Advertisment

ചക്കുളത്തമ്മ സഞ്ജീവനി ആശ്രമം ചാരിറ്റബിൾ ട്രസ്റ്റ് വാർഷിക പൊതുയോഗം ഞായറാഴ്ച്ച 

author-image
nidheesh kumar
Updated On
New Update

publive-image

ന്യൂ ഡൽഹി: ചക്കുളത്തമ്മ സഞ്ജീവനി ആശ്രമം ചാരിറ്റബിൾ ട്രസ്റ്റ്, ഡൽഹിയുടെ പത്തൊമ്പതാമത് വാർഷിക പൊതുയോഗം ജൂലായ് 9 ഞായറാഴ്ച രാവിലെ 10:30-ന് മയൂർ വിഹാർ ഫേസ് 3-ലെ പോക്കറ്റ് ബി 1-ലുള്ള സി 27-ലെ മലയാളി വെൽഫെയർ അസോസിയേഷൻ ഓഫീസിൽ നടക്കും.

ട്രസ്റ്റ് പ്രസിഡന്റ് സി കേശവൻ കുട്ടി അധ്യക്ഷത വഹിക്കുന്ന യോഗത്തിൽ സെക്രട്ടറി പിഎൻ ഷാജി 2022-23 കാലയളവിലെ പ്രവർത്തന റിപ്പോർട്ട്, ട്രെഷറർ ടിജി മോഹൻ കുമാർ വരവ് ചെലവു കണക്കുകൾ എന്നിവ അവതരിപ്പിക്കും. ഉച്ച ഭക്ഷണത്തോടെ യോഗം സമാപിക്കുമെന്ന് വൈസ് പ്രസിഡന്റ് രാജേഷ് കുമാർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് 9810477949, 9650699114 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

Advertisment