Advertisment

ഇന്ത്യയിലെ വിവിധതരം ജിലേബികളെക്കുറിച്ചറിയാം

author-image
ന്യൂസ് ഡെസ്ക്
Updated On
New Update

publive-image

Advertisment

ജിലേബി വെറുമൊരു മധുരപലഹാരം മാത്രമല്ല, ഇന്ത്യയിൽ രാവിലെയും വൈകുന്നേരവും പ്രഭാതഭക്ഷണത്തിന്‍റെ ഭാഗമാണ്. ബീഹാറിൽ ഇത് പൂരി, പച്ചക്കറികൾ, വൈകുന്നേരങ്ങളിൽ സമോസ, കച്ചോരി എന്നിവയ്‌ക്കൊപ്പമാണ് വിളമ്പുന്നത്. യുപിയിലെയും ഹരിയാനയിലെയും പല ഭാഗങ്ങളിലും, ചൂടുള്ള അത്താഴത്തിന് ഒരു ഗ്ലാസ് ചൂടുള്ള പാലിനൊപ്പം ജിലേബി ആസ്വദിക്കുന്നു. ഭോപ്പാലിൽ പോഹയ്‌ക്കൊപ്പം ജിലേബി കഴിക്കുന്നു. ഗുജറാത്തിൽ ജിലേബിയുടെ രുചി ഫാഫ്ദയുടെ കൂടെയാണ്.

ചരിത്ര ഗ്രന്ഥങ്ങൾ അനുസരിച്ച്, ജിലേബി പശ്ചിമേഷ്യയിൽ നിന്നാണ് ഉത്ഭവിച്ചത്, അറബി പദമായ സുൽബിയയിൽ നിന്നാണ് അതിന്‍റെ തനതായ പേര് ലഭിച്ചത്. ജിലേബി നിങ്ങളുടെ പ്രിയപ്പെട്ട പലഹാരമാണെങ്കിൽ, നിങ്ങൾ ഇതുവരെ ഒന്നോ രണ്ടോ തരം ജിലേബി മാത്രമേ രുചിച്ചിട്ടുണ്ടാകൂ. എങ്കിൽ ഇന്ത്യയിൽ കാണപ്പെടുന്ന 10 തരം ജിലേബികളെ കുറിച്ച് കൂടുതലായി അറിയാം…

പനീർ ജലേബി

publive-image

ക്രീം, മൈദ, നാരങ്ങ, ഫുൾ ക്രീം പാൽ എന്നിവ ഉപയോഗിച്ച് തയ്യാറാക്കുന്ന ഏറ്റവും ജനപ്രിയമായ ജിലേബിയായി ഇത് കണക്കാക്കപ്പെടുന്നു. ഇത്തരത്തിലുള്ള ജിലേബി പശ്ചിമ ബംഗാളിൽ വളരെ പ്രചാരത്തിലുണ്ട്, അവിടെ ഇത് ചാനാർ ജിലിബി എന്നറിയപ്പെടുന്നു.

കറുത്ത ജിലേബി

ഓറഞ്ച് നിറത്തിലുള്ള ജിലേബിയുടെ കറുപ്പ് പതിപ്പാണിത്. മൈദയ്ക്ക് പകരം ഖോയ, ആരോറൂട്ട് എന്നിവ ഉപയോഗിച്ചാണ് ഇത് തയ്യാറാക്കുന്നത് എന്നതാണ് പ്രത്യേകത. ജിലേബി മിശ്രിതത്തിലെ ചേരുവകള്‍ നന്നായി വറുത്താണ് തയ്യാറാക്കുന്നത്. അതിനാൽ ആണ് ഇത് കറുത്ത നിറമാകുന്നത്. പഴയ ഡൽഹിയിൽ (ചാന്ദ്നി ചൗക്ക് ഭാഗം) കാലി ജലേബി വളരെ പ്രസിദ്ധമാണ്.

ജംഗ്രി

publive-image

മൈദയ്ക്ക് പകരം ഉലുവയാണ് ഈ ജിലേബി മാവ് ഉണ്ടാക്കാൻ ഉപയോഗിക്കുന്നത്. ഈ ജിലേബിയുടെ രുചി ചെറുതായി പുളിപ്പും മധുരവും ആണ്. ഉത്തർപ്രദേശിലെ ആളുകൾ ഈ ഇനം ജിലേബിയെ ഏറ്റവും ഇഷ്ടപ്പെടുന്നു.

ജലീബ

publive-image

സാധാരണ ജിലേബിയെ അപേക്ഷിച്ച് ഈ ജിലേബിയുടെ ഭാരം വളരെ കൂടുതലാണ്. ഇതിനായി മൈദ രാത്രി മുഴുവൻ പുളിപ്പിച്ച് രണ്ടാം ദിവസം ജിലേബി ഉണ്ടാക്കുന്നു. ഈ ജിലേബി ഉത്തരേന്ത്യക്കാർക്കും പ്രിയപ്പെട്ടതാണ്. ഇവിടെ ഈ ജിലേബിയുടെ ഭാരം 350 ഗ്രാം മുതൽ 500 ഗ്രാം വരെ ആണ്. അതിനാൽ ഇതിനെ ജലീബ എന്ന് വിളിക്കുന്നു.

ഖോയാ ജിലേബി

publive-image

മധ്യപ്രദേശിലെ പ്രസിദ്ധമായ ഖോയ ജിലേബി ഉണ്ടാക്കാൻ മാവും പാലും ഖോയയും ഉപയോഗിക്കുന്നു. തണുത്ത പാലിനൊപ്പം ഇത് കഴിക്കാൻ നല്ല രുചി ആണ്. മധ്യപ്രദേശിലെ ജബൽപൂർ നഗരത്തിലെ എല്ലാ കടകളിലും ഈ ഇനം ജിലേബി നിങ്ങൾക്ക് ലഭിക്കും.

ഉറദ് ദാൽ ജലേബി

publive-image

ഉഴുന്ന പരിപ്പ് ഉപയോഗിച്ച് ഉണ്ടാക്കുന്ന ഈ ജിലേബിയും വളരെ രുചികരമാണ്. രാത്രി മുഴുവൻ മാവ് പുളിപ്പിച്ചാണ് ഇത് ഉണ്ടാക്കുന്നത്. അതിനാൽ രുചിയിൽ നേരിയ പുളിപ്പുണ്ട്. ഉത്തർപ്രദേശിലെയും ബിഹാറിലെയും എല്ലാ മധുരപലഹാരക്കടകളിലും ഈ ഇനം ജിലേബി നിങ്ങൾ കണ്ടെത്തും.

ഇമർതി

publive-image

ഇമർതിക്ക് ജിലേബിയോട് സാമ്യമുണ്ടെങ്കിലും രുചിയിൽ നേരിയ വ്യത്യാസമുണ്ട്. ജിലേബിയേക്കാൾ അൽപ്പം കട്ടിയുള്ളതാണ്. ഉഴുന്ന്പരിപ്പ്, ആരോറൂട്ട്, കുങ്കുമപ്പൂവ് എന്നിവയാണ് ചേരുവകള്‍,ചൂടോടെ കഴിക്കാം.

ഉരുളക്കിഴങ്ങ് ജിലേബി

publive-image

കേൾക്കുമ്പോൾ ആശ്ചര്യം തോന്നുമെങ്കിലും ഉരുളക്കിഴങ്ങിൽ നിന്ന് ഉണ്ടാക്കുന്ന ജിലേബിയുമുണ്ട്. വേവിച്ച ഉരുളക്കിഴങ്ങിൽ നിന്ന് ഉണ്ടാക്കുന്ന ഈ ജിലേബി പുറത്ത് നിന്ന് നോക്കിയാൽ മൊരിഞ്ഞതാണ്. മൈദ, നെയ്യ്, പഞ്ചസാര, തൈര്, ഏലക്കായ തുടങ്ങിയ ചേരുവകൾ ഇതിൽ ചേർത്തിരിക്കുന്നതിനാൽ ഇത് വളരെ രുചികരമാണ്. ഉത്തർപ്രദേശിലെ മഥുരയിൽ ഉരുളക്കിഴങ്ങ് ജിലേബി വളരെ പ്രസിദ്ധമാണ്.

ആപ്പിൾ ജിലേബി

publive-image

ഈ ജിലേബി ആപ്പിൾ കഷ്ണങ്ങളായി മുറിച്ച് എണ്ണയിൽ നന്നായി വറുത്തതിന് ശേഷം പഞ്ചസാര പാനിയിൽ മുക്കിയെടുക്കുന്നു. യഥാർത്ഥ ജിലേബിയുടെ ഏറ്റവും മികച്ച പതിപ്പയി ഇത് കണക്കാക്കപ്പെടുന്നു.

നംകീൻ ജലേബി

publive-image

ജിലേബിക്കും ഉപ്പുരസമാകുമോ? അതെ, ഭാബ്ര എന്നറിയപ്പെടുന്ന നാംകീൻ ജി ലേബി പശ്ചിമ ബംഗാളിൽ വളരെ പ്രസിദ്ധമാണ്. അരിപ്പൊടി, ചെറുപയർ, ഇഞ്ചി- വെളുത്തുള്ളി പേസ്റ്റ്, കുറച്ച് മസാലകൾ എന്നിവ കൊണ്ടാണ് ഈ ഉപ്പുരസമുള്ള ജിലേബി ഉണ്ടാക്കുന്നത്. ചായയ്‌ക്കൊപ്പം കഴിക്കാൻ അവിടെ മിക്കവർക്കും ഇഷ്ടമാണ്.

Advertisment