Advertisment

ബിരുദം വേണ്ട, 60 ലക്ഷം വരെ സമ്പാദിക്കാം! ഇതാ പുത്തന്‍ തൊഴില്‍ സാധ്യതകള്‍

author-image
admin
New Update

publive-image

Advertisment

യര്‍ന്ന ശമ്പളമുള്ള ജോലികള്‍ക്ക് ബിരുദം അത്യാവശ്യമാണെന്നാണ് പൊതുധാരണ. എന്നാല്‍ അത് തികച്ചും തെറ്റാണെന്ന് വെളിപ്പെടുത്തുകയാണ് റിക്രൂട്ടറായ എലെനി പാവ്‌ളോവിച്ച്. മാര്‍ക്കറ്റിംഗ്, ഓപ്പറേഷന്‍സ്, ഡാറ്റ, പ്രൊഡക്ട് എന്നിവയില്‍ പ്രാവീണ്യമുള്ള ഒരു ടാലന്റ് മാനേജരാണ് ഈ 24-കാരി.

പ്രൊഡക്ട് ഡാറ്റ അനലിസ്റ്റ് ജോലിക്കായി തൊഴില്‍ അന്വേഷകര്‍ ശ്രമിക്കണമെന്നാണ് എലെനി ശുപാര്‍ശ ചെയ്യുന്നത്. ഇത് ഒരു പുതിയ റോളായതിനാലും, അധികം പേര്‍ ഇത് പേര്‍ നിലവില്‍ ഇത് ചെയ്യുന്നില്ല എന്നതിനാലും ടെക് കമ്പനികള്‍ നിങ്ങള്‍ക്ക് പിന്നാലെയുണ്ടാകുമെന്ന് ഇവര്‍ പറയുന്നു. ടിക് ടോക് വീഡിയോയിലൂടെയാണ് എലെനി ഇക്കാര്യം വ്യക്തമാക്കിയത്.

''ഇത്തരം ജോലികളില്‍ നിങ്ങള്‍ ഏതെങ്കിലും ഒരു ആപ്പിനു വേണ്ടിയോ, പ്ലാറ്റ്‌ഫോമിനായോ പ്രവര്‍ത്തിക്കുന്നു. അവരുടെ ഉത്പന്നത്തിന്റെ വളര്‍ച്ച നിങ്ങള്‍ വിശകലനം ചെയ്യും. ഉദാഹരണത്തിന്, നിങ്ങള്‍ ടിക്ടോക്കിന് വേണ്ടിയാണ് ജോലി ചെയ്യുന്നതെങ്കില്‍, ഈ ആപ്പിന്റെ ഏതോക്കൊ ഭാഗങ്ങളാണ് ഉപയോക്താക്കള്‍ കൂടുതലായും ഉപയോഗിക്കുന്നതെന്നും, ഏതൊക്കെ ഭാഗത്തിനാണ് ജനപ്രീതി കുറവെന്നും നിങ്ങള്‍ വിലയിരുത്തും. പ്രൊഡക്ടിന്റെ കൂടുതല്‍ മികവിനായി ഇത് എങ്ങനെ മെച്ചപ്പെടുത്താം എന്നതിനെക്കുറിച്ച് നിങ്ങള്‍ക്ക് നിര്‍ദ്ദേശവും നല്‍കാം'', എലെനി പറഞ്ഞു.

girls-face

ഇത്തരം ജോലികള്‍ക്ക് ബിരുദം ആവശ്യമില്ലെന്നാണ് എലെനിയുടെ അഭിപ്രായം. എന്നാല്‍ കഴിവുകള്‍ മെച്ചപ്പെടുത്തുന്നതിന് ഓണ്‍ലൈന്‍ കോഴ്‌സുകള്‍ പഠിക്കുന്നത് നല്ലതാണെന്നും, ഇത് നിങ്ങളില്‍ ആത്മവിശ്വാസം വര്‍ധിപ്പിക്കുമെന്നും എലെനി ചൂണ്ടിക്കാണിക്കുന്നു.

ഇത്തരത്തില്‍ രണ്ട് വര്‍ഷത്തെ പ്രവര്‍ത്തിപരിചയത്താല്‍,  £60k (ഏകദേശം 60 ലക്ഷം രൂപ) വരെ സമ്പാദിക്കാന്‍ കഴിയുമെന്ന് ഇവര്‍ അവകാശപ്പെടുന്നു. 'ഗ്ലാസ്‌ഡോറി'ല്‍ ഒരു പ്രൊഡക്ട് ഡാറ്റ അനലിസ്റ്റിനുള്ള ശരാശരി അടിസ്ഥാന ശമ്പളം £33k മുകളില്‍ വരുമെന്നാണ് എലെനിയുടെ അഭിപ്രായം.

ഏത് തരം പശ്ചാത്തലമുള്ളവര്‍ക്കും ഈ തൊഴില്‍ തിരഞ്ഞെടുക്കാം. ആപ്പുകള്‍ കാര്യക്ഷമമാക്കുന്നതിനും, പ്രൊഡക്ട് മെച്ചപ്പെടുത്തുന്നതിനുമുള്ള കഴിവും, ഇതിനോടുള്ള താത്പര്യവുമാണ് പരമപ്രധാനമെന്നും എലെനി വ്യക്തമാക്കി.

ഇത് ഒരു സാധാരണ അനലിസ്റ്റ് റോളല്ലാത്തതിനാല്‍ ഡിഗ്രി ആവശ്യമില്ല. അതുകൊണ്ട് തന്നെ ഇത്തരം ജോലികള്‍ തിരഞ്ഞെടുക്കാന്‍ വൈമുഖ്യം അരുതെന്നാണ് എലെനി പറയുന്നത്.

Advertisment