Advertisment

ട്രിവാൻഡ്രം ലോഡ്ജിന് ശേഷം ടൈം ആഡ്സിൻ്റെ ബാനറിൽ പി.എ സെബാസ്റ്റ്യൻ നിർമ്മിച്ച് കണ്ണൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ "വരാൽ" സിനിമയുടെ ഗ്രാൻ്റ് ഓഡിയോ ലോഞ്ച് നാളെ കൊച്ചി ലുലു മാളില്‍

author-image
nidheesh kumar
Updated On
New Update

publive-image

Advertisment

ട്രിവാൻഡ്രം ലോഡ്ജിന് ശേഷം ടൈം ആഡ്സിൻ്റെ ബാനറിൽ പി.എ സെബാസ്റ്റ്യൻ നിർമ്മിച്ച് അനൂപ് മേനോൻ, പ്രകാശ് രാജ്, സണ്ണി വെയ്ൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി, കണ്ണൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ "വരാൽ" സിനിമയുടെ ഗ്രാൻ്റ് ഓഡിയോ ലോഞ്ച് ഒക്ടോബർ ഒന്നിന് (നാളെ) വൈകിട്ട് കൊച്ചി ലുലു മാളിൽ നടക്കുന്നു.

publive-image

ട്വന്റി - 20യ്ക്കുശേഷം അമ്പതിലധികം താരങ്ങളെ ഉൾപ്പെടുത്തി ബിഗ് ബഡ്ജറ്റിൽ ഒരുങ്ങുന്ന ചിത്രത്തിൽ മലയാളത്തിലെ പ്രമുഖരടക്കം, ചിത്രത്തിൽ അഭിനയിച്ച താരങ്ങളും സാങ്കേതിക പ്രവർത്തകരും പങ്കെടുക്കുന്നു.

അനൂപ് മേനോൻ, രഞ്ജി പണിക്കർ, സുരേഷ് കൃഷ്ണ, മാധുരി, ഗൗരി നന്ദ, സെന്തിൽ കൃഷ്ണ, സോഹൻ സീനുലാൽ തുടങ്ങിയവര്‍ അതിഥികളായി എത്തുന്നു.

Advertisment