Advertisment

ഡിഎംഎ മഹിപാൽപൂർ - കാപ്പസ്ഹേഡാ ഏരിയ ഓണാഘോഷം നടത്തി

author-image
nidheesh kumar
Updated On
New Update

publive-image

Advertisment

ന്യൂ ഡൽഹി: ഡൽഹി മലയാളി അസോസിയേഷൻ മഹിപാൽപൂർ - കാപാസ്ഹേഡാ ഏരിയയുടെ ഓണാഘോഷ പരിപാടികൾ സെപ്റ്റംബര്‍ 25 രാവിലെ 10 മണി മുതൽ മഹിപാൽപുരിലെ പ്രധാന സാമുദായിക കേന്ദ്രത്തിൽ അരങ്ങേറി.

ഏരിയ ചെയർമാൻ ഡോ ടിഎം ചെറിയാൻ അധ്യക്ഷത വഹിച്ച ചടങ്ങ് ഡിഎംഎ പ്രസിഡന്റ് കെ രഘുനാഥ് ഉദ്ഘാടനം ചെയ്‌തു. എംസിഡി കൗൺസിലർ ഇന്ദർജിത് ഷരാവത്ത് മുഖ്യാതിഥിയായി ചടങ്ങുകളിൽ പങ്കെടുത്തു. ജനറൽ സെക്രട്ടറി ടോണി കെജെ, വൈസ് പ്രസിഡന്റ് മണികണ്ഠൻ കെവി, ഏരിയ സെക്രട്ടറി പ്രദീപ്‌ ജി കുറുപ്പ്, വൈസ് ചെയർമാൻ സജി ഗോവിന്ദൻ തുടങ്ങിയവർ പ്രസംഗിച്ചു.

ഏരിയയിൽ നിന്നും +2വിൽ മികച്ച വിജയം നേടിയ പ്രണവ് ശ്രീകുമാറിനെ വേലു മാസ്റ്ററുടെ സ്മരണാർത്ഥം നൽകി വരുന്ന 5001 രൂപയുടെ ക്യാഷ് അവാർഡ് നൽകി ആദരിച്ചു. കേന്ദ്രക്കമ്മിറ്റി നടത്തിയ പൂക്കള മത്സരത്തിൽ പങ്കെടുത്തവരെയും ചടങ്ങിൽ ആദരിച്ചു.

തുടർന്ന് ഏരിയയിലെ കലാകാരന്മാർ അവതരിപ്പിച്ച വിവിധ കലാപരിപാടികൾ ഓണാഘോഷങ്ങൾക്ക് ചാരുതയേകി. തുടർന്ന് വിഭവ സമൃദ്ധമായ ഓണസദ്യയോടെ പരിപാടികൾ സമാപിച്ചു.

Advertisment