Advertisment

പുണ്യ മഴ (കുറിപ്പ്)

author-image
nidheesh kumar
Updated On
New Update

publive-image

Advertisment

ഭൂമി തപിച്ചുകൊണ്ടിരിക്കെ, ഭൂമി തണുക്കുവോളം ആകാശം കണ്ണീർ പൊഴിഞ്ഞുകൊണ്ടേയിരുന്നു. ദൈവീക അനുഗ്രഹത്തിന്റെ പ്രകടമായ അടയാളമാണ് മഴ.

വിണ്ണിൽ നിന്നും പൊഴിയുന്ന കണ്ണീർ തുള്ളികൾക്ക് ഭൂമിയോട് ഒരപേക്ഷയുണ്ട്.

വേനലിൽ പോലും നിനക്ക് വേണ്ടി കരയുന്ന എനിക്ക് സന്തോഷക്കണ്ണീർ പൊഴിയേണ്ട വർഷക്കാലത്തിൽ പോലും കഥനം പേറി കണ്ണീരണിയേണ്ട സ്ഥിതിയാണ്.

പെയ്തു തുടങ്ങുമ്പോഴേക്കും ഭൂമി നിറഞ്ഞു മനുഷ്യന്റെ നിലക്കാത്ത രോദനം കാണണം.

അതുകൊണ്ട്, ഭൂമിയേ, നീ നിന്നെ നശിപ്പിക്കുന്ന മനുഷ്യനോട് ഒന്നുണർത്തണം.. "എത്ര ഞാൻ തപിക്കുമ്പോഴും വിണ്ണിൽ നിന്നും ഒരു പിശുക്കുപോലും കാണിക്കാതെ നമ്മെ തണുപ്പിക്കുന്നവരെ ഓർക്കണേ " എന്ന് ഓർമ്മിപ്പിക്കണം.

ആകാശം കരഞ്ഞു ക്ഷീണിതനായി തത്കാലം വെറുതെ ചെറിയ തേങ്ങൽ മാത്രമായി തുടങ്ങി.

മഴ പുണ്യമാണ്.

ദൈവത്തോട് ചോദിച്ചാൽ ഏറ്റവും വേഗത്തിൽ ഉത്തരം ലഭിക്കാനുള്ള സമയമായി മഴ വർഷ വേളയെ തിരഞ്ഞെടുത്തിരിക്കുന്നു.

അപ്പോഴും ശാപ വാക്കുകളോട് മഴയെ കാണുന്നുവെങ്കിൽ നാം എത്ര ഹതഭാഗ്യർ!

Advertisment