Advertisment

പ്ലാറ്റിനം ആഭരണങ്ങൾക്കുള്ള ഡിമാൻഡ് വർദ്ധിപ്പിക്കാൻ ലക്ഷ്യമിട്ട് "പ്ലാറ്റിനം സീസൺ ഓഫ് ഹോപ്" 

New Update
publive-image
ന്യൂഡൽഹി :പ്ലാറ്റിനം ഗിൽഡ് ഇന്റർനാഷണൽ 2020-ൽ നടത്തിയ അവരുടെ ഒരു മാസം

നീണ്ടു നിന്ന റീട്ടെയിൽ സംരംഭമായ പ്ലാറ്റിനം സീസൺ ഓഫ് ഹോപിന്റെ

വിജയകരമായ ആദ്യ പതിപ്പിന് ശേഷം 2021 ഒക്ടോബർ 8 മുതൽ നവംബർ 7 വരെ അത്

വീണ്ടും അവതരിപ്പിക്കുന്നു. പുതിയതായുള്ള സാധാരണ ശൈലിയിലേയ്ക്ക്

മാറുമ്പോൾ ജീവിതത്തിലെ പ്രിയപ്പെട്ട നിമിഷങ്ങൾ അടയാളപ്പെടുത്തുന്നതിൽ

പുതുമ നൽകുന്നതിന് ഉപയോക്താക്കൾ വീണ്ടും ഒരുങ്ങുന്നു. ഉപയോക്താക്കളുടെ

മനം കവരുന്ന ആഘോഷ, വിവാഹ സീസണിൽ അവർക്ക് വളരെയധികം ആവശ്യമുള്ള

പ്രതീക്ഷയുടെയും പോസിറ്റീവിറ്റിയുടെയും നൽകുന്നു.

പ്ലാറ്റിനം സീസൺ ഓഫ് ഹോപ് സംരംഭം വിപണിയെയും രാജ്യത്തെ പ്ലാറ്റിനം

ആഭരണങ്ങളുടെ വളർച്ചയേയും ഉത്തേജിപ്പിക്കുന്നു. ഒരു ഉപഭോക്തൃ, വ്യാപാര

വിപണന പ്രോഗ്രാം എന്ന നിലയിൽ രാജ്യത്തുടനീളമുള്ള 1250+ സ്റ്റോറുകൾ

പങ്കെടുക്കും.

കോവിഡ്-19 രണ്ടാം തരംഗം കാരണം ഈ വർഷവും രത്ന, ആഭരണ വ്യവസായം കനത്ത

ആഘാതം നേരിട്ടു. എന്നാൽ ജൂണിൽ വിപണി വീണ്ടും തുറന്ന് പ്രവർത്തിക്കാൻ

തുടങ്ങിയ ശേഷം രാജ്യത്ത് ശക്തമായ പുനരുദ്ധാരണം ഉണ്ടായി. കൂടാതെ ഞങ്ങളുടെ

ഗവേഷണത്തിൽ നിന്ന് വളരെ പ്രോത്സാഹജനകമായ ചില ഘടകങ്ങൾ

കണ്ടെത്തുകയും ചെയ്തു. വിലയേറിയ ആഭരണങ്ങൾ വാങ്ങാനുള്ള യുവ

ഉപഭോക്താക്കളുടെ ആഗ്രഹം ശക്തമായി തുടരുകയാണെന്നും അതിൽ 66% പേരും

ഇപ്പോൾ ചിലവഴിക്കുന്ന അത്രയും അല്ലെങ്കിൽ അതിൽ കൂടുതൽ ചിലവഴിക്കാൻ

തയ്യാറാണെന്ന് ഗവേഷൺത്തിൽ ചൂണ്ടിക്കാണിക്കുന്നു. അതുപോലെ പ്ലാറ്റിനം

ഉപഭോക്താക്കൾക്ക് വിലയേറിയ ആഭരണങ്ങൾ ഇപ്പോഴും പ്രധാനമാണ്. അതിന്റെ

മൂല്യം എന്നും നിലനിൽക്കുന്നതിനാൽ പലരും വ്യക്തിപരമായി വിലമതിക്കുകയും

പ്രധാന വികാരങ്ങളും ബന്ധങ്ങളും അടയാളപ്പെടുത്തുകയും ചെയ്യുന്നു.

രാജ്യത്തെ പ്ലാറ്റിനം ആഭരണങ്ങളുടെ ഡിമാൻഡ് വർദ്ധിപ്പിക്കുന്നതിനായി 2020

ഒക്ടോബറിൽ പിജിഐ പ്ലാറ്റിനം സീസൺ ഓഫ് ഹോപ്പ് ആരംഭിച്ചു. 2020

ഒക്ടോബർ മുതൽ വർദ്ധിക്കുന്ന ഉപഭോക്തൃ ഡിമാൻഡ് വിൽപ്പനക്കാരുടെ

കമ്മ്യൂണിറ്റിയിയെ ഉത്തേജിപ്പിച്ചു. 1289 സ്റ്റോറുകൾ പങ്കെടുത്ത ഈ

സംരംഭത്തിൽ പങ്കെടുത്ത എല്ലാ റീട്ടെയിലർമാർക്കും ഈ കാലയളവിൽ ശരാശരി

29% വളർച്ച കൈവരിക്കാനായി. സ്ട്രാറ്റജിക്ക് പാട്ണർമാരിൽ ഇത് 33% ആണ്. 2021

മാർച്ചിൽ നടന്ന പ്ലാറ്റിനം സീസൺ ഓഫ് ഹോപ്പിന്റെ ആദ്യ പതിപ്പിലെ

വിജയകരമായ പ്രകടനത്തിന് റീട്ടെയിൽ പാട്ണർമാർക്ക് പിജിഐ അവാർഡും

നൽകിയിരുന്നു.

പ്ലാറ്റിനം സീസൺ ഓഫ് ഹോപ്പ് സംരംഭത്തെക്കുറിച്ച് പിജിഐ-ഇന്ത്യയുടെ മാനേജിംഗ് ഡയറക്ടർ വൈശാലി ബാനർജി പറഞ്ഞു, “വിപണികളുടെ പുനരുദ്ധാരണത്തിന് ആവശ്യമായ ഉത്തേജനം നൽകുന്നതിൽ Q3 ഒരു നിർണ്ണായക പങ്ക് വഹിച്ചിട്ടുണ്ട്. ഞങ്ങളുടെ പാട്ണർമാർ അവരുടെ പോസീറ്റീവായ വളർച്ചാ അപ്‌ഡേറ്റുകൾ അറിയിയിച്ചിട്ടുണ്ട് കൂടാതെ ഉപഭോക്താക്കൾ സ്റ്റോറുകളിൽ തിരിച്ചെത്തുന്നതും വളരെയധികം പ്രചോദനം നൽകുന്നു. ഇത് ഡിമാൻഡിലെ

വർദ്ധനവിന് കാരണമായി. അതിനാൽ ഈ സംരംഭം ആരംഭിക്കുന്നതിനുള്ള ഏറ്റവും

മികച്ച സമയം ഇതാണ്. ആഘോഷ സീസണിൽ കൂടുതൽ പ്രചോദനം നൽകുന്നതിൽ

സീസൺ ഓഫ് ഹോപ്പ് നിർണ്ണായകമാകും. അതിനാൽ ഈ സീസണിലെ മികച്ച

പ്രകടനത്തിനായി എല്ലാവർക്കും ആശംസകൾ നേരുന്നു.”

പ്ലാറ്റിനം ഡേയ്സ് ഓഫ് ലവ് - പ്രണയ സംബന്ധമായ ബാൻഡുകൾ, മെൻ ഓഫ്

പ്ലാറ്റിനം - പുരുഷവിഭാഗത്തിനുള്ള ജ്വല്ലറി, ഇന്നത്തെ യുവ വനിതകൾക്കായ് -

ഇവാര എന്നീ മൂന്ന് പ്ലാറ്റിനം ജ്വല്ലറി വിഭാഗങ്ങൾ പ്ലാറ്റിനം സീസൺ ഓഫ്

ഹോപ്പിൽ ഉണ്ടായിരിക്കുന്നതാണ്. ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളിലുടനീളം

പിന്തുണയുള്ള ഒരു പുതിയ വീഡിയോയിലൂടെ ശക്തമായ ഡിജിറ്റൽ ആശയവിനിമയ

പദ്ധതി, ആളുകളിലേയ്ക്ക് കാര്യക്ഷമമായി എത്തുന്നതിന് വിപണികളിലൂടനീളമുള്ള

പിആർ എന്നിവ സീസൺ ഓഫ് ഹോപ്പിനെ പിന്തുണയ്ക്കുന്നു.

Advertisment