Advertisment

പ്രാചീൻ കലാ കേന്ദ്രയുടെ ദ്വിവാർഷിക പരീക്ഷ ആർകെ പുരത്തെ ഡിഎംഎ സാംസ്‌കാരിക സമുച്ചയത്തിൽ സെപ്റ്റംബർ 2, 3 തീയതികളിൽ

author-image
nidheesh kumar
New Update

publive-image

Advertisment

ന്യൂ ഡൽഹി: പരമ്പരാഗത ഇന്ത്യൻ കലാരൂപങ്ങളെ പ്രോത്സാഹിപ്പിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്ന ചണ്ഡീഗഡ് ആസ്ഥാനമായ പ്രാചീൻ കലാ കേന്ദ്രയുടെ ദ്വിവർഷിക പരീക്ഷകൾ സെപ്റ്റംബർ 2, 3 തീയതികളിൽ നടത്തുന്നു.

പ്രാചീൻ കല കേന്ദ്രയുടെ അംഗീകാരം നേടിയ ഡൽഹി മലയാളി അസോസിയേഷന്റെ ആർകെ പുരത്തെ സാംസ്‌കാരിക കേന്ദ്രത്തിൽ നടത്തുന്ന പരീക്ഷകളിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ സ്വന്തം കയ്യക്ഷരത്തിലെഴുതിയ അപേക്ഷകൾ നിശ്ചിത പരീക്ഷാ ഫീസ് സഹിതം ജൂലായ് 10 വരെ ഡിഎംഎ ഓഫീസിൽ നൽകാവുന്നതാണ്.

സെപ്റ്റംബർ 2-ന് നസ്രുൺ ഗീതി (വോക്കൽ & ഇൻസ്ട്രുമെന്റൽ), നൃത്തം (കഥക്, മണിപ്പൂരി, കുച്ചിപ്പുടി, രബീന്ദ്ര നൃത്തം), തബല & പഖാവാജ്, രബീന്ദ്ര സംഗീത് (വോക്കൽ & ഇൻസ്ട്രുമെന്റൽ), ഒഡീസി വോക്കൽ, ഫൈൻ ആർട്ട്സ് (പെയിന്റിംഗ്) എന്നിവയും 3-ന് വോക്കൽ ക്ലാസിക്കൽ (വോക്കൽ & ഇൻസ്ട്രുമെന്റൽ), ഇൻസ്ട്രുമെന്റൽ ക്ലാസിക്കൽ (സിത്താർ, വയലിൻ, സാരംഗി, വീണ, സരോദ്, പുല്ലാങ്കുഴൽ, ദിൽറുബ, ഗിറ്റാർ, ഹാർമോണിയം, മുതലായവ), ഭാവ സംഗീതം (വോക്കൽ & ഇൻസ്ട്രുമെന്റൽ), നൃത്തം (ഒഡീസി, ഭരതനാട്യം, സത്രീയ & ക്രീയേറ്റീവ് ഡാൻസ്), പാരായണം, കർണാടക സംഗീതം (വോക്കൽ & ഇൻസ്ട്രുമെന്റൽ), ഭാവ സംഗീതം (ആസാമീസ്), ഗുർമത് സംഗീതം എന്നിവയുടെ പരീക്ഷകളും നടക്കും.

കൂടുതൽ വിവരങ്ങൾക്ക് മണികണ്ഠൻ കെ വി, ടോണി കണ്ണമ്പുഴ എന്നിവരുമായി 9810388593, 9810791770 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

Advertisment