Advertisment

അനിയത്തിപ്രാവിന് നാളെ 25 വയസ്; ആരാധകരുടെ മനം കവര്‍ന്ന ആ 'സ്‌പ്ലെന്‍ഡര്‍' സ്വന്തമാക്കി കുഞ്ചാക്കോ ബോബന്‍

author-image
ഫിലിം ഡസ്ക്
Updated On
New Update

publive-image

Advertisment

ലയാളികളുടെ മനം മയക്കിയ പ്രിയപ്പെട്ട സിനിമയായ അനിയത്തിപ്രാവ് റിലീസായിട്ട് നാളെ 25 വര്‍ഷം. സിനിമയിലെ കുഞ്ചാക്കോ ബോബൻ-ശാലിനി താരജോഡികൾക്കൊപ്പം തന്നെ ഹിറ്റായത് സ്‌പ്ലെൻഡർ എന്ന ബൈക്കാണ്. പിന്നീട് കേരളത്തിൽ സപ്ലെൻഡർ തരംഗമായിരുന്നു.

ഈ സിനിമയിലൂടെ ചുവപ്പ് നിറത്തിലുള്ള ആ സ്‌പ്ലെൻഡര്‍ യുവാക്കളുടെ ഹൃദയങ്ങളിലേക്കാണ് ഓടിക്കയറിയത്. സിനിമ റിലീസ് ചെയ്ത് കാല്‍ നൂറ്റാണ്ട് പൂര്‍ത്തിയാകുന്നതോടെ ആ സ്‌പ്ലെൻഡര്‍ സ്വന്തമാക്കിയിരിക്കുകയാണ് കുഞ്ചാക്കോ ബോബന്‍.

ആലപ്പുഴയിലെ ഒരു ബൈക്ക് ഷോറൂമില്‍ ജോലി ചെയ്യുന്ന ബോണി എന്നയാളുടെ പക്കലാണ് ഈ സ്‌പ്ലെൻഡര്‍ ഉണ്ടായിരുന്നത്. നീണ്ട അന്വേഷണങ്ങൾക്കൊടുവിലാണ് കുഞ്ചാക്കോ ബോബൻ ഈ വാഹനം കണ്ടെത്തിയത്. 25 വർഷങ്ങൾക്കുശേഷം സുധിയുടെ ആ സ്‌പ്ലെൻഡർ സ്വന്തമാക്കിയ സന്തോഷത്തിലാണ് താരം.

Advertisment