Advertisment

ബഹറിൻ ഫുഡ് ലവേഴ്സ് രണ്ടാം ആനിവേഴ്സറിയും ഈസ്റ്റർ-വിഷു-ഈദ് ആഘോഷവും സംഘടിപ്പിച്ചു

author-image
nidheesh kumar
New Update

publive-image

Advertisment

ബഹ്റൈന്‍: ബഹറിൻ ഫുഡ് ലവേഴ്സിന്റെ രണ്ടാമത്തത്തെ ആനിവേഴ്സറിയും ഈസ്റ്റർ വിഷു ഈദ് ആഘോഷം സ്റ്റാർ നൈറ്റ് 2023 മികവുകൊണ്ടും ജനപങ്കാളിത്തം കൊണ്ടും ശ്രദ്ധേയമായി. ബിഎംസി ഹാളിൽ നടന്ന ചടങ്ങിൽ ബഹറിനിലെ സാമൂഹിക മേഖലയിൽ പ്രശസ്‌തയും യുണൈറ്റഡ് നേഷൻ ഗ്ലോബൽ ഗോൾസ് അവാർഡ് ജേതാവുമായ ഫാത്തിമ അൽ മൻസൂരി മുഖ്യാതിഥിയായ ചടങ്ങിൽ ബഹറിനിൽ അറിയപ്പെടുന്ന സാമൂഹിക പ്രവർത്തകരായ നൈന മുഹമ്മദ് ഷാഫി, ഫ്രാൻസിസ് കൈതാരത്ത് എന്നിവർ വിശിഷ്ടാതിഥികൾ ആയിരുന്നു.

publive-image

പ്രവീൺ നായർ (കെഎസ്‌സിഎ പ്രസിഡന്റ്), അമൽദേവ് (സാമൂഹിക പ്രവർത്തകൻ) എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. സംഘടനയുടെ രണ്ടുവർഷത്തെ പ്രവർത്തനങ്ങളെപറ്റി സ്വാഗത പ്രസംഗത്തിൽ ബിഎഫ്എല്‍ സ്ഥാപകനായ ഷജിൽ അലക്കൽ സംസാരിച്ചു.

publive-image

ശ്രീ ശ്രീജിത്ത് ഫെറോക്ക് അധ്യക്ഷനായ യോഗത്തിൽ രശ്‌മി അനൂപ് നന്ദി അറിയിച്ചു. ബിഎഫ്എല്‍ അഡ്മിൻസ് വിഷ്ണു, സീർഷ, നിമ്മി, ജയകുമാർ പ്രോഗ്രാം കോർഡിനേറ്റർമാരായ ജെയ്സൺ, സാദത്ത്‌ കരിപ്പക്കുളം, ജയേഷ് , അനൂപ് ശശികുമാർ എന്നിവരുടെ സാന്നിധ്യത്തിൽ വിശിഷ്ടാതിഥികൾ നിലവിളക്കുകൊളുത്തി ഉത്‌ഘാടനം നിർവഹിച്ചു.

publive-image

ബഹറിനിൽ മുപ്പതു വർഷക്കാലമായി ഷെഫ് സേവനം അനുഷ്ടിച്ച ടി .പി ഹാഷിമിനെ പൊന്നാടയും ഉപഹാരവും നൽകി ആദരിച്ചു. അതോടൊപ്പം നാൽപ്പതു വർഷക്കാലമായി തന്റെ ജോലിത്തിരക്കിനിടയിലും കൃഷിയെ സ്നേഹിച്ചും തന്റെ ജോലി സ്ഥലങ്ങളിലും വസതിയിലും കൃഷിയെ വളർത്തി എടുത്ത വി.പി നന്ദകുമാറിനെ ബിഎഫ്എല്‍ ഉപഹാരം നൽകി ആദരിച്ചു.

publive-image

ആഘോഷത്തിന്റെ ഭാഗമായി നടന്ന ഡാൻസ് മ്യൂസിക്കൽ നൈറ്റിൽ ഒട്ടേറെ കലാപരിപാടികളും അരങ്ങേറി.

Advertisment