുത്തെ മന്ത്രിസഭയിൽ ക്യാബിനറ്റ് റാങ്കിൽ മൂന്ന് സിഖ് മതസ്ഥരുണ്ട്. കാനഡയുടെ പാർലമെന്റിൽ 18 സിഖ് എം.പി മാരുണ്ട്. ഇന്ത്യൻ പാർലമെന്റിൽ ഇവർ കേവലം 13 പേർ മാത്രമാണ്.

കാനഡയിലെ സിഖ് മതസ്ഥരിൽ ഭൂരിഭാഗവും തീവ്രവാദസംഘടനയായ ഖാലിസ്ഥാൻ അനുകൂലികളാണ്. സിഖ് എം.പി മാരും മന്ത്രിമാരുമെല്ലാം ഖാലിസ്ഥാൻ വാദത്തെ അനുകൂലിക്കുന്നവരുമാണ്. കാനഡയിലെ 5 തീവ്രവാദ ഗ്രൂപ്പുകളിൽ ഒന്നായി ഖാലിസ്ഥാൻ മൂവ്മെന്റിനെ അവിടുത്തെ ഇന്റലിജൻസ് രേഖപ്പെടുത്തിയിട്ടുണ്ട്.

publive-image

ആസ്‌ത്രേലിയയിൽ 7 ലക്ഷത്തോളം ഇന്ത്യൻ വംശജർ ഉള്ളതിൽ 2 ലക്ഷത്തിലധികം സിഖ് മതസ്ഥരാണ്. ആസ്‌ത്രേലിയയിലും ഖാലിസ്ഥാൻ വാദം ശക്തമാണ്. അവിടെ പ്രവാസികളായ ഹൈദവരുടെ ക്ഷേത്രങ്ങൾ ഇക്കൂട്ടർ തുടർച്ചയായി ആക്രമിക്കുന്നത് പതിവാണ്.

കാനഡയിൽ നടന്ന ഈ നിന്ദ്യമായ പരേഡിനെ ഇന്ത്യയിലെ എല്ലാ പ്രമുഖപാർട്ടികളും അപലപിച്ചിട്ടുണ്ട്. ഇതിലുള്ള പ്രതിഷേധം സർക്കാർ കാനഡയെ ഔദ്യോഗികമായി അറിയിക്കുകയും ചെയ്തു. ഇതുമായി ബന്ധപ്പെട്ട് കനേഡിയൻ സർക്കാരിന്റെ പ്രതികരണം ലഭ്യമായിട്ടില്ല.

Advertisment