Advertisment

ബഹ്‌റൈൻ മലയാളി ഫോറം മീഡിയാ രംഗ്, റേഡിയോ രംഗുമായി സഹകരിച്ചു സംഘടിപ്പിച്ച ദിനേശ് കുറ്റിയിൽ അനുസ്മരണ ജിസിസി റേഡിയോ നാടക മത്സരത്തിന്റെ ഫലപ്രഖ്യാപനം നടത്തി

author-image
nidheesh kumar
New Update

publive-image

Advertisment

ബഹ്റൈന്‍: ബഹ്‌റൈനിലെ സാംസ്കാരിക കൂട്ടായ്മയായ ബഹ്‌റൈൻ മലയാളി ഫോറം (ബിഎംഎഫ്) മീഡിയാ രംഗ്, റേഡിയോ രംഗുമായി സഹകരിച്ചു സംഘടിപ്പിച്ച ദിനേശ് കുറ്റിയിൽ അനുസ്മരണ ജിസിസി റേഡിയോ നാടക മത്സരത്തിന്റെ ഫലപ്രഖ്യാപനം കേരളത്തിലെ പ്രമുഖ നാടക പ്രവർത്തകരായ ഷിനിൽ എൻപി, ഇസ്മയിൽ കടത്തനാട്, കനകരാജ് മായന്നൂർ എന്നിവർ നാടകം ഒരുമിച്ച് ഇരുന്ന് വിധി നിർണയം നടതുകയും സംഘാടകർക്ക് കൈമാറുകയും ചെയ്യുകയായിരുന്നു.

നാടക മത്സരം ഉൽഘാടനം ചെയ്ത ബഹ്‌റൈനിലെ നാടക, ചലച്ചിത്ര പ്രവർത്തകൻ പ്രകാശ് വടകരയാണ് ഫലപ്രഖ്യാപനം നടത്തിയത്. വാർത്താ സമ്മേളനത്തിൽ ബിഎംഎഫ് പ്രസിഡന്റ് ബാബു കുഞ്ഞിരാമൻ, സെക്രട്ടറി ദീപ ജയചന്ദ്രൻ, കോർഡിനേറ്റർ ജയേഷ് താന്നിക്കൽ, മീഡിയാ രംഗ് പ്രോഗ്രാം ഹെഡ് രാജീവ്‌ വെള്ളിക്കോത്ത് എന്നിവരും സംബന്ധിച്ചു.

മികച്ച നടൻ ഒച്ചയിലെ നാരായണൻ എന്ന കഥാപാത്രം അവതരിപ്പിച്ച സത്യൻ കുത്തൂർ, മികച്ച സഹനടൻ മനസ്സറിയാതെ എന്ന നാടകത്തിലെ അജിത്ത് എന്ന കഥാപാത്രം അവതരിപ്പിച്ച കൃഷ്ണനുണ്ണി, മികച്ച നടി മധുരം ഗായതി യിലെ ടീച്ചറമ്മ ദർശന രാജേഷ്, മികച്ച സഹനടി മനസ്സറിയാതെ എന്ന നാടകത്തിലെ അഞ്ജലി എന്ന

കഥാപാത്രം ചിത്ര രാജേഷ്.

നാടക രചന: ഒന്നാം സ്ഥാനം ഒച്ച എന്ന നാടകത്തിൻ്റെ രചയിതാവ് സുധാകരൻ കെ വി, രണ്ടാം സ്ഥാനം മനസ്സറിയാതെ എന്ന നാടക രചയിതാവ് കമല കുമാർ.

സൗണ്ട് ഡിസൈനിഗ്: ഒന്നാം സ്ഥാനം നാടകം മനസ്സറിയാതെ പ്രജിത്ത് രാമകൃഷ്ണൻ അറോറ സ്റ്റുഡിയോ ഖത്തർ, സൗണ്ട് ഡിസൈനിഗ് രണ്ടാം സ്ഥാനം മടക്കം കലാക്ഷേത്ര ബഹ്റൈൻ ശശീന്ദ്രൻ വി.വി.

മികച്ച പശ്ചാത്തല സംഗീതം: ഒന്നാം സ്ഥാനം നൊമ്പരത്തിപ്പൂവ് ലത്തീഫ് മാഹി, രണ്ടാം സ്ഥാനം പറക്കാനാവാത്ത ചിത്രശലഭങ്ങൾ പ്രജിത്ത് രാമകൃഷ്ണൻ.

മികച്ച സംവിധായകൻ: ഒന്നാം സ്ഥാനം: മനസ്സറിയാതെ പ്രകാശ് മാധവൻ, രണ്ടാം സ്ഥാനം : നൊമ്പരത്തിപ്പൂവ് ഷെമിൽ എ.ജെ.

മികച്ച ജനകീയ നാടകം ഐവൈസിസി ബഹ്റൈൻ അവതരിപ്പിച്ച ബഹ്‌റ് സംവിധാനം ധനേഷ് മുരളി. മികച്ച നാടകങ്ങൾ: മൂന്നാം സ്ഥാനം: നാടക ശബ്ദം ഖത്തർ അവതരിപ്പിച്ച നൊമ്പരത്തിപ്പൂവ്, രണ്ടാം സ്ഥാനം: കണ്ണൂർ യുണൈറ്റഡ് വെൽഫയർ ഖത്തർ (കെയുഡബ്ല്യുഎ ഖത്തര്‍) അവതരിപ്പിച്ച ഒച്ച, ഒന്നാം സ്ഥാനം: റിമമ്പറൻസ് ഖത്തർ അവതരിപ്പിച്ച മനസ്സറിയാതെ. ജൂറി പരാമർശം : ഹരി (മടക്കം എന്ന നാടകത്തിലെ മനോജ്), നക്ഷത്ര രാജ് (പ്രാണവായു).

Advertisment