Advertisment

ആരുണ്ട് ? (കവിത)

author-image
nidheesh kumar
New Update

publive-image

കൂരിരുൾ മൂടുമീ ലോകത്തിൽ

സ്നേഹദീപം കൊളുത്തിവെയ്ക്കാൻ

ഡിസംബറിലെ ഒരു തണുത്ത രാത്രിയിൽ

ഉണ്ണിയേശു പിറന്ന നേരം,

താരകശൂന്യമാമാകാശത്ത്

പെട്ടെന്നുദിച്ചു ഒരു ദിവ്യതാരം.

ഇടയർ ആനന്ദനൃത്തമാടി;

ജ്ഞാനികൾ, പ്രഭുക്കർ, മാലാഖർ

ഉണ്ണിയേശുവിൻ സന്ദർശകരായി.

വീണ്ടുമൊരു ദിവ്യതാരംകൂടി

ഈ നൂറ്റാണ്ടിലുദിച്ചെങ്കിൽ,

വീണ്ടുമൊരു ഉണ്ണികൂടി

ഈ ഡിസംബറിലെ തണുത്ത-

രാത്രിയിൽ പിറന്നെങ്കിൽ

ആനന്ദനൃത്തമാടാനിവിടെയാരുണ്ട് ?

ഉണ്ണിയെ കണ്ടുക്കുളിർക്കാനാരുണ്ട് ?

Advertisment