Advertisment

ഫ്രഞ്ച് ഫ്രൈസ് ആരോഗ്യത്തിനു ഹാനികരം; അധികമായാൽ മരണത്തിന് വരെ കാരണം ആയേക്കുമെന്ന് റിപ്പോർട്ട്

author-image
ഹെല്‍ത്ത് ഡസ്ക്
Updated On
New Update

publive-image

Advertisment

ഫ്രഞ്ച് ഫ്രൈസ് ഇഷ്ടപ്പെടാത്തവർ ആരും ഉണ്ടാകില്ല. ഫ്രഞ്ച് ഫ്രൈസെന്നു കേള്‍ക്കുമ്പോള്‍ അറിയാത്തവര്‍ക്ക് ഒരുപക്ഷേ വിദേശിയാണെന്നൊക്കെ തോന്നുന്നുണ്ടാകും. സംഗതി വിദേശിയൊക്കെ തന്നെയെങ്കിലും ആള് നമ്മുടെ ഉരുളക്കിഴങ്ങ് തന്നെ.

പക്ഷെ ഈ ഫ്രഞ്ച് ഫ്രൈസ് ആരോഗ്യത്തിനു ഹാനികരമാണെന്നാണ് അമേരിക്കൻ ജേണൽ ഓഫ് ക്ലിനിക്കൽ ന്യൂട്രീഷനിൽ പ്രസിദ്ധീകരിച്ച പഠനം പറയുന്നത്. ആഴ്ചയിൽ രണ്ടു തവണ ഫ്രഞ്ച് ഫ്രൈസ് കഴിക്കുന്നവരെ കാത്തിരിക്കുന്നത് ഗുരുതര ആരോഗ്യ പ്രശ്നങ്ങളാണ്.

വറുത്ത ഉരുളക്കിഴങ്ങ് ആഴ്ചയിൽ രണ്ടു തവണയെങ്കിലും കഴിക്കുന്നത് മരണ സാധ്യത വർധിപ്പിക്കും. ഏഴുവർഷക്കാലയളവിൽ 45 നും 79 നും മധ്യേ പ്രായമുള്ള 4400 പേരിലാണ് ഉരുളക്കിഴങ്ങിന്റെ ഉപയോഗം പഠനവിധേയമാക്കിയത്. പഠനകാലഘട്ടത്തിന്റെ അവസാനം എത്തിയപ്പോഴേക്കും 236 പേർ മരണമടഞ്ഞു എന്നാണു റിപ്പോർട്ടുകൾ.

ഉരുളക്കിഴങ്ങ് കഴിക്കുന്നത് കൊണ്ട് ഒരാളുടെ മരണസാധ്യത കൂടുന്നില്ല. ആളുകൾ ഉരുളക്കിഴങ്ങ് ഏത് രീതിയിൽ കഴിക്കുന്നുവെന്ന് കൂടുതൽ നിരീക്ഷിച്ചപ്പോൾ വറുത്ത ഉരുളക്കിഴങ്ങ്, ഫ്രഞ്ച് ഫ്രൈസ്, ഹാഷ് ബ്രൗൺസ് ഇവ കുറഞ്ഞത് ആഴ്ചയിൽ രണ്ടു തവണ എങ്കിലും കഴിക്കുന്നത് മരണ സാധ്യത ഇരട്ടിയാക്കും എന്നു കണ്ടു.

വറുത്ത ഉരുളക്കിഴങ്ങ് സാലഡ്, വേവിച്ചതും ബേക്ക് ചെയ്തതോ ഉടച്ചതോ ആയ ഉരുളക്കിഴങ്ങ് കഴിക്കുന്നത് മരണസാധ്യതയുമായി ബന്ധമില്ല എന്നു കണ്ടു.ശരിയായ രീതിയിലുള്ള, വറുക്കാത്ത ഉരുള‍ക്കിഴങ്ങ് ആരോഗ്യ ഭക്ഷണമാണ് കാരണം അവയിൽ ധാരാളം നാരുകൾ അടങ്ങിയിട്ടുണ്ട്. ജീവകങ്ങൾ, പോഷകങ്ങൾ ഇവ ഉയർന്ന ഗ്ലൈസെമിക് ഇൻഡക്സിനെ ബാലൻസ് ചെയ്യും.

എന്നാൽ വറുത്ത ഉരുളക്കിഴങ്ങിൽ ധാരാളം കൊഴുപ്പും ഉപ്പുമുണ്ട് ഗവേഷകർ പറയുന്നു.കൂടുതൽ ആളുകളിൽ ഈ പഠനം നടത്തുണ്ടെന്നും അതുവരെ സെന്റർഫോർ ന്യൂട്രീഷൻ പോളിസി ആൻഡ് പ്രമോഷൻ നിർദേശിക്കുന്ന അളവിൽ അതായത് മൂന്നു മുതൽ അഞ്ചു വരെ തവണ പച്ചക്കറികൾ കഴിക്കണമെന്നും ഗവേഷകർ അഭിപ്രായപ്പെട്ടു. കൊഴുപ്പു വളരെ കുറഞ്ഞ പച്ചക്കറികൾ ഉപയോഗിച്ചുള്ള ഭക്ഷണം കഴിക്കണമെന്നും വറുത്ത ഭക്ഷ്യ വസ്തുക്കൾ ഒഴിവാക്കണമെന്നും പഠനം പറയുന്നു.

Advertisment