Advertisment

ബിഎംസി 'ശ്രാവണ മഹോത്സവം 2023' സംഘാടക സമിതി രൂപീകരിച്ചു; 1000 തൊഴിലാളികൾക്ക് സൗജന്യ ഓണസദ്യ

author-image
nidheesh kumar
Updated On
New Update

publive-image

Advertisment

ബഹറിന്‍: ബഹറിൻ മീഡിയ സിറ്റി സംഘടിപ്പിക്കുന്ന 30 ദിവസം നീണ്ടുനിൽക്കുന്ന സ്രാവണ മഹോത്സവം 2023 --ന് ഓഗസ്റ്റ് മാസം 26 ശനിയാഴ്ച വൈകിട്ട് 7.30 -ന് തിരശ്ശീല ഉയരും. ബിഎംസി ഓഡിറ്റോറിയത്തിലാണ് ഓഫ്‌ലൈനായും ഓൺലൈനായും പരിപാടികൾ അരങ്ങേറുക.

publive-image

ബഹറിനിലെ ചെറുതും വലുതുമായ വിവിധസംഘടനകളുമായി ചേർന്നുകൊണ്ടാണ് 30 ദിവസത്തെ ശ്രാവണ മഹോത്സവം സംഘടിപ്പിച്ചിരിക്കുന്നത് എന്ന് മീഡിയ സിറ്റി യുടെ ചെയർമാൻ ശ്രീ. ഫ്രാൻസിസ് കൈതാരത്ത് പറഞ്ഞു.

publive-image

ഈ വർഷം പരിപാടികളുടെ സുഗമമായ നടത്തിപ്പിന് പ്രോഗ്രാം കമ്മിറ്റി ചെയർമാനായി ബഹറിനിലെ അറിയപ്പെടുന്ന സാമൂഹിക പ്രവർത്തകനായ മോനി ഒടിക്കണ്ടത്തിലും, ജനറൽ കൺവീനറായി അൻവർ നിലമ്പൂരിനെയും ഐക്യ കണ്ഠേന തിരഞ്ഞെടുക്കപ്പെട്ടു. വൈസ് ചെയർമാൻമാരായി എബ്രഹാം ജോൺ, ബഷീർ അമ്പലായി, സുധീർ തിരുനിലത്ത്, ഹരീഷ് നായർ എന്നിവരും തെരഞ്ഞെടുക്കപ്പെട്ടു.

publive-image

51 അംഗങ്ങളുള്ള സംഘാടക സമിതിയിൽ മറ്റു കൺവീനർമാർ താഴെ പറയുന്നവരാണ്.അജി പി ജോയ് (ഉദ്ഘാടനം), അജിത് കുമാർ (ഫുഡ് ഫെസ്റ്റിവൽ), സൽമാൻ ഫാരിസ് (ഓണപ്പുടവ മത്സരം), രാജേഷ് പെരുങ്കുഴി ( ഓണപ്പാട്ട് മത്സരം), വിഷ്ണു (പൂക്കള മത്സരം), മിനി റോയ് (പായസ മത്സരം), തോമസ് ഫിലിപ്പ് (തിരുവാതിര മത്സരം), അമൽദേവ് (വടംവലി).

publive-image

ഉത്സവത്തോടനുബന്ധിച്ച് ആയിരത്തിലധികം തൊഴിലാളികൾക്ക് സൗജന്യമായി ഓണസദ്യ പദ്ധതിയുണ്ടെന്ന് സ്രാവണ മഹോത്സവം 2023 കമ്മിറ്റി ചെയർമാൻ മോനി ഒടിക്കണ്ടത്തിൽ പറഞ്ഞു. ഇരുന്നൂറോളം പേർക്ക് ഇരിക്കാവുന്ന ഓഡിറ്റോറിയവും ഓണ സദ്യക്കായി ഒരുക്കുന്ന പ്രത്യേക സൗകര്യങ്ങളും മികച്ചതായിരിക്കും എന്നും ലോകത്തുള്ള ഏത് അതിഥിയെയും സ്ക്രീനിൽ കൊണ്ടുവരുവാൻ കഴിയുമെന്നും ജനറൽ കൺവീനർ അൻവർ നിലമ്പൂർ പറഞ്ഞു. വിശദവിവരങ്ങൾക്ക് 36617657, 39668326, 38096845 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

Advertisment