Advertisment

ആടുജീവിതം ട്രെയിലര്‍ ചോര്‍ന്നു ? യൂട്യൂബില്‍ വന്നത് ഒഫീഷ്യല്‍ ട്രെയിലര്‍ അല്ലെന്ന് ബെന്യാമിന്‍; ട്രെയിലര്‍ പങ്കുവച്ച് പൃഥിരാജ്‌

author-image
ഫിലിം ഡസ്ക്
New Update

publive-image

Advertisment

കൊച്ചി: ചലച്ചിത്ര പ്രേമികള്‍ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ആടുജീവിതം. ബെന്യാമിന്റെ പ്രശസ്തമായ നോവലിനെ ആസ്പദമാക്കി ബ്ലസി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നത് പൃഥിരാജാണ്. അതേസമയം, ചിത്രത്തിന്റെ ട്രെയിലര്‍ യൂട്യൂബില്‍ പ്രചരിക്കുന്നുണ്ട്. പിന്നാലെ ട്രെയിലര്‍ ചോര്‍ന്നുവെന്ന തരത്തില്‍ വാര്‍ത്തകളും പ്രചരിച്ചു.

https://www.facebook.com/benyamin.malayalam/posts/5831902866908648

എന്നാല്‍ യൂട്യൂബില്‍ വന്നിട്ടുള്ളത് ഒഫീഷ്യല്‍ ട്രെയിലര്‍ അല്ലെന്ന് ബെന്യാമിന്‍ വ്യക്തമാക്കി. അത് വേൾഡ് മാർക്കറ്റിനു വേണ്ടി / ഫെസ്റ്റിവൽസിനു വേണ്ടി സമർപ്പിച്ച ഒരു പ്രിവ്യൂ അമേരിക്കയിലുള്ള ഡെഡ്‌ലൈന്‍ എന്ന ഓൺലൈൻ മാഗസിൽ വന്നതാണ്. പടത്തിന്റെ ധാരാളം വർക്ക് ഇനിയും പൂർത്തിയാവാനുണ്ട്. അത് തീരുന്ന സമയത്ത് ഒഫീഷ്യല്‍ ട്രെയിലര്‍ വരുമെന്നും അദ്ദേഹം വ്യക്തമാക്കി.

https://www.youtube.com/watch?fbclid=IwAR2ai1XFb0X90a3Dz3QTrK53ymsHf6E1GIWTlW6FgNciu8AfqBuRdz7VhyU&v=cczDklKBVnk&feature=youtu.be

ട്രെയിലര്‍ പൃഥിരാജും തന്റെ ഫേസ്ബുക്ക് പേജിലൂടെ പുറത്തുവിട്ടിട്ടുണ്ട്. "അതെ, അത് മനഃപൂർവമല്ലായിരുന്നു. ഇത് ഓൺലൈനിൽ "ചോർന്നത്" എന്നല്ല ഉദ്ദേശിച്ചത്. ഫെസ്റ്റിവൽ സർക്യൂട്ടുകൾക്ക് മാത്രമായി കട്ട് ചെയ്ത ആടുജീവിതം ട്രെയിലർ ഓൺലൈനില്‍ എത്തിയിരുന്നു. അതിനാല്‍ ആടുജീവിതം, ദ ഗോട്ട് ലൈഫ് ( ചിത്രം പൂര്‍ത്തിയായിട്ടില്ല ജോലികള്‍ പുരോഗമിക്കുകയാണ്) ട്രെയിലർ ലോകമെമ്പാടുമുള്ള ഫിലിം ഫെസ്റ്റ്വെലുകള്‍ക്ക് മാത്രമായുള്ളതാണ്. നിങ്ങള്‍ക്ക് ഇഷ്ടപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു - എന്ന വാക്കുകളോടെയാണ് പൃഥ്വി ട്രെയിലര്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്''

Advertisment