Advertisment

ജെയിംസ് ബോണ്ട് സിനിമകളിലൂടെ വാഹനപ്രേമികളുടെ മനസ്സുകീഴടക്കിയ ആഡംബര കാർ ബ്രാൻഡായ ആസ്റ്റൺ മാർട്ടിൻ സ്വന്തമാക്കി ഭീമ ജ്വല്ലറി ഉടമ ഡോ. ബി.ഗോവിന്ദൻ

New Update

publive-image

Advertisment

തിരുവനന്തരപുരം: ജെയിംസ് ബോണ്ട് സിനിമകളിലൂടെ വാഹനപ്രേമികളുടെ മനസ്സുകീഴടക്കിയ ആഡംബര കാർ ബ്രാൻഡായ ആസ്റ്റൺ മാർട്ടിൻ സ്വന്തമാക്കി ഭീമ ജ്വല്ലറി ഉടമ ഡോ. ബി.ഗോവിന്ദൻ. ആസ്റ്റൺ മാർട്ടിൻന്റെ എസ്‌യുവി മോഡലായ ഡിബിഎക്‌സാണ് അദ്ദേഹം സ്വന്തമാക്കിയത് അടുത്തിടെയാണ് വാഹനം ഇന്ത്യയിൽ അവതരിപ്പിച്ചത്.

ഇന്ത്യയിൽ ഡി.ബി.എക്‌സ് സ്വന്തമാക്കുന്ന നാലാമത്തെയും, കേരളത്തിലെ ആദ്യത്തെയും വ്യക്തിയാണ് ബി. ഗോവിന്ദൻ. ഏകദേശം അഞ്ച് കോടി രൂപയ്‌ക്ക് മുകളിലാണ് വാഹനത്തിന്റെ വില. ഇന്ത്യയിൽ ആദ്യമായി വാഹനം സ്വന്തമാക്കിയത് റിലയൻസ് ഗ്രൂപ്പ് മേധാവി മുകേഷ് അംബാനിയാണ്.

മെഴ്‌സിഡസ് എഎംജിയിൽ നിന്ന് ശേഖരിച്ച 4.0 ലിറ്റർ ട്വിൻടർബോ വി8 എഞ്ചിനാണ് ആസ്റ്റൺ മാർട്ടിൻ ഡിബിഎക്‌സ് ഉപയോഗിക്കുന്നുത്. 542 ബിഎച്ച്പി പരമാവധി കരുത്താണ് വാഹനത്തിനുള്ളത്. 100 കിലോമീറ്റർ വേഗതയിലെത്താൻ 4.5 സെക്കൻഡ് മാത്രം മതി. 4.0 ലിറ്റർ ട്വിൻടർബോ വി8 ഉപയോഗിക്കുന്ന എഎംജി വാഹനങ്ങൾ പോലെ, ഡിബിഎക്‌സിനും 9 സ്പീഡ് ഗിയർബോക്‌സുണ്ട്.

റോൾസ് റോയ്‌സ്, ബെന്റ്‌ലി, പോർഷെ ഉൾപ്പെടെ ലോകത്തെ എണ്ണപ്പെട്ട ആഡംബര കാറുകളെല്ലാം ഡോ. ബി.ഗോവിന്ദന്റെ ശേഖരത്തിലുണ്ട്.

 

NEWS
Advertisment