Advertisment

വിമൻ എക്രോസ്സും ബഹ്‌റൈൻ ഫുഡ് ലവേഴ്സും ഒന്നിക്കുന്ന'കൾച്ചറൽ ഗാല-23' ജൂൺ 9ന് ഇന്ത്യൻ ക്ലബ്ബിൽ

author-image
nidheesh kumar
New Update

publive-image

Advertisment

മനാമ: ബഹ്‌റൈനിലെ വനിതകളുടെ സാമൂഹിക സാംസ്‌കാരിക കൂട്ടായ്മയായ വിമൻ എക്രോസും ഭക്ഷണ പ്രേമികളുടെ കൂട്ടായ്മയായ ബഹ്‌റൈൻ ഫുഡ് ലവ്വേഴ്‌സും സംയുക്തമായി സംഘടിപ്പിക്കുന്ന കലാ-സാംസ്കാരിക- ഭക്ഷ്യ മേള ''കൾച്ചറൽ ഗാല -2023' എന്ന പേരിൽ ജൂൺ 9 ന് ഇന്ത്യൻ ക്ലബ്ബിൽ വെച്ചു നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.

ഉച്ചക്ക് 2 മണി മുതൽ രാത്രി 11 വരെ നീളുന്ന മേളയിൽ 'ഇൻഡോ-അറബ്' ഭക്ഷ്യ വിഭവ മത്സരങ്ങളാണ് പ്രധാന ആകർഷണം.ഒപ്പം ബഹ്‌റൈനിലെ കലാകാരന്മാർ അണി നിരക്കുന്ന വിവിധ കലാ പ്രകടനങ്ങളും സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖ വ്യക്തിത്വങ്ങളുടെ സാന്നിധ്യവും ഉണ്ടായിരിക്കും.

ഹോട്ടലുകൾ ഉൾപ്പടെ രുചിയൂറും തനി നാടൻ വിഭവങ്ങളുമായി വിവിധ കൂട്ടായ്മകളും മേളയുടെ ഭാഗമായിത്തീരും.6 മണിയോട് കൂടി ആരംഭിക്കുന്ന സാംസ്കാരിക സമ്മേളനത്തിൽ വെച്ച് മത്സര വിജയികൾക്ക് സമ്മാനവും കൈമാറുമെന്ന് സംഘാടക സമിതിക്കു വേണ്ടി വിമൻ എക്രോസ്സ് കോ-ഫൗണ്ടർ സുമിത്ര പ്രവീൺ അംഗങ്ങളായ സിമി അശോക്, ഹർഷ ജോബിഷ്, നീതു സലീഷ് (ബി.എഫ്.എൽ), ബഹ്‌റൈൻ ഫുഡ് ലവേഴ്സ് ഫൗണ്ടർ ഷജിൽ ആലക്കൽ അഡ്മിന്മാരായ ശ്രീജിത്ത് ഫറോക്, രശ്മി അനൂപ്, സീർഷ, ജയകുമാർ, വിഷ്ണു, നിമ്മി റോഷൻ എന്നിവർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് 33272420, 39042017 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

Advertisment