Advertisment

സാംസംഗ് ഇൻഡ്യ യുവാക്കളെ ഭാവിയിലെ ടെക് അവസരങ്ങൾക്കു തയ്യാറെടുപ്പിക്കാൻ എഐ, എല്‍ഒടി, ബിഗ് ഡേറ്റാ, കോഡിംഗ് & പ്രോഗ്രാമിംഗിൽ അവരുടെ നൈപുണ്യം വർദ്ധിപ്പിക്കുന്നതിന് 'സാംസംഗ് ഇന്നൊവേഷൻ കാംപസി'നു തുടക്കം കുറിച്ചു

author-image
നാഷണല്‍ ഡസ്ക്
Updated On
New Update

publive-image

Advertisment

ഗുരുഗ്രാം: സാംസംഗ് ഇന്ത്യയുടെ കരുത്തുറ്റ പങ്കാളിയാകുക എന്ന അതിന്റെ പ്രതിജ്ഞാബദ്ധത വീണ്ടും ഉറപ്പിക്കുന്നതിനും രാജ്യത്തെ യുവാക്കളെ ശാക്തീകരിക്കുക എന്ന സർക്കാരിന്റെ ദൌത്യത്തിനൊപ്പം ചേർന്നു പ്രവർത്തിക്കുന്നതിനും പവറിംഗ് ഡിജിറ്റൽ ഇൻഡ്യയ്ക്കും വേണ്ടി എഐ, എല്‍ഒടി, ബിഗ് ഡേറ്റാ, കോഡിംഗ് & പ്രോഗ്രാമിംഗ് പോലെയുള്ള ഭാവിയിലെ ടെക് ഡൊമൈനുകളിൽ യുവാക്കളുടെ നെപുണ്യം വർദ്ധിപ്പിക്കുന്നതിനു വേണ്ടി ഇന്ത്യയിൽ ഇന്ന് അതിന്റെ സിഎസ്ആര്‍ പ്രോഗ്രാം സാംസംഗ് ഇന്നൊവേഷൻ ഇൻഡ്യയ്ക്ക് തുടക്കം കുറിച്ചു.

ഇന്ത്യയിലെന്പാടുമുള്ള വിശേഷാധികാരം കുറവുള്ള 3000 വിദ്യാർത്ഥികളുടെ ആദ്യ ബാച്ചിനെ പരിശീലിപ്പിക്കുന്നതിനു വേണ്ടി സാംസംഗിനും ഇലക്ട്രോണിക് സെക്ടർ സ്കിൽസ് കൌൺസിൽ ഓഫ് ഇൻഡ്യ (ESSCI) യ്ക്കും ഇടയിൽ ഇന്ന് ധാരണാപത്രം സ്കിൽ ഡെവലപ്മെന്റ് ആൻഡ് ഓന്റർപ്രന്യുർഷിപ് & ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി സഹമന്ത്രി രാജീവ് ചന്ദ്രശേഖറിന്റെ സാന്നിദ്ധ്യത്തിൽ കൈമാറി.

പ്രസ്തുത വേളയിൽ സംസാരിക്കവേ, രാജീവ് ചന്ദ്രശേഖർ, പറഞ്ഞത് രാജ്യത്ത് കഴിവിന് കുറവൊന്നുമില്ലെങ്കിലും ലോകത്താകമാനം കഴിവും നൈപുണ്യവുമുള്ള ഇന്ത്യക്കാർക്ക് വർദ്ധിച്ച ആവശ്യമുണ്ടെന്നാണ്. “നൈപുണ്യം പകർന്നുനൽകുന്നത് യുവാക്കളെ ജോലിക്ക് ആവശ്യമായ നൈപുണ്യങ്ങൾക്കൊപ്പം സജ്ജരാക്കുക മാത്രമല്ല തൊഴിൽ നേടുന്നതിനും തൊഴിലിനുമുള്ള വാതിലുകളായി അവ പ്രവർത്തിക്കുകയും വേണം - സമ്പല്‍ സമൃദ്ധിയിലേക്കുള്ള അവരുടെ പാസ്പോർട്ട് ആയി.

publive-image

നൈപുണ്യം എത്ര കൂടുതൽ തൊഴിൽസാധ്യതാ ഉന്മുഖമാകുന്നോ അത്ര കൂടുതൽ അത് വിദ്യാർത്ഥികൾക്കും യുവാക്കളായ ഇന്ത്യക്കാർക്കും അഭിലഷണീയമായി മാറും. എല്ലാ ഇന്ത്യക്കാർക്കും ഡിജിറ്റൽ അവസരങ്ങൾ തുല്യമായ നിലയിൽ ലഭ്യമാകണമെന്നുള്ളത് ബഹുമാനപ്പെട്ട പ്രധാനമന്ത്രി നരേന്ദ്ര മോദിജിയുടെ കാഴ്ചപ്പാടാണ് ഇതിനുവേണ്ടി മുൻനിര വിദ്യാഭ്യാസ സ്ഥാപനങ്ങൾ മാത്രമല്ല ടിയർ 2 ഉം ടിയർ 3 ഉം നഗരങ്ങളിലെ സർവ്വകലാശാലകളും ഇൻസ്റ്റിറ്റ്യൂട്ടുകളും പരിശ്രമിക്കണമെന്നും അദ്ദേഹം ആഗ്രഹിക്കുന്നു.” മന്ത്രി പറഞ്ഞു.

ഇന്ത്യൻ യുവാക്കളെ നൈപുണ്യങ്ങൾക്കൊപ്പം ശാക്തീകരിക്കുന്നതിന് ഇ.എസ്.എസ്.സി.ഐ യുമായി ചേർന്നുള്ള സാംസംഗിന്റെ ഉദ്യമത്തെ സ്വാഗതം ചെയ്തുകൊണ്ട്, അദ്ദേഹം തുടർന്നു, “ഇന്ത്യയ്ക്കും ഇന്ത്യക്കാർക്കും ഒരു നല്ല പങ്കാളിയാകുക എന്നതിന്റെ യഥാർത്ഥ അടയാളമാണത്.” ടിയർ 2 ലും ടിയർ 3 ലുമുള്ള ആയിരക്കണക്കിനു വിദ്യാർത്ഥികൾക്ക് നൈപുണ്യ അവസരങ്ങൾ ഉരപ്പാക്കുന്നതിനു വേണ്ടി സാംസംഗിനോട് അവരുടെ പ്രോഗ്രാമുകൾ അത്തരം സ്ഥലങ്ങളിൽ കേന്ദ്രീകരിക്കാൻ അദ്ദേഹം ആവശ്യപ്പെട്ടു.

പ്രസ്തുത ചടങ്ങിൽ അതുൽ കുമാർ തിവാരി, സെക്രട്ടറി, മിനിസ്ട്രി ഓഫ് സ്കിൽ ഡെവലപ്മെന്റ് ആൻഡ് ഓന്റർപ്രന്യുർഷിപ്, വേദ മണി തിവാരി, സിഒഒ (ഒഫിഷ്യേറ്റിംഗ്CEO), നാഷണൽ സ്കിൽ ഡെവലപ്മെന്റ് കോർപ്പറേഷൻ, അമിത് മൻവാനി, ചെയർമാൻ, ഇ.എസ്.എസ്.സി.ഐ, ശ്രീ അജയ് ചൌധരി, സ്ഥാപക ചെയർമാൻ, ഇ.എസ്.എസ്.സി.ഐ. ഡോ. അഭിലാഷാ ഗൌഡ്, സിഒഒ (ഒഫിഷ്യേറ്റിംഗ് CEO) ഇ.എസ്.എസ്.സി.ഐ എന്നിവരും പങ്കെടുത്തു.

Advertisment