Advertisment

ഗ്രാൻഡ് വിറ്റാര നെക്‌സ ഔട്ട്‌ലെറ്റുകളിലൂടെ വിൽക്കാന്‍ മാരുതി സുസുക്കി; ഓൺലൈനായോ നെക്‌സ ഷോറൂമുകളിലോ വാഹനം ബുക്ക് ചെയ്യാം

New Update

എസ്‌യുവി മാരുതിയുടെ പ്രീമിയം നെക്‌സ ഔട്ട്‌ലെറ്റുകൾ വഴി വിൽക്കും. താൽപ്പര്യമുള്ള ഉപഭോക്താക്കൾക്ക് 11,000 രൂപ ടോക്കൺ തുക നൽകി വാഹനം ബുക്ക് ചെയ്യാം. ഓൺലൈനായോ നെക്‌സ ഷോറൂമുകളിലോ വാഹനം ബുക്ക് ചെയ്യാം. മാരുതി സുസുക്കിയുടെ മിഡ്-സൈസ് എസ്‌യുവി, ഗ്രാൻഡ് വിറ്റാര എന്ന് നാമകരണം ചെയ്യപ്പെട്ടിരിക്കുകയാണ്. 2022 ജൂലൈ 20 ന് ആഗോളതലത്തിൽ വാഹനം അനാവരണം ചെയ്യും.

Advertisment

അടുത്തിടെ പുറത്തിറക്കിയ ടൊയോട്ട അർബൻ ക്രൂയിസർ ഹൈറൈഡറുമായി മാരുതി സുസുക്കി ഗ്രാൻഡ് വിറ്റാര എഞ്ചിൻ ഓപ്ഷനുകൾ പങ്കിടും . ടൊയോട്ട ബാഡ്‍ജ് ചെയ്ത എസ്‌യുവി ശക്തമായ ഹൈബ്രിഡ്, മൈൽഡ് ഹൈബ്രിഡ് എഞ്ചിൻ ഓപ്ഷനുകളിൽ ലഭ്യമാണ്.

publive-image

പുതിയ ബ്രെസ, എസ്-ക്രോസ്, ഗ്ലോബൽ വിറ്റാര എസ്‌യുവി എന്നിവയ്ക്ക് അടിസ്ഥാനമിടുന്ന സുസുക്കിയുടെ ഗ്ലോബൽ-സി പ്ലാറ്റ്‌ഫോമിലാണ് പുതിയ മാരുതി ഗ്രാൻഡ് വിറ്റാര രൂപകൽപ്പന ചെയ്യുകയും വികസിപ്പിക്കുകയും ചെയ്‍തിരിക്കുന്നത്. വാസ്‍തവത്തിൽ, അടുത്തിടെ പുറത്തിറക്കിയ ടൊയോട്ട ഹൈറൈഡർ എസ്‌യുവിയും ഇതേ പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയുള്ളതാണ്. ഗ്രാൻഡ് വിറ്റാരയും ഹൈറൈഡറും ടൊയോട്ടയുടെ വൈദഗ്ധ്യത്തിന്റെ സഹായത്തോടെ സുസുക്കി വികസിപ്പിച്ചെടുത്തതാണ്.

ശക്തമായ-ഹൈബ്രിഡ് പതിപ്പിന് THS (ടൊയോട്ട ഹൈബ്രിഡ് സിസ്റ്റം) ഉള്ള 1.5 ലിറ്റർ എഞ്ചിനാണ് കരുത്ത് പകരുന്നത്. അതിൽ പെട്രോൾ എഞ്ചിൻ 91bhp ഉം 122Nm ടോര്‍ക്കും ഉത്പാദിപ്പിക്കുന്നു. അതേസമയം ഇലക്ട്രിക് മോട്ടോർ 79bhp ഉം 141Nm ടോര്‍ക്കും ഉത്പാദിപ്പിക്കുന്നു. സംയോജിതമായി, സ്വയം ചാർജിംഗ് ശക്തമായ ഹൈബ്രിഡ് പതിപ്പ് 114bhp ഉത്പാദിപ്പിക്കുന്നു. ഈ എഞ്ചിന് ഇ-ഡ്രൈവ് ട്രാൻസ്‍മിഷൻ ലഭിക്കുന്നു.

Advertisment