Advertisment

വേനൽ ചൂടിൽ ആശ്വാസമേകാൻ വിപണി കീഴടക്കി വിവിധതരം തണ്ണിമത്തനുകൾ

author-image
ന്യൂസ് ഡെസ്ക്
Updated On
New Update

publive-image

Advertisment

വിപണിയിൽ ലഭിക്കുന്ന തണ്ണിമത്തന് പുറമേ ഇളംപച്ചനിറത്തിലുള്ള തമിഴ്‌നാടൻ തണ്ണിമത്തൻ എത്തിത്തുടങ്ങി. ജലാംശം കൂടുതലുള്ള പഴങ്ങൾക്കാണ് ഇപ്പോൾ ഡിമാൻഡ്. അതിനാൽ ഓറഞ്ചും വിപണിയിൽ സജീവമായിരുന്നു. ഓറഞ്ചിന്റെ സീസൺ അവസാനിക്കാറായതോടെയാണ് തമിഴ്‌നാടൻ തണ്ണിമത്തൻ വിപണിയിലെത്തിയിരിക്കുന്നത്.

publive-image

കർണാടകയിൽനിന്നുള്ള കടുംപച്ചനിറത്തിലുള്ള കിരൺ തണ്ണിമത്തനാണ് നിലവിൽ വിപണിയിൽ കൂടുതലുള്ളത്. ഇതിന് 40 രൂപയാണ് കിലോയ്ക്ക് വില. സാമാന്യം വലിപ്പം കുറഞ്ഞതും മധുരം കൂടുതലുള്ളതുമാണ് കിരൺ. മഞ്ഞനിറത്തിലുള്ള തണ്ണിമത്തനും വിപണിയിലുണ്ട്.

 

Advertisment