Advertisment

കേന്ദ്രസര്‍വീസില്‍ 7,500-ഓളം ഒഴിവുകള്‍, സര്‍ക്കാര്‍ ഉദ്യോഗം കാത്തിരിക്കുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഇതാ വമ്പന്‍ അവസരം ! എസ്.എസ്.സി സി.ജി.എല്‍ 2023 വിജ്ഞാപനം പുറത്തിറങ്ങി; അപേക്ഷിക്കേണ്ടത് ഇങ്ങനെ

New Update

publive-image

Advertisment

സ്റ്റാഫ് സെലക്ഷന്‍ കമ്മീഷന്‍ (എസ്.എസ്.സി) 2023ലെ ആദ്യ കമ്പൈന്‍ഡ് ഗ്രാജ്വേറ്റ് ലെവല്‍ (സി.ജി.എല്‍) പരീക്ഷയുടെ ഔദ്യോഗിക വിജ്ഞാപനം പുറത്തിറക്കി. ഉദ്യോഗാര്‍ത്ഥികള്‍ക്ക് മെയ് മൂന്ന് വരെ എസ്.എസ്.സിയുടെ ഔദ്യോഗിക വെബ്‌സൈറ്റിലൂടെ (ssc.nic.in) അപേക്ഷിക്കാം.

ഏകദേശം ജൂലൈ 14 മുതല്‍ 27 വരെ തീയതികളിലാണ് പരീക്ഷയുടെ ആദ്യ ഘട്ടം (Tier 1) നടത്താന്‍ തീരുമാനിച്ചിരിക്കുന്നത്. രണ്ടാം ഘട്ട (Tier 2) പരീക്ഷയുടെ തീയതി പിന്നീട് അറിയിക്കും.

വിവിധ മന്ത്രാലയങ്ങൾ / വകുപ്പുകൾ / വിവിധ ഭരണഘടനാ സ്ഥാപനങ്ങൾ / നിയമാനുസൃത ബോഡികൾ / ട്രിബ്യൂണലുകൾ മുതലായവയിലെ വിവിധ ഗ്രൂപ്പ് 'ബി', ഗ്രൂപ്പ് 'സി' തസ്തികകളിലേക്കാണ് പരീക്ഷ നടത്തുന്നത്. ഈ വര്‍ഷം ഏകദേശം 7,500 ഒഴിവുകളാണ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.

18-27, 18-30, 18-32, 20-30 എന്നിങ്ങനെ വിവിധ തസ്തികകളില്‍ പ്രായപരിധി വ്യത്യസ്തമായിരിക്കും. വിജ്ഞാപനം ചെയ്യപ്പെട്ട സംവരണ വിഭാഗങ്ങൾക്ക് ഉയർന്ന പ്രായപരിധിയിൽ ഇളവ് നൽകിയിട്ടുണ്ട്. ഏതെങ്കിലും വിഷയത്തില്‍ ബിരുദം ഉള്ളവര്‍ക്ക് അപേക്ഷിക്കാം. തസ്തിക തിരിച്ചുള്ള യോഗ്യതയുടെ വിശദാംശങ്ങള്‍ വിജ്ഞാപനത്തില്‍ നല്‍കിയിട്ടുണ്ട്.

എസ്‌എസ്‌സി സിജിഎൽ 2023 കമ്പ്യൂട്ടർ അധിഷ്‌ഠിത പരീക്ഷ ടയർ-1, ടയർ-2 എന്നിങ്ങനെ രണ്ട് തലങ്ങളിലായാണ് നടത്തുക. ടയർ-II പരീക്ഷയിലെ ഉദ്യോഗാർത്ഥികളുടെ മൊത്തത്തിലുള്ള പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ മാത്രം മെറിറ്റ് ലിസ്റ്റ് തയ്യാറാക്കും.

അപേക്ഷകർ (സ്ത്രീകൾ/എസ്.സി/എസ്.ടി/പിഡബ്ല്യു.ഡി/ഇ.എസ്.എം ഒഴികെ) ഓൺലൈനായി ഫോം പൂരിപ്പിക്കുമ്പോൾ 100 രൂപ അപേക്ഷാ ഫീസ് സമർപ്പിക്കേണ്ടതുണ്ട്. അപേക്ഷകർക്ക് മെയ് 4 വരെ ഓൺലൈനായി ഫീസ് അടയ്ക്കാം.

അപേക്ഷിക്കേണ്ടത് ഇങ്ങനെ:

  • ഔദ്യോഗിക വെബ്സൈറ്റ് ssc.nic.in സന്ദർശിക്കുക
  • ഹോംപേജിൽ, രജിസ്ട്രേഷൻ ലിങ്കിൽ ക്ലിക്ക് ചെയ്യുക
  • പോർട്ടലിൽ പ്രവേശിച്ച് എസ്‌എസ്‌സി സിജിഎൽ 2023 തിരഞ്ഞെടുത്ത്‌ അപേക്ഷിക്കുക
  • രേഖകൾ അപ്‌ലോഡ് ചെയ്യുക, ഫീസ് അടയ്ക്കുക.
Advertisment