Advertisment

ലാലിന്റെ വാക്കുകൾക്ക് ഒരു മത്സരാർത്ഥി കൊടുത്തത് പുല്ലുവില. തെറി പറയരുതെന്ന് ലാല് പറഞ്ഞയുടനെ ഒരു മത്സരാർത്ഥി ഗാർഡനിൽ വന്ന് തെറിപറഞ്ഞു. ഈ മത്സരാർത്ഥിയെ അപ്പോൾതന്നെ ലാൽ തിരിച്ചു വിളിയ്ക്കേണ്ടതായിരുന്നു എന്ന് പ്രേക്ഷകർ

author-image
nidheesh kumar
Updated On
New Update

publive-image

Advertisment

ബിഗ് ബോസ് ഹൗസ്. ബിഗ് ബോസ് ഷോയുടെ വർണ്ണ ഭംഗി നഷ്ടപ്പെടുന്നതിൽ നിരാശയിലാണ് പ്രേക്ഷകർ. മത്സരാർത്ഥികളിൽ ചിലർക്ക്, ലീഡ് ചെയ്യുന്ന അംഗമെന്ന് തോന്നുന്ന ആളോട് ഉള്ള അടങ്ങാത്ത ഈഗോയും പകയും ഷോയെ അതിലേക്ക് മാത്രം കേന്ദീകരിപ്പിയ്ക്കുന്നതിൽ പ്രേക്ഷകർക്ക് അമർഷം ഉണ്ട്.

ഇഷ്ടമില്ലാത്ത ആളുടെ ഫോട്ടോയിൽ ഇടി കൊടുക്കാൻ ലാൽ പറഞ്ഞപ്പോൾ കാണിച്ച പരാക്രമവും ദേഷ്യവും പ്രേക്ഷകർ കൺകുളിർക്കെ കണ്ടു. ഒരവസരം കിട്ടിയാൽ എന്തും ചെയ്യും എന്ന് ഒരു മുന്നറിയിപ്പ് അതിലുണ്ടായിരുന്നു എന്ന് തോന്നുന്നതായി ചില മാതാപിതാക്കളായ പ്രേക്ഷകർ.

പിൻവാതിലിലൂടെ പ്രവേശിപ്പിച്ച ഒരു അംഗം വന്നത്, ലീഡ് ചെയ്യുന്നയാളെ വെടക്കാക്കി, പുറത്താക്കി തനിയ്ക്കോ തന്റെ ഇഷ്ടഭാജനങ്ങൾക്കോ ആക്കാൻ ആണന്ന് പ്രേക്ഷകർ സംശയിയ്ക്കുന്നതിൽ തെറ്റുപറയാൻ പറ്റത്തില്ല.

ലീഡ് ചെയ്യുന്ന മത്സരാർത്ഥിയ്ക്ക് പുറത്ത് നല്ല പിന്തുണയാണ് എന്ന് മറ്റൊരു അംഗത്തോട് അകത്ത് വന്നതിൽ ഒരംഗം പറഞ്ഞിട്ടുണ്ട് എന്ന് പ്രേക്ഷകർക്ക് സംശയമുണ്ട്. അതിന്റെ തുടർച്ചയായിരുന്നു കൺഫഷൻ റൂമിൽ ഒരാൾ എടുത്ത തന്ത്രം. ഈ മത്സരാർത്ഥിയുടെ ഗോഷ്ടികൾ കണ്ട് സഹികെട്ട പ്രേക്ഷകർക്ക് അത് കണ്ടിട്ട് ഒന്നും തോന്നിയില്ല എന്ന് സ്ത്രീ പ്രേക്ഷകരിൽ ഭൂരിഭാഗവും അഭിപ്രായം അറിയിച്ചു.

അസഹനീയമാകുന്നു തെറി വിളികൾ. വീട്ടിൽ ഇരിയ്ക്കുന്ന മാതാപിതാക്കളെപ്പോലും വെറുതെ വിടാത്തവർ എന്ത് സന്ദേശമാണ് പ്രേക്ഷകർക്ക് നൽകുന്നത്. ഇത്രയും ആഴ്ചകളായി നന്നാകാത്തവർ ഇനി നന്നാകുമോ ബിഗ് ബോസേ എന്ന് പ്രേക്ഷകർ. ഡോഗിന്റെ വാൽ പന്തീരാണ്ട് കൊല്ലം കുഴലിൽ ഇട്ടാലും നിവരില്ല എന്നാണല്ലോ പറച്ചിൽ. അപ്പോൾ അമ്പത് ദിവസമോ നൂറ് ദിവസമോ ഇട്ടാൽ നിവരുമെന്നാണോ കരുതുന്നതെന്ന് പ്രേക്ഷകർ ചോദിയ്ക്കുന്നു.

publive-image

പിടിച്ചതിലും വലുത് ആണ് അളയിലുള്ളതെന്ന ചൊല്ലിനെ അന്വർത്ഥമാക്കുന്നതായിപ്പോയി പിൻ വാതിലിലൂടെ അകത്തേക്ക് വന്ന ഒരാളുടെ തെറിവിളി. അതും ആംഗലേയത്തിൽ...! യുദ്ധത്തിൽ പോലും, എതിർപക്ഷത്തുള്ളവരെ ആദരിയ്ക്കുകയും യുദ്ധം കഴിഞ്ഞ് യോദ്ധാക്കൾ, പരസ്പരം പാളയങ്ങൾ സന്ദർശിച്ച് അന്നത്തെ യുദ്ധം വിലയിരുത്തുകയും മികച്ച രീതിയിൽ യുദ്ധം ചെയ്തവരെ അഭിനന്ദിയ്ക്കുകയും ചെയ്ത ഒരു പാരമ്പര്യം നമ്മൾ ഭാരതീയർക്ക് ഉണ്ട്.

കേവലം, ഒരു കളിയിൽ വേണോ ഇത്രയും അസൂയയും കുശുമ്പും. ആരോഗ്യകരമായ മത്സരമാണ് എങ്കിൽ പ്രേക്ഷകർ കളികാണും. ഇല്ലങ്കിൽ ടീവി ഓഫ് ചെയ്ത് സുഖമായി ഉറങ്ങും. ഒരാളെ മാത്രം ടാർജറ്റ് ചെയ്ത് ഷോ കളർലസ് ആകുന്നത്, ബിഗ് ബോസ് അറിഞ്ഞിട്ടും അറിയാതെ നടിയ്ക്കുകയാണോ. ചിലർക്ക് പുറത്തേക്ക് ഉള്ള വഴി തുറക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു എന്ന് പ്രേക്ഷകർ.

ലാലിന്റെ ഇടപെടലിൽ എന്തെങ്കിലും ഗുണകരമായ മാറ്റം ഉണ്ടാകുമോ എന്ന് പ്രേക്ഷകർ ഉറ്റുനോക്കുകയാണ്. എന്നെ തല്ലേണ്ടമ്മാവാ ഞാൻ നന്നാവില്ല എന്ന് പറയുന്നവരോട് ബിഗ് ബോസ് എന്ത് പറയും എന്ന് പ്രേക്ഷകർ കാത്തിരിക്കുന്നു.

Advertisment