Advertisment

ചെറുകഥ

author-image
nidheesh kumar
Updated On
New Update

publive-image

Advertisment

"ആഹാ, എന്താ മക്കളെ ഇത് കേക്ക് ആണോ?" അനുവിന്റെ കയ്യിൽ ഇരിക്കുന്ന കവറിലേക്ക് നോക്കി രമേശ് സാർ ചോദിച്ചു. "കേക്കോ? ഇത് ഗസ്റ്റിന് കൊടുക്കാനുള്ള പ്രസെൻ്റ് ആണ്." അവൾ സാറിനെ  കളിയാക്കി ചിരിച്ചു. "അതെ കേക്കും ജിലേബിയും ഒക്കെ ഇങ്ങോട്ട് അണ് തരേണ്ടത് കേട്ടോ?." " ഞാനെന്തിനാ കേക്കു തരണേ?" " ഓ ഒന്നും അറിയാത്ത പോലെ, ഇന്നു സാറിൻ്റെ വെഡ്ഡിംഗ് ആനിവേഴ്സറി അല്ലേ? ഞാൻ എഫ് ബി ഇട്ട പോസ്റ്റ് കണ്ടാർന്നു കേട്ടോ? "

വീണ്ടും അനു കളിയാക്കി ചിരിച്ചു. "മോളേ ഞാൻ ഡിവോഴ്സ്ഡ് ആണ്." "എന്താ ??എന്താ പറഞ്ഞെ? " ഒരു ഞെട്ടലോടെ അനു ചോദിച്ചു. " അതെ മോളേ ." "അപ്പോൾ ദിയ?". "മോള് എന്റെ കൂടെയാണ്." സാർ പറഞ്ഞു. "എന്നാൽ പിന്നെ ആ പോസ്റ്റ് അങ്ങ് കളഞ്ഞൂടാർന്നോ?"

"അത് ഞാൻ മനഃപൂർവം കളയാത്തതാണ്. ആരെയും ഒന്നും അറിയിക്കാൻ ഞാൻ താത്പര്യ പെടുന്നില്ല." "അപ്പോൾ എന്നോട് പറഞ്ഞതോ?" അനു ചോദിച്ചു. "അതിനൊരു കാരണം ഉണ്ട്." " എന്ത് കാരണം??" ആശ്ചര്യത്തോടെ അനു ചോദിച്ചു.

"അതു പിന്നെ കഴിഞ്ഞ ഫെസ്റ്റിന്റെ അന്ന് ഞാൻ അവളെ  കൊണ്ടുവന്നത് ഓർക്കണ്ടോ?" "ഉണ്ട് ". അനു തലയാട്ടി.

"അനുവിന് അറിയാമല്ലോ അവൾ സംസാരിക്കില്ലാത്ത കുട്ടിയാണെന്ന്." അനു ഒന്നു മൂളിക്കൊണ്ട് തലയാട്ടി. "ആ കാരണം കൊണ്ടാണ് അവളുടെ അമ്മ അവളെ ഉപേക്ഷിച്ചു പോയത്. വൈകല്യമുള്ള കുട്ടിയെ വളർത്താൻ എന്റെ ഭാര്യക്ക് മടിയായിരുന്നു. മുലപ്പാൽ ചുരത്താൻ പോലും അവൾ മടിച്ചു. പല വട്ടം അവൾ എന്റെ കുഞ്ഞിനെ കൊല്ലാൻ നോക്കിയിട്ടുണ്ട്.

അതുകൊണ്ടൊക്കെയാണോ എന്തോ എന്റെ കുട്ടി ആരോടും അധികം സംസാരിക്കുകയോ മിണ്ടുകയോ ഒന്നും ചെയ്യാതെ മൂലയ്ക്ക് ഒതുങ്ങി ഇരിക്കുന്ന സ്വഭാവക്കാരിയാണ്.

എന്നോട് പോലും അവൾ വളരെ കുറച്ചു മാത്രമാണ് ഇടപെഴകാറ്." എന്നാൽ കഴിഞ്ഞ ഫെസ്റ്റിന് ഞാൻ അവളെ കൊണ്ടുവന്നപ്പോൾ,  മൂന്നു ദിവസം മുഴുവനും അവൾ അനുവിന്റെ കൂടെ ആയിരുന്നല്ലോ. ചെറുപുഞ്ചിരിയോടെ അനു വീണ്ടും തലയാട്ടി.

അന്ന് അനുവിന്റെ കൂടെ സമയം ചെലവഴിച്ചതിനുശേഷം അവൾ ആകെ മാറിയിട്ടുണ്ട്. അവൾ പതുക്കെ പതുക്കെ

എല്ലാത്തിനോടും പ്രതികരിച്ചു തുടങ്ങിയിരിക്കുന്നു. എന്തൊക്കെയൊ ചില മാറ്റങ്ങൾ ഞാൻ അവളിൽ കണ്ടു. ഇപ്പോൾ  അവൾ എല്ലാരും ആയിട്ട് ഇടപെഴകാനും ആഗ്യം കാണിച്ച് സംസാരിക്കാനും ഒക്കെ തുടങ്ങിയിട്ടുണ്ട്.

ഇതെല്ലാം അന്ന് നീയുമായിട്ട് കൂട്ടുകൂടിയതിനുശേഷം മാത്രം ഉണ്ടായതാണ്." അനു വളരെ ആശ്ചര്യത്തോടെ സാറിൻ്റെ മുഖത്തേക്ക് നോക്കി നിന്നു.....

"അതുകൊണ്ടാ ഇതെല്ലാം  ഞാൻ നിന്നോട് പറഞ്ഞത്." "ഇങ്ങനത്തെ അമ്മമാരൊക്കെ ഇപ്പോഴുമുണ്ടല്ലേ." അവൾ ഒരു നെടുവീർപ്പോടെ പറഞ്ഞു. "ഉണ്ടെന്ന് ഇപ്പോൾ മനസ്സിലായില്ലേ?" "എനിക്ക് ഇതൊന്നും വിശ്വസിക്കാനെ കഴിയുന്നില്ല.

ശെരിക്കും നമ്മൾ പുറമെ കാണുന്ന പോലെ ഒന്നും അല്ലാലെ ഒരോരുത്തരുടെയും ജീവിതം." അനു ചോദിച്ചു.

"ഒരിക്കലും അല്ലാ എല്ലാവരുടെയും ഉള്ളിൽ കാണുമെടോ ആരോടും പറയാൻ പോലും ആഗ്രഹിക്കാത്ത ഉളളിൽ അടക്കി പിടിക്കുന്ന ഒരുപാടു കാര്യങ്ങൾ. പുറമേ ആരും അതൊന്നും കാണിക്കാറില്ലെന്നു മാത്രം..........

Advertisment