Advertisment

കെ.എച്ച്.എഫ്.സി.- രാമായണ പ്രഭാഷണം സംഘടിപ്പിച്ചു 

New Update

കാനഡ : കേരള ഹിന്ദു ഫെഡറേഷൻ ഓഫ് കാനഡ യുടെ (K.H.F.C) ആഭിമുഖ്യത്തിൽ ആഗസ്റ്റ് മാസം ഏഴാം തിയതി രാമായണം-2021 എന്ന പ്രഭാഷണ പരിപാടി സഘടിപ്പിയ്ക്കുക ഉണ്ടായി.

Advertisment

publive-image

കാനഡയിലെ വിവിധ പ്രവിശ്യകളിൽ പ്രവർത്തിച്ചു വരുന്ന ഹിന്ദു സംഗടനകളുടെ കൂട്ടായ്മയാണ് കെ എച്ച് എഫ് സി.കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു വെബ്‌നാർ ആയിട്ടായിരുന്നു, മൂന്നു മണിക്കൂറിൽ അധികം നീണ്ട രാമായണ പാരായണവും,പ്രഭാഷണവും.

വിവിധ പ്രവിശ്യകളിലെ ഹിന്ദു കൂട്ടായ്മയിലെ പ്രതിനിധികൾ നടത്തിയ രാമായണ പാരായണത്തിന് ശേഷം ഉണ്ണികൃഷ്ണൻ മാസ്റ്റർ, ആധിദേവ് എന്നിവർ "രാമായണത്തിന്റെ പ്രസക്തി ആധുനിക ജീവിതത്തിൽ " എന്ന വിഷയത്തെ ആസ്പദമാക്കി പ്രഭാഷണവും,പ്രേക്ഷകരുടെ ചോദ്യങ്ങൾക്കു മറുപടിയും നൽകി

കാനഡയിലെ കുടിയേറ്റ മലയാളി ഹിന്ദുക്കളെയും, അവരുടെ വരും തലമുറയെയും ഹിന്ദു സംസ്കാരത്തിന്റെ പ്രാധാന്യവും,ആധുനിക കാലത്തു അതിനുള്ള പ്രസക്തിയും മനസ്സിലാക്കി കൊടുക്കുന്നതിനും,പ്രചരിപ്പിയ്ക്കുന്നതിനും,നിലനിർത്തുന്നതിനും വേണ്ടിയാണ് കെ എച്ച് എഫ് സി നിലകൊള്ളുന്നത്.

രാമായണം 2021 പ്രഭാഷണ പരിപാടിയിലും,രാമായണ പാരായണത്തിലും സംബന്ധിക്കുകയും, സഹായ സഹകരണങ്ങൾ നൽകി പരിപാടി വിജയിപ്പിച്ച എല്ലാവർക്കും ഭാരവാഹികൾ നന്ദി രേഖപ്പെടുത്തി.

khfc ramayanam
Advertisment