Advertisment

കുടുംബബന്ധങ്ങളുടെ കഥ പറയാന്‍ 'സന്തോഷം' എത്തുന്നു; റിലീസ് 24ന്‌

author-image
ഫിലിം ഡസ്ക്
Updated On
New Update

publive-image

Advertisment

ലാഭവൻ ഷാജോൺ, അമിത് ചക്കാലക്കൽ, അനു സിത്താര, മല്ലിക സുകുമാരൻ, ലക്ഷ്മി, ആശാ അരവിന്ദ് എന്നിവര്‍ പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രമാണ് സന്തോഷം. അജിത് വി. തോമസാണ് ചിത്രത്തിന്റെ സംവിധായകന്‍. ഫെബ്രുവരി 24 ന് ചിത്രം തിയേറ്ററുകളിൽ റിലീസ് ചെയ്യും.

നാലംഗം കുടുംബത്തെക്കുറിച്ചുള്ള ചിത്രമാണ് സന്തോഷം. കലാഭവൻ ഷാജോൺ അച്ഛനായും ആശാ അരവിന്ദ് അമ്മയായും അഭിനയിക്കുമ്പോൾ അനു സിത്താര അവരുടെ രണ്ട് പെൺമക്കളിൽ ഒരാളായി അഭിനയിക്കുന്നു. രണ്ട് പെണ്‍മക്കളും തമ്മില്‍ 15 വയസിന്റെ വ്യത്യാസമുണ്ട്.

സഹോദരങ്ങൾ തമ്മിലുള്ള ബന്ധത്തെക്കുറിച്ചാണ് ചിത്രം പറയുന്നത്. ഷാജോണിന്റെ അമ്മയായി മല്ലിക സുകുമാരനും അഭിനയിക്കുന്നു. സന്തോഷത്തില്‍ അഭിനയിക്കേണ്ടതായി വന്നിട്ടില്ലെന്നും, തന്റെ ജീവിതവുമായി സാമ്യമുള്ളതാണ് ഇതിലെ കഥാപാത്രമെന്നും ഷാജോണ്‍ പറഞ്ഞു. തമാശകളിലൂടെ കാര്യങ്ങള്‍ പറയാന്‍ ശ്രമിക്കുന്നയാളാണ് താന്‍. ഈ ചിത്രത്തിലെ കഥാപാത്രം അതിന് സമാനമാണെന്നും അദ്ദേഹം പറഞ്ഞു.

പെൺമക്കളുള്ള മാതാപിതാക്കളുമായി ബന്ധപ്പെടുന്ന ഒരു കഥ കൂടിയാണിതെന്നും അദ്ദേഹം വ്യക്തമാക്കി. സന്തോഷത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത് അർജുൻ ടി സത്യനാണ്. കാർത്തിക് എ (ഛായാഗ്രാഹകൻ), ജോൺകുട്ടി (എഡിറ്റർ), പി എസ് ജയഹരി (സംഗീതസംവിധായകൻ) തുടങ്ങിയവരാണ് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍.

Advertisment