Advertisment

3 കിലോയുടെ സമൂസ; അഞ്ച് മിനുറ്റിനകം കഴിച്ചുതീര്‍ക്കുന്നവര്‍ക്ക് ക്യാഷ് പ്രൈസ്

author-image
admin
Updated On
New Update

publive-image

Advertisment

ഓരോ ദിവസവും രസകരങ്ങളായ പല വാര്‍ത്തകളും നാം ഇന്റര്‍നെറ്റിലൂടെ, പ്രത്യേകിച്ച് സോഷ്യല്‍ മീഡിയയിലൂടെ അറിയാറുണ്ട്. ഇവയില്‍ പലതും നമ്മളില്‍ ഏറെ കൗതുകം നിറയ്ക്കുന്നതും പുതിയ വിവരങ്ങള്‍ പങ്കുവയ്ക്കുന്നതുമെല്ലാം ആകാറുണ്ട്. ഇക്കൂട്ടത്തില്‍ ഭക്ഷണവുമായി ബന്ധപ്പെട്ട വാര്‍ത്തകളും വീഡിയോകളുമാണ് എളുപ്പത്തില്‍ സോഷ്യല്‍ മീഡിയയിലും മറ്റും പ്രചരിക്കാറ്.

ആദ്യകാലങ്ങളില്‍ വിവിധ വിഭവങ്ങളുടെ റെസിപി തേടിയുള്ള യാത്രകളും, ഇവ തയ്യാറാക്കുന്നതുമെല്ലാം മാത്രമായിരുന്നു വീഡിയോകളുടെ ഉള്ളടക്കമായി വരാറെങ്കില്‍, നിലവില്‍ സാഹചര്യങ്ങള്‍ മാറിയിരിക്കുന്നു. ഭക്ഷണവുമായി ബന്ധപ്പെട്ട പല വിഷയങ്ങളും ട്രെന്‍ഡുകളുമെല്ലാം വീഡിയോകളുടെ ഉള്ളടക്കമായി വരുന്നു.

അത്തരത്തില്‍ ഏറ്റവുമധികം ട്രെന്‍ഡുകള്‍ വരാറുള്ളത് 'സ്ട്രീറ്റ് ഫുഡ്' അഥവാ തെരുവില്‍ വില്‍പന ചെയ്യപ്പെടുന്ന രുചിവൈവിധ്യങ്ങള്‍ സംബന്ധിച്ചാണ്. സമാനമായൊരു സംഭവമാണ് ഇനി പങ്കുവയ്ക്കുന്നത്.

ഫുഡ് ബ്ലോഗര്‍ വിശാല്‍ ആണ് ഈ വീഡിയോ പങ്കുവച്ചിരിക്കുന്നത്. ഉത്തര്‍പ്രദേശിലെ ഗസിയാബാദിലുള്ള ഒരു സ്ട്രീറ്റ് ഫുഡ് സ്റ്റാളില്‍ തയ്യാറാക്കിയിരിക്കുന്ന മൂന്ന് കിലോ ഭാരം വരുന്ന സമൂസയെ കുറിച്ചാണ് വീഡിയോ. ഇത് തയ്യാറാക്കുന്നത് എങ്ങനെയാണെന്നും വീഡിയോയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

സമൂസയ്ക്കുള്ള മാവെടുത്ത് അതിനകത്ത് ഉരുളക്കിഴങ്ങ് മസാല നിറച്ച്, മീവ് ചേര്‍ത്തുവച്ച് സമൂസ തയ്യാറാക്കിയെടുക്കുന്നത് വീഡിയോയില്‍ കാണാം. ഭക്ഷണപ്രേമികളെ സംബന്ധിച്ചിടത്തോളം വളരെയധികം കൗതുകം നിറയ്ക്കുന്നതാണ് ഈ ഭാഗങ്ങള്‍.

തുടര്‍ന്ന് മൂന്ന് കിലോയോളം വരുന്ന സമൂസ അഞ്ച് മിനുറ്റിനകം കഴിക്കാന്‍ കഴിഞ്ഞാല്‍ ക്യാഷ് പ്രൈസ് പ്രഖ്യാപിക്കുകയാണ് സ്ട്രീറ്റ് ഫുഡ് സ്റ്റാള്‍ ഉടമ. ഈ വെല്ലുവിളി ഏറ്റെടുത്തുകൊണ്ട് വൈകാതെ രൊളെത്തുകയും ചെയ്യുന്നു. നാല് മിനുറ്റ് - അമ്പത് സെക്കന്‍ഡ് കൊണ്ട് സമൂസ കഴിച്ചുതീര്‍ത്ത ഇദ്ദേഹത്തിന് പാരിതോഷികമായി പ്രഖ്യാപിച്ച 11,000 രൂപ ലഭിക്കുകയും ചെയ്തു.

ഗസിയാബാദിലെ സാഹിബാബാദില്‍ ആണ് ഈ സ്ട്രീറ്റ് ഫുഡ് സ്റ്റാള്‍ ഉള്ളത്. വിശാലിന്റെ രസകരമായ വീഡിയോ ഭക്ഷണപ്രേമികള്‍ ഏറ്റെടുത്തിട്ടുണ്ട്. നിരവധി പേരാണ് ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത്.

Advertisment