Advertisment

ഇരുപത്തിരണ്ട് - 2022 (കവിത)

author-image
nidheesh kumar
Updated On
New Update

publive-image

Advertisment

ഒരു കൊല്ലംമുമ്പിരുകൈകൂപ്പി

നമ്മൾ വണങ്ങിയ പുതുവർഷം

വിരുന്നുകാലം കഴിഞ്ഞിതൊടുവിൽ

ഇരുപത്തൊന്നു മടങ്ങുന്നു

കരുതിപ്പൊരുതിയൊരിരുപത്തൊന്നിനി

തിരികെ കാലം പൂകുമ്പോൾ

അരികിൽനിന്നും

തിരികെവരാത്തൊരു

ലോകം പൂകിയ ഉറ്റവരെ

ഓർത്തോർത്തിനിയും  കണ്ണു നനയ്ക്കാം

മർത്യർക്കല്ലാതെന്താവും ?

വെർച്വൽ വലയിൽ ലോകം റിയലായ്

തലകീഴായി മറിഞ്ഞല്ലോ

ആകാശത്തിലെ അന്യോന്യത്തിൽ

നൂതനജാലമുണർന്നല്ലോ!

ദാണ്ടെ, മുന്നിലൊരിരുപത്തിരണ്ട്

പുത്തനൊരാണ്ടു പിറക്കുന്നു

ഇണ്ടലുമൊപ്പം കണ്ടകശനിയും

തീർന്നൊരു കാലം ഉണ്ടാമോ

ആണ്ടതു പുത്തനിലെന്തുണ്ടാവോ

കണ്ടുംകൊണ്ടും അറിയേണം

കൊണ്ടാടീടാൻ വകയുണ്ടാമോ

കുണ്ഠിതമെല്ലാം പോയിടുമോ

കണ്ടൂടാത്തവനവനാം 'വൈര'ൻ

അണ്ഡകടാഹമിളക്കിയവൻ

മണ്ടി, മയങ്ങി, യൊതുങ്ങി, മടങ്ങും

എന്നായിടുമോ ആർക്കറിയാം ?

മുഖാവരവിന്ദം മുക്കാൽമൂടിയ

പ്രകാരമല്ലാതായിടുമോ

മുഖാമുഖം നിന്നൊന്നുരിയാടാൻ

കൂസലു കൂടാതായിടുമോ

വരവതു കണ്ടാൽ ഇരുപത്ത്രണ്ടൊരു

പേടിത്തൊണ്ടൻ പോലുണ്ടോ?

ആകെ മൂടുപടത്തിൽ മൂടി

വേച്ചുവരുന്നോ പുതുവർഷം

പലവിധജനിതക കുപ്പായങ്ങൾ

മാറിയിടുന്നൊരു 'വൈരേ'ന്ദ്രൻ

പ്രതിരോധത്തിൻ പ്രതിവിധിവലയിൽ

വീര്യം ചോർന്ന്  വീണിടുമോ ?

രണ്ടായാലും ആണ്ടതുപുത്തൻ

പുത്തനുടുപ്പിട്ടെത്തിപ്പോയ്ആണ്ടവകൃപയാൽ ഉണ്ടാവട്ടെ

എല്ലാവർക്കും സന്തോഷം !!

Advertisment