Advertisment

ബ്രോ ഡാഡിക്ക് നന്ദി, ഇല്ലെങ്കില്‍ ഞാന്‍ ഒറ്റപ്പെട്ടു പോയേനെ! പൃഥിരാജിനോട് ഒമര്‍ ലുലു

author-image
ഫിലിം ഡസ്ക്
New Update

publive-image

Advertisment

പൃഥിരാജ് സംവിധാനം ചെയ്ത രണ്ടാമത്തെ ചിത്രമായ ‘ബ്രോ ഡാഡി’ കഴിഞ്ഞ ദിവസമാണ് ഹോട്ട്‌സ്റ്റാറില്‍ റിലീസ് ചെയ്തത്. മോഹന്‍ലാല്‍, പൃഥിരാജ്, മീന, ലാലു അലക്‌സ് തുടങ്ങിയവര്‍ അഭിനയിക്കുന്ന ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചിരിക്കുന്നത്.

ഇതിനിടയില്‍ ഒമര്‍ ലുലുവിന്റെ പ്രതികരണാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയമാകുന്നത്. 'ബ്രോ ഡാഡി'ക്ക് പൃഥ്വിരാജിന് നന്ദി' അല്ലെങ്കില്‍ ഞാന്‍ മാത്രം ഒറ്റപ്പെട്ടു പോയെനെ'എന്ന് ഒമര്‍ ലുലു ഫേസ്ബുക്കില്‍ കുറിച്ചു. ഒമര്‍ ലുലു സംവിധാനം ചെയ്ത ‘ധമാക്ക’ എന്ന ചിത്രവുമായി ‘ബ്രോ ഡാഡി’യെ സാദൃശ്യപ്പെടുത്തി ചിലർ രംഗത്തുവന്നിരുന്നു. കഥയിലെ ചില സാമ്യത ചൂണ്ടിക്കാട്ടിയാണ് പോസ്റ്റുകൾ എത്തിയത്.

”ബ്രോ ഡാഡി ഒരുക്കിയതില്‍ പൃഥ്വിരാജിനോട് നന്ദിയുണ്ട് ഇല്ലെങ്കില്‍ ഞാന്‍ മാത്രം ഒറ്റപ്പെട്ടു പോയേനെ” എന്നാണ് നാടോടിക്കാറ്റിലെ ദാസനും വിജയനും കഥാപാത്രങ്ങളുടെ ചിത്രം പങ്കുവച്ച് ഒമര്‍ ലുലു കുറിച്ചിരിക്കുന്നത്.

പിന്നാലെ കമന്റിലൂടേയും ഒമര്‍ ലുലു പ്രതികരിക്കുന്നുണ്ട്. ചട്ടമ്പിനാടിലെ സലീം കുമാറിന്റേയും സുരാജ് വെഞ്ഞാറമൂടിന്റേയും മീം പങ്കുവച്ചു കൊണ്ടായിരുന്നു ഒമര്‍ ലുലുവിന്റെ കമന്റ്. രാജുവേട്ടനോട് ഞാന്‍ ജീവിതകാലം മുഴുവന്‍ കടപ്പെട്ട് ഇരിക്കും ഒറ്റപ്പെട്ടുപോയ എന്നെ കൂടെ നിന്നു രക്ഷിച്ച എന്റെ പങ്കാളിയാണ് രാജുവേട്ടന്‍. രാജുവേട്ടന്‍ ഉയിര്‍ എന്നായിരുന്നു ഒമര്‍ ലുലുവിന്റെ കമന്റ്.

Advertisment