Advertisment

ഈ യാത്രയവസാനിക്കും നേരം (കഥ)

author-image
nidheesh kumar
Updated On
New Update

publive-image

Advertisment

രാവറിയാതെ പകലറിയാതെ ഏകനായ് അവൻ തന്റെ യാത്ര തുടരുകയാണ്. ഇരുൾമുടിയ പാതകൾ ഏറെ താണ്ടിയിരിക്കുന്നു. ഇനിയും ലക്ഷ്യമെത്തിയില്ല. ഇനിയെത്ര ദൂരമെന്നും അറിയില്ല.

പകലുദിക്കും മുൻപേ ലക്ഷ്യമെത്തണം അത്ര മാത്രം. ഇരുൾമുടിയ പകലിൽ നിന്നും ഇരുളിലേക്ക് നീങ്ങും തോറും ശബരിയുടെ ഹൃദയം തുടിക്കാനായി തുടങ്ങിയിരുന്നു. ഏറ്റവും പ്രിയപ്പെട്ട യാത്രയാണിത്. ഒറ്റക്ക് ആണേലും മഴയും മഞ്ഞും കൂട്ടായിയുണ്ട്... പിന്നെ പുലരുവോളം ഇരുളും. നേരിയ കാറ്റിൽപോലും വിരലുകൾ കോച്ചിപിടിക്കുന്നു.. ഗ്ലൗസ് വരും വഴിയിലൊരു വഴിയോരകടയിൽ വെച്ച് മറന്നു.

യാത്ര ശബരി ആദ്യമായി പോകുകയല്ല.. അനേകം.. അനേകം യാത്രകൾക്കൊടുവിൽ തനിച്ചായിയൊരു യാത്ര.. സുഹൃത്തുക്കളും, ബന്ധുക്കളും ഒന്നും ഇല്ലാത്തൊരു യാത്ര. പ്രിയ പ്രണയിനിയെയും ശബരി മനഃപൂർവം ഒഴിവാക്കി.. താൻ കൊതിച്ച യാത്രയെന്ന് ശബരിക്ക് ഉറപ്പായിരുന്നു.

വഴിവിളക്കുകൾ പോലുമില്ലാത്ത വിജനമാം പാതകൾ പതിയെ തന്റെ ബുള്ളറ്റിൽ നീങ്ങുമ്പോൾ മനസിലെവിടെയോ ഒരു നേരിയ ഭയം തോന്നിയിരുന്നു. കാട്ടാനകളും പുള്ളിപുലികളും കാട്ടുപോത്തും കാട്ടുപന്നിയും നിറയെ മേഞ്ഞു നടക്കുന്ന ഇടമെന്ന് പലയിടത്തും സൂചനകൾ കാണുകയുണ്ടായി.

ഒറ്റക്ക് എന്തിനായിരുന്നു ഈ യാത്ര.. ശബരിക്ക് അതിനൊരു കൃത്യമായ ഉത്തരമില്ല. അറിയില്ല.. അത്രമാത്രം.. വീണ്ടും ചോദിച്ചാലോ..

"തോന്നി. പോകുന്നു.. " ശബരിക്ക് അറിയാമായിരുന്നു ഇത് അവന്റെ ഒടുവിലത്തെ യാത്രയാകുമെന്ന്.. കുറ്റിരുട്ടിൽ ഹെഡ് ലൈറ്റിന്റെ പ്രകാശം മാത്രം.. പാതകൾ അത്രമാത്രം മോശവും.. ഭയം മനസ്സിൽ തളം കെട്ടികിടന്നിരുന്നു.. എന്നിരുന്നാലും പിന്മാറണം എന്നൊരു തോന്നൽ ഒടുക്കം വരെയും ശബരിക്ക് തോന്നിയില്ല. ഹെഡ് ലൈറ്റ് പ്രകാശത്തിൽ കാഴ്ചകൾ മഞ്ഞു മൂടി കട്ടപ്പിടിച്ചുപരന്നിരുന്നു .. ഒന്നും കാണാനായി കഴിയുന്നില്ല. ഒരു പുകമയം. യാത്ര തുടർന്നെ മതിയാകു.കടമ്പകൾ ഓരോന്നും ശബരി കയറിയിറങ്ങി..

പുലരും മുൻപേ ലക്ഷ്യമെത്തണം... മരണകിടക്കയിൽ കിടക്കുന്ന ശബരിയെ നോക്കി അലറികരയുന്ന മാതാപിതാക്കൾക്ക് അറിയില്ലല്ലോ. തങ്ങളുടെ മകൻ മരിച്ചിട്ടും മരിക്കാതെ അവൻ അവന്റെ യാത്രതുടരുകയാണെന്നു. പണ്ടെങ്ങോ അച്ഛൻ പറഞ്ഞ മംഗളവനം തേടി....ഒടുവിൽ അവൻ അവന്റെ ലക്ഷ്യം നേടി.. ഈ യാത്രയവസാനിക്കുമ്പോൾ പുതിയയൊരു ദീർഘയാത്ര ആരംഭിക്കുകയാണെന്ന് ശബരിക്ക് അറിയാമായിരുന്നു.

Advertisment