Advertisment

'ഇൻഡ്യൻ ഡെന്റിസ്റ്റ് ഓഫ് ബഹ്‌റൈൻ' കൂട്ടായ്മ ഭാരവാഹികൾ സ്ഥാനമേറ്റു

author-image
nidheesh kumar
New Update

publive-image

Advertisment

ബഹ്‌റൈൻ: ഇന്ത്യക്കാരായ ബഹറിനിൽ ജോലി ചെയ്യുന്ന ദന്തരോഗ വിദഗ്ദ്ധരുടെ കൂട്ടായ്മയായ "ഇൻഡ്യൻ ഡെന്റിസ്റ്റ് ഓഫ് ബഹ്‌റൈൻ ഭാരവാഹികളുടെ പ്രഥമ സ്ഥാനാരോഹണ ച്ചടങ്ങ് മെയ് 11 ന് എലൈറ്റ് റിസോർട്ടിൽ വെച്ചു നടന്നു. ഡ്യൂട്ടിക്കിടെ അക്രമിയാൽ കൊല്ലപ്പെട്ട ഡോക്ടർ വന്ദന ദാസിനു ആദരാഞ്ജലികൾ അർപ്പിച്ചു കൊണ്ടാണ് ചടങ്ങ് ആരംഭംകുറിച്ചത്‌.

publive-image

ഐസിആര്‍എഫ് ചെയർമാൻ ഡോ.ബാബു രാമചന്ദ്രൻ ചടങ്ങിൽ മുഖ്യാതിഥിയായിരുന്നു. ചടങ്ങിൽ കൂട്ടായ്മയുടെ ഭാരവാഹികളായി ഡോ. പ്രിൻസ് പാപ്പച്ചൻ (പ്രസിഡൻ്റ്), ഡോ. കുശ്ബു (വൈസ് പ്രസിഡൻ്റ്), ഡോ. ബിജോഷ് ജോസ് (സെക്രട്ടറി), ഡോ. പ്രജീത്ത് ബാബു (ജോ: സെക്രട്ടറി), ഡോ. റിങ്കു ജോസ് (ട്രഷറർ), കൂടാതെ എക്സിക്യൂട്ടീവ് മെമ്പർമാരായി ഡോ. ജയ് ഗോവിന്ദ്, ഡോ. ജിതേഷ്, ഡോ. മനോജ്‌ തോമസ്, ഡോ. മൊഹമ്മദ്‌ ജിയാദ്, ഡോ. രാഹുൽ രതീഷ്, ഡോ. രാജേന്ദ്രൻ, ഡോ.രഞ്ജിത്ത് ദിവാകരൻ, ഡോ.സുജിത് ജോൺസ് എന്നിവർ ചുമതല ഏറ്റു.

publive-image

ചടങ്ങിൽ നൂറിലധികം ഡെന്റൽ ഡോക്ടർമാർ കുടുംബസമേതം പങ്കെടുത്തു. ദന്തഡോക്ടർമാർക്കും, കുടുംബങ്ങൾക്കും പരസ്പരം ഇടപഴകുന്നതിനും സംവദിക്കുന്നതിനും വേദി ആയി . തുടർന്ന് വിവിധ കലാപരിപാടികൾ അരങ്ങേറി.

publive-image

ബഹ്‌റൈനിലെ ആരോഗ്യ പരിപാലന സേവനങ്ങൾക്കായി വിവിധ പ്രവർത്തനങ്ങൾ നടപ്പിലാക്കുന്നതിനുള്ള ഒരു മികച്ച വേദിയായും, സാമൂഹിക സാംസ്ക്കാരിക, ജീവ കാരുണ്യ മേഖലകളിൽ പ്രതിബദ്ധതയോടെ പ്രവർത്തിക്കുമെന്നും 'ഇന്ത്യൻ ഡെന്റിസ്റ്റസ് ഓഫ് ബഹ്റൈൻ' ഭാരവാഹികൾ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് IDOBH2023@gmail.com എന്ന ഇമെയിൽ ഐ ഡി യിലോ 39441063 എന്ന ഫോൺ നമ്പറിലോ ബന്ധപ്പെടാവുന്നതാണ്.

Advertisment